ബെംഗളൂരു മലയാളികള്‍ക്ക് സന്തോഷ വാർത്തയുമായി ദക്ഷിണ-പശ്ചിമ റെയില്‍വെ. നിലവില്‍ സർവീസ് നടത്തുന്ന മൂന്ന് സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസുകള്‍ ഡിസംബർ വരെ നീട്ടി.ഉത്സവകാലത്തെ തിരക്കും യാത്രക്കാരുടെ ആവശ്യവും പരിഗണിച്ചാണ് ഈ മാസം അവസാനിക്കേണ്ടിയിരുന്ന ട്രെയിൻ സർവീസുകള്‍ ഈ വർഷം അവസാനം വരെ നീട്ടിയിരിക്കുന്നത്.ബംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് അനുവദിച്ച മൂന്ന് പ്രതിവാര സര്‍വീസുകളാണ് നീട്ടുന്നത്.
നിലവില്‍ മികച്ച പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുന്ന സർവീസുകളാണിവയെല്ലാം. ഉത്സവകാലത്ത് അവധിയ്ക്ക് നാട്ടിലെത്താൻ ആഗ്രഹിക്കുന്നവർക്ക് പ്രയോജനപ്പെടുന്ന സർവീസുകളാണിത്. ട്രെയിൻ സർവീസുകള്‍ നീട്ടണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു.ട്രെയിൻ നമ്ബർ 06555 എസ്എംവിടി ബെംഗളൂരു – തിരുവനന്തപുരം നോര്‍ത്ത് വീക്കിലി എക്സ്പ്രസ് ഡിസംബർ 26 വരെയാണ് നീട്ടിയത്. നേരത്തെ ഇത് ഒക്ടോബര്‍ മൂന്നുവരെയാണ് നേരത്തേ അനുവദിച്ചത്. ട്രെയിൻ നമ്ബർ 06556 തിരുവനന്തപുരം നോർത്ത് – എസ്എംവിടി ബെംഗളൂരു സ്പെഷ്യല്‍ ട്രെയിൻ ഡിസംബര്‍ 28 വരെ സർവീസ് നടത്തും.
സെപ്റ്റംബര്‍ 28 വരെയായിരുന്നു നേരത്തെ സർവീസ് നിശ്ചയിച്ചിരുന്നത്. ഇരുദിശയിലേക്കുമായി 26 സർവീസുകള്‍ ട്രെയിൻ നടത്തും.ട്രെയിൻ നമ്ബർ 06523 എസ്എംവിടി ബെംഗളൂരു – തിരുവനന്തപുരം നോര്‍ത്ത് സ്പെഷ്യല്‍ ഡിസംബർ 29 വരെയാണ് സർവീസ് നടത്തുക. സെപ്റ്റംബർ 15ന് അവസാനിക്കേണ്ടിയിരുന്ന സർവീസാണിത്. 06524 തിരുവനന്തപുരം നോര്‍ത്ത് – എസ് എം വി ടി ബംഗളൂരു സ്പെഷ്യല്‍ എക്സ്പ്രസ് ഡിസംബര്‍ 30 വരെയും നീട്ടിയിട്ടുണ്ട്.
06547 എസ്എംവിടി ബെംഗളൂരു – തിരുവനന്തപുരം നോര്‍ത്ത് എക്സ്പ്രസ് സ്പെഷ്യല്‍ ഡിസംബര്‍ 24 വരെ സർവീസ് തുടരും. നേരത്തെ സെപ്റ്റംബര്‍ മൂന്നുവരെയായിരുന്നു സർവീസ് നിശ്ചയിച്ചിരുന്നത്. 06548 തിരുവനന്തപുരം നോര്‍ത്ത് – എസ് എം വി ടി ബെംഗളൂരു എക്സ്പ്രസ് സ്പെഷ്യല്‍ ഡിസംബര്‍ 25 വരെ സർവീസ് തുടരും. സെപ്റ്റംബര്‍ നാലുവരെയായിരുന്നു നേരത്തെ ഉണ്ടായിരുന്ന ഷെഡ്യൂള്‍.