മൈസൂരു : മൈസൂരുവിൽ മരങ്ങളുടെ സർവേ തുടങ്ങുന്നു. നഗരത്തിലെ വൃക്ഷങ്ങൾ സംരക്ഷിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന ശക്തമായ ആക്ഷേപത്തെ തുടർന്നാണ് മരങ്ങളുടെ സർവേനടത്താൻ തീരുമാനിച്ചത്.മംഗളൂരുവിൽ സർവേ വിജയകരമായി പൂർത്തിയാക്കിയ എൻഐടിഇ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിങ്ങ് ആൻഡ് എജുക്കേഷൻ) സർവകലാശാലയുടെ നേതൃത്വത്തിലാണ് മൈസൂരുവിലും മരങ്ങളുടെ കണക്കെടുപ്പ് തുടങ്ങുന്നത്.
എൻഐടിഇ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ചിലെ ഡോ. സ്‌മിത ഹെഗ്‌ഡെയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. ഇതിനായുള്ള ധാരണാപത്രം ഡോ. സ്‌മിത ഹെഗ്‌ഡെ, മൈസൂരു ഗ്രഹകര പരിഷത്തും (എംജിപി) വിവിധ തദ്ദേശ സംഘടനകളുടെ മേധാവികളും തമ്മിൽ ഒപ്പുവെച്ചു. ഒക്ടോബർ പത്തിന് 200-ലധികം വൊളന്റിയർമാരുടെ നേതൃത്വത്തിൽ സെൻസസ് ആരംഭിക്കും. പൈതൃക മരങ്ങൾ തിരിച്ചറിയാനും ഇവ സംരക്ഷിക്കാനുമുള്ള പദ്ധതിയും സെൻസസിന്റെറെ ഭാഗമായിനടക്കും.
ആറു മാസത്തിനുള്ളിൽ മുഴുവൻ വിവരശേഖരണ പ്രക്രിയയും പൂർത്തിയാക്കി ഒരു വർഷത്തിനുള്ളിൽ സമഗ്രമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാനാണ് തീരുമാനം.സെൻസസിന് ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഡിസിഎഫ്) കെ. പരമേഷ് വകുപ്പുതല പിന്തുണ ഉറപ്പുനൽകി. ഒരുദിവസം കുറഞ്ഞത് അഞ്ചു മരങ്ങളെങ്കിലും മുറിക്കാനുള്ള അഭ്യർഥനകൾ തൻ്റെ ഓഫീസിലേക്ക് ലഭിക്കുന്നുണ്ടെന്നും അതിനാൽ ഇത്തരം സെൻസസ് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഞാൻ കാരണം ലക്ഷ്‌മി കപ്പ് നേടട്ടെ, ബിഗ് ബോസിലെ ഏറ്റവും നല്ല വൈല്‍ഡ് കാര്‍ഡ് എൻട്രി എന്റേത് ആയിരുന്നു’; റിയാസ്
ബിഗ് ബോസ് ഏഴാം സീസണ്‍ പുതിയ ടാസ്ക്കുകള്‍ ഒക്കെയായി കൂടുതല്‍ സജീവമാവുകയാണ്. അതിനിടയില്‍ അണിയറ പ്രവർത്തകർ ആവട്ടെ പഴയ മത്സരാർത്ഥികളില്‍ ചിലരെ പുതിയ സീസണില്‍ ചലഞ്ചേഴ്‌സ് ആയി അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.മുൻ വർഷങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി മറ്റൊരു ശൈലിയിലാണ് ഇക്കുറി മത്സരങ്ങള്‍ നടക്കുന്നത്. പലപ്പോഴും ബിഗ് ബോസിന് പോലും മത്സരാർത്ഥികളെ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യവുമുണ്ട്.കഴിഞ്ഞ ദിവസമാണ് ബിഗ് ബോസിലെ ഏറ്റവും ജനപ്രീതിയുള്ള ടാസ്ക്കുകളില്‍ ഒന്നായ ബിബി ഹോട്ടല്‍ തുടങ്ങിയത്.
എല്ലാ സീസണുകളിലും വളരെ രസകരമായ ചില നിമിഷങ്ങള്‍ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ള ടാസ്ക്കുകളില്‍ ഒന്ന് കൂടിയായിരുന്നു ഇത്. അതിന്റെ ഭാഗമായി പഴയ മത്സരാർത്ഥികളില്‍ ചിലർ ബിബി ഹോട്ടലില്‍ അതിഥികളായി എത്തുന്നത് നാം കണ്ടതാണ്. ആകെ മൂന്ന് പേരാണ് ഇത്തവണ ഈ ടാസ്‌കില്‍ മത്സരാർത്ഥികളെ വെല്ലുവിളിക്കാനായി എത്തിയത്.അതില്‍ ആദ്യമെത്തിയത് ശോഭ വിശ്വനാഥും ഷിയാസ് കരീമുമായിരുന്നു. ഇവർ ബിഗ് ബോസില്‍ കയറിയതും തങ്ങളുടെ പണി തുടങ്ങിയിരുന്നു.
ആദ്യം ഷിയാസ് കരീം അനുമോളുടെ പ്രിയപ്പെട്ട പ്ലാച്ചി എന്ന പാവയെ വലിച്ചെറിയുകയാണ് ചെയ്‌തത്. ഇതോടെ അനുമോള്‍ കരച്ചിലായി. ശോഭ ആവട്ടെ കഴിഞ്ഞ ദിവസം ഏറെ വിമർശനങ്ങള്‍ നേരിട്ട ലക്ഷ്‌മിയെ ആണ് കൃത്യമായി ടാർഗറ്റ് ചെയ്‌തത്. ഇവർക്ക് പിന്നാലെ മൂന്നാമത്തെ അതിഥിയും എത്തി.ബിഗ് ബോസിലെ ജനപ്രിയ മത്സരാർത്ഥികളില്‍ ഒരാളായിരുന്ന റിയാസ് സലീം ആയിരുന്നു അടുത്ത അതിഥി.
എന്നാല്‍ താരത്തിന്റെ വരവിന് മുൻപ് തന്നെ അതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ സജീവമായിരുന്നു. വന്നാല്‍ ആദില-നൂറയെ അധിക്ഷേപിച്ച ലക്ഷ്‌മിയെ തന്നെയാവും റിയാസ് ലക്ഷ്യമിടുക എന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ ബിഗ് ബോസില്‍ പോയ ശേഷം റിയാസിന്റെ വാക്കുകളാണ് വൈറലാവുന്നത്. ലക്ഷ്‌മിയെ കുറിച്ചും താരം പറയുന്നുണ്ട്.