Home Uncategorized ന​ഗ​ര​ത്തി​ലെ മി​ക്ക ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ശു​ദ്ധ​ജ​ലം ലഭിക്കുന്നില്ലെന്ന് സർവ്വേ

ന​ഗ​ര​ത്തി​ലെ മി​ക്ക ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ശു​ദ്ധ​ജ​ലം ലഭിക്കുന്നില്ലെന്ന് സർവ്വേ

by admin

ബംഗളൂരു: ബംഗളൂരു നഗരത്തിലെ പകുതിയിലധി കം ശുചീകരണ തൊഴിലാളിൾക്കും ശുദ്ധജലം ലഭി ക്കുന്നില്ലെന്ന് സർവേ. 154 ശുചീകരണ തൊഴിലാളി കൾ ഹസിരുദള, ഹീറ്റ് വാച്ച് എന്നീ സംഘടനകളു ടെ ആഭിമുഖ്യത്തിൽ നടത്തിയ പഠനത്തിൻ്റെ അടി സ്ഥാനത്തിലാണ് റിപ്പോർട്ട്. മാലിന്യം നീക്കം ചെയ്യു ന്നവർ, പൗര കർമികർ, ഖര മാലിന്യ ശേഖരണ കേ ന്ദ്രത്തിലെ തൊഴിലാളികൾ എന്നിവരിൽ 50 ശതമാ നം ജോലിക്കാർക്കും ശുദ്ധജലം ലഭിക്കുന്നില്ല.

97 ശതമാനം ജോലിക്കാർക്കും ഫാനോ മറ്റു ശീതീക രണ മാർഗങ്ങളോ ഇല്ല. മരത്തണലുകളാണ് ഇവർ ചൂടിനെ പ്രതിരോധിക്കാനായി ആശ്രയിക്കുന്നത്. ഭക്ഷണം കഴിക്കാതെയും ശീതളപാനീയങ്ങൾ കുടി ച്ചും ശരീരത്തെ ചൂടിൽനിന്നുമകറ്റി നിർത്തുകയാ ണ്. ഇതിനായി സമ്പാദ്യത്തിൽനിന്നും വലിയൊരു തുക നീക്കിവെക്കേണ്ടി വരുന്നുണ്ട്.

പ്ലാസ്റ്റിക് മാലിന്യത്തിൽനിന്നുയരുന്ന ചൂട് ശ്വാസത ടസ്സമുണ്ടാക്കുന്നെന്നും മൈഗ്രേൻ, വൃക്കയിലെ ക ല്ല്, മൂത്രാശയ രോഗം എന്നിവക്ക് കാരണമാകുന്നെ ന്നും ശുചീകരണ തൊഴിലാളികൾ സർവേയിൽ വെ ളിപ്പെടുത്തി. അണുബാധയേൽക്കാതിരിക്കാൻ പി. പി.ഇ കിറ്റ് ധരിക്കുന്നതിൽനിന്നുപോലും ചൂട് തങ്ങ ൾക്ക് തടസ്സമാവുകയാണെന്ന് തൊഴിലാളികൾ പറ യുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group