കർണാടകത്തിലെ ഹാസനില്‍ ഗണേശോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹനിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി എട്ടുപേർക്ക് ദാരുണാന്ത്യം.ഹാസൻ-ഹൊളെനരസിപുര റോഡില്‍ മെസാലെ ഹോസഹള്ളിയില്‍ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം. ഒട്ടേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപതുപേരുടെ പരിക്ക് ഗുരുതരമാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്.
ഘോഷയാത്രയില്‍ വലിയ ജനപങ്കാളിത്തമുണ്ടായിരുന്നു. വാദ്യഘോഷങ്ങള്‍ക്കൊത്ത് നൃത്തംചെയ്യുന്നവരുടെയിടയിലേക്ക് ട്രക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മരിച്ചവരുടെ പേരുവിവരങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല.മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപവീതം നല്‍കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സച്ചെലവ് സർക്കാർ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വിവാഹവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവ് സ്റ്റാറ്റസ് ഇട്ടില്ല; അനൂപിന് തന്നോടും കുഞ്ഞിനോടും സ്നേഹം കുറഞ്ഞു; മീരയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
പുതുപ്പരിയാരത്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മാട്ടുമന്ത ചോളോട് സി.എൻ.പുരം സ്വദേശി മീര(32) ആത്മഹത്യ ചെയ്തത് ഭർത്താവ് അനൂപിന് തന്നോടുള്ള സ്നേഹം കുറഞ്ഞെന്ന ചിന്തയിലെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.യുവതിയുടെ ആത്മഹത്യാ കുറിപ്പിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഭർതൃവീട്ടില്‍ നിന്നും മീരയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.കഴിഞ്ഞ ബുധനാഴ്ച്ചയാണ് മീരയെ ഭർതൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
മീരയുടെ മുറിയിലുണ്ടായിരുന്ന നോട്ട്ബുക്കിലാണ് ആത്മഹത്യാകുറിപ്പെഴുതിയിരുന്നത്. ഭർത്താവ് അനൂപിന് തന്നോടും കുഞ്ഞിനോടും സ്നേഹം കുറഞ്ഞെന്നാണ് യുവതി കുറിപ്പില്‍ ആരോപിക്കുന്നത്. തനിക്കും കുഞ്ഞിനുമുള്ള പരിഗണന പോരെന്നും പ്രതീക്ഷിച്ച ജീവിതമല്ല തനിക്ക് കിട്ടിയതെന്നും മീര കുറിപ്പില്‍ പറയുന്നു. അതേസമയം അനൂപിനെ കസ്റ്റഡിയിലെടുക്കാൻ മാത്രം ഗുരുതര ആരോപണങ്ങള്‍ കുറിപ്പിലില്ലെന്ന് ഹേമാംബികനഗർ പൊലീസ് പറയുന്നു.
മീരയുടെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. യുവതിയുടെ അമ്മയുടെ മൊഴിപ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷിച്ചിരുന്നത്. രണ്ടാംവിവാഹക്കാരായ അനൂപും മീരയും ഒരുവർഷം മുൻപ് പ്രണയിച്ചാണ് വിവാഹം കഴിച്ചത്. അടുത്തിടെ നടന്ന വിവാഹവാർഷിക ദിനത്തില്‍ ഭർത്താവ് സ്റ്റാറ്റസ് ഇടാത്തതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തർക്കമുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു.