Home Featured ഹാസനിലെ വാഹനാപകടം; മരണം 9 ആയി, 29 പേര്‍ക്ക് പരിക്ക്, മരിച്ചവരില്‍ 4 വിദ്യാര്‍ത്ഥികളും

ഹാസനിലെ വാഹനാപകടം; മരണം 9 ആയി, 29 പേര്‍ക്ക് പരിക്ക്, മരിച്ചവരില്‍ 4 വിദ്യാര്‍ത്ഥികളും

by admin

കര്‍ണാടകയിലെ ഹാസനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി ഉയര്‍ന്നു. അപകടത്തില്‍ പരിക്കേറ്റത് 29 പേർക്കാണ്.നിലവില്‍ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. അഞ്ചുപേർ സംഭവസ്ഥലത്തും നാലുപേർ ആശുപത്രിയിലും വെച്ചണ് മരിച്ചത്. ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ നാലുപേർ വിദ്യാർത്ഥികളാണ്. മൊസലെ ഹൊസഹള്ളി ഗവ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളായ സുരേഷ്, പ്രവീണ്‍, ജെമിനി, മിഥുൻ എന്നിവരാണ് മരിച്ച നാല് വിദ്യാര്‍ത്ഥികള്‍. പരിക്കേറ്റവരിലും 15 വിദ്യാർത്ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍ :അപകട കാരണമായി ട്രക്ക് ഓടിച്ചിരുന്ന ഡ്രൈവർ അറസ്റ്റിലായിട്ടുണ്ട്. ഡ്രൈവര്‍ ഭുവനേശ്വറാണ് അറസ്റ്റിലായിരിക്കുന്നത്. വാഹനം ഓടിച്ചിരുന്ന സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നു എന്ന സംശയവും നിലനില്‍ക്കുന്നു. തിരക്കേറിയ NH-373 റോഡിലാണ് അപകടം ഉണ്ടായത്. മരണസംഖ്യ ഉയർന്നേക്കാമെന്ന് ജില്ലാ ഭരണകൂടം ഇന്നലെ തന്നെ അറിയിച്ചിരുന്നു. അപകടത്തിന്‍റെ നടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. നിരവധി ആളുകളുടെ ഇടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. എതിരെ വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാന്‍ നടത്തിയ ശ്രമമാണ് ഇത്രയു വലിയ അപകടത്തില്‍ കലാശിച്ചത് എന്നാണ് വിവരം. ഗണേശ നിമജ്ജന ഘോഷയാത്രയുമായി ബന്ധപ്പെട്ട് ഡിജെ ഡാന്‍സ് നടക്കുകയായിരുന്നു. ഇതിനിടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറയത്.

പുലര്‍ച്ചെ വീടിന്റെ ടെറസില്‍ കാമുകനൊപ്പം ഭാര്യ; രണ്ടുപേരെയും കൊന്ന് തലകളുമായി ഭര്‍ത്താവ് ജയിലില്‍ കീഴടങ്ങി

ഭാര്യയെയും ആണ്‍സുഹൃത്തിനെയും കൊന്ന കർഷകൻ വെട്ടിമാറ്റിയ തലകളുമായി സെൻട്രല്‍ ജയിലിലെത്തി കീഴടങ്ങി. തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിലാണ് സംഭവം.കള്ളക്കുറിച്ചി മലൈക്കോട്ടം സ്വദേശി കൊളഞ്ചി (60) യാണ് ഭാര്യ ലക്ഷ്മി (47) യെയും ലക്ഷ്മിയുമായി അടുപ്പമുണ്ടായിരുന്ന തങ്കരാജിനെ (55) യും വെട്ടിക്കൊന്നത്.വ്യാഴാഴ്ച പുലർച്ചെ വീടിന്റെ ടെറസ്സില്‍ ലക്ഷ്മിയെയും തങ്കരാജിനെയും കണ്ട കൊളഞ്ചി അരിവാളുകൊണ്ട് ഇരുവരെയും വെട്ടിക്കൊല്ലുകയായിരുന്നു.

വെട്ടിയെടുത്ത തലകള്‍ സഞ്ചിയിലാക്കി ബസുകയറി മൂന്നര മണിക്കൂറോളം യാത്രചെയ്താണ് കൊളഞ്ചി വെല്ലൂർ സെൻട്രല്‍ ജയിലിലെത്തിയത്. വീടിനു മുകളില്‍ തലയില്ലാത്ത മൃതദേഹങ്ങള്‍ കണ്ടെത്തിയ പോലീസ് അന്വേഷണം തുടങ്ങുമ്ബോഴേക്കും കൊളഞ്ചി കീഴടങ്ങിയിരുന്നു. വെല്ലൂരില്‍ അറസ്റ്റിലായ കൊളഞ്ചിയെ അന്വേഷണത്തിനായി കള്ളക്കുറിച്ചിയിലെത്തിച്ചു

.കൂലിപ്പണിക്കാരനായ തങ്കരാജുമായി ലക്ഷ്മിക്ക് നേരത്തേ തന്നെ അടുപ്പമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇതേച്ചൊല്ലി കൊളഞ്ചി പലതവണ ഭാര്യയ്ക്ക് മുന്നറിയിപ്പു നല്‍കിയതുമാണ്. അത് അവഗണിച്ച്‌ ലക്ഷ്മി കാമുകനൊപ്പം പോയതാണ് കൊലപാതകത്തിലേക്കുനയിച്ചത്. മൂന്നു മക്കളാണ് കൊളഞ്ചി-ലക്ഷ്മി ദമ്ബതിമാർക്ക്. മൂത്ത മകളുടെ വിവാഹം കഴിഞ്ഞു. രണ്ടുപേർ പഠിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group