മൈസൂരു : ദസറക്കാഴ്ചകൾ കാണാൻ പഴയകെട്ടിടങ്ങളിൽ പ്രവേശിക്കുന്നതിനു നിരോധനം. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടനിയന്ത്രണത്തിൻ്റെ ഭാഗമായാണ് തീരുമാനം. പഴയ പൈതൃക കെട്ടിടങ്ങളിലേക്കു പൊതുജനങ്ങൾക്ക് പ്രവേശനം നൽകുന്നത് കൂടുതൽ അപകടത്തിന് ഇടയാക്കാൻ സാധ്യതയുള്ളതിനാലാണിത്.പഴയ സർക്കാർകെട്ടിടങ്ങളുടെ സുരക്ഷയെക്കുറിച്ച് അഗ്നിശമന, അടിയന്തര സേവനവകുപ്പ് ആശങ്കകൾ ഉന്നയിച്ചിരുന്നു. ജംബുസവാരി ഘോഷയാത്ര പാതയിലെ കെട്ടിടങ്ങളിലും മരച്ചില്ലകളിലും കയറി കാഴ്ചകൾ കാണുന്നത് പതിവാണ്.
നഗരത്തിലെ പഴയകെട്ടിടങ്ങൾ പലതും പാതിതകർന്നനിലയിലാണ്. ഇവിടങ്ങളിൽ ആളുകൾ വൻതോതിൽ ഒത്തുകൂടിയാൽ ഗുരുതരമായ അപകടസാധ്യതയുണ്ടാകാം എന്നാണ് വിലയിരുത്തൽ.സിറ്റി ബസ് സ്റ്റാൻഡ്, ദേവരാജ മാർക്കറ്റ്, ആയുർവേദ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രി കെട്ടിടങ്ങൾ തുടങ്ങി, സർക്കാർ ഉടമസ്ഥതയിലുള്ള പഴയ കെട്ടിടങ്ങളിലേക്കുള്ള പ്രവേശനം പൂർണമായും നിയന്ത്രിക്കും.
ജംബുസവാരി കാണാൻ കൊട്ടാരവളപ്പിൽ കാണികൾക്ക് ഇരിക്കാവുന്ന സീറ്റുകളുടെ എണ്ണം ആൾക്കൂട്ട നിയന്ത്രണത്തിന്റെ ഭാഗമായി കുറച്ചിരുന്നു. ഈ വർഷം 48,000 ആയാണ് കുറച്ചത്. കഴിഞ്ഞവർഷം 59,600 സീറ്റായിരുന്നു ഒരുക്കിയിരുന്നത്. വിവിഐപി, വിഐപി എന്നിവയുൾപ്പെടെ എല്ലാത്തരം പാസുകളുടെയും എണ്ണം ഇക്കുറി പരിമിതപ്പെടുത്തിയിട്ടുണ്ട്
ഇങ്ങനെയൊരു പരാതി ഇതുവരെ ലഭിച്ചിട്ടില്ല; 11-കാരൻ്റെ പരാതിയില്‍ അമ്ബരന്ന് പൊലിസുകാര്‍
സർ, എന്റെ അമ്മ എപ്പോഴും പഠിക്കാൻ പറയുന്നു, വല്ലാത്ത ഒരു തൊല്ലയാണ്,” എന്ന പരാതിയുമായി ഒരു 11 വയസ്സുകാരൻ വിജയവാഡയിലെ പൊലിസ് സ്റ്റേഷനിലെത്തിയത് പൊലിസുകാരെ ഒന്ന് അമ്ബരപ്പിച്ചു.മോഷണം, തർക്കം, ഗതാഗതക്കുരുക്ക് തുടങ്ങിയവ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്ന പൊലിസിന് ഇത്തരമൊരു പരാതി ആദ്യമായാണ് ലഭിക്കുന്നത്. പരാതി പരിഹരിക്കാൻ പൊലിസിന് അല്പം വിയർക്കേണ്ടി വന്നെങ്കിലും, സംഭവം രസകരമായ ഒരു അനുഭവമായി മാറി.
സ്റ്റേഷൻ ഇൻചാർജിനെ നേരിട്ട് കണ്ട കുട്ടി, തന്റെ അമ്മ തന്നെ നിരന്തരം പഠിക്കാൻ നിർബന്ധിച്ച് സമ്മർദ്ദത്തിലാക്കുന്നുവെന്ന് പരാതിപ്പെട്ടു. കുട്ടിയുടെ ഗൗരവത്തോടെയുള്ള പരാതി കേട്ട പൊലിസുകാർക്ക് ചിരി അടക്കാൻ കഴിഞ്ഞില്ലെങ്കിലും, അവർ വിഷയത്തെ ഗൗരവത്തോടെ തന്നെ സമീപിച്ചു.പിന്നാലെ, കുട്ടിയുടെ അമ്മയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഒറ്റയ്ക്ക് കുടുംബം പോറ്റുന്ന ഒരു സിംഗിള്‍ പാരന്റാണെന്നും, ഭർത്താവുമായി വേർപിരിഞ്ഞ ശേഷം രണ്ട് ആണ്മക്കളെ ഒറ്റയ്ക്ക് വളർത്തുകയാണെന്നും അമ്മ വിശദീകരിച്ചു. “
ഒരു കടയില്‍ ജോലി ചെയ്താണ് ഞാൻ കുടുംബം നോക്കുന്നത്. മൂത്ത മകനും കടയില്‍ ജോലി ചെയ്യുന്നു. ഇളയവനെങ്കിലും നല്ല വിദ്യാഭ്യാസം നേടണമെന്നാണ് എന്റെ ആഗ്രഹം. അവന്റെ പഠനത്തിനായി ഒരു മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയിരുന്നു. പക്ഷേ, അവൻ അത് പഠനത്തിന് പകരം വിനോദത്തിനാണ് ഉപയോഗിക്കുന്നത്. ഇത് കണ്ട് ഞാൻ ശകാരിച്ചപ്പോള്‍ അവൻ പൊലിസ് സ്റ്റേഷനിലേക്ക് പോയി,” അമ്മ പൊലിസിനോട് പറഞ്ഞു.