ബെംഗളൂരു : ബെംഗളൂരുവിൽ ചിട്ടിനടത്തി നിക്ഷേപകരെ കബളിപ്പിച്ച് പണവുമായി മുങ്ങിയെന്ന കേസിൽ പ്രതികളായ മലയാളി ദമ്പതിമാർക്ക് ബെംഗളൂരു കോടതി മുൻകൂർജാമ്യം അനുവദിച്ചു. ബെംഗളൂരു രാമമൂർത്തിനഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫൈനാൻസ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി ടോമി എ. വർഗീസ്(57), ഭാര്യ ഷൈനി ടോമി (52) എന്നിവർക്കാണ് ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി മുൻകൂർജാമ്യം അനുവദിച്ചത്. കേസ് സിഐഡി വിഭാഗം അന്വേഷിച്ചു വരുന്നതിനിടെയാണ് ദമ്പതിമാർ മുൻകൂർജാമ്യം നേടിയത്.
ബെംഗളൂരുവിൽനിന്നും മുങ്ങിയ ഇവർ കെനിയയിലേക്ക് കടന്നെന്നായിരുന്നു ആദ്യംകേസന്വേഷിച്ച രാമമൂർത്തി നഗർ പോലീസ് നൽകിയ വിവരം. പിന്നീട് ഇവർ ബെംഗളൂരുവിൽ തിരിച്ചെത്തി. ഇവരുടെ സ്ഥാപനത്തിൽ പണംനിക്ഷേപിച്ച ഒട്ടേറെ പേർ പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് കേസ് വന്നത്. പണം നഷ്ടമായ ഭൂരിഭാഗംപേരും മലയാളികളാണ്.
ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന് ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാം; നിലപാട് തിരുത്തി മവ്ട്
കാർ ഉള്‍പ്പെടുന്ന ലൈറ്റ്മോട്ടോർ വെഹിക്കിള്‍ (എല്‍എംവി) വിഭാഗത്തില്‍ ഓട്ടമാറ്റിക്, ഇ-വാഹനങ്ങളും ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കാം.ഇത്തരം വാഹനങ്ങളുമായി ഡ്രൈവിങ് ടെസ്റ്റിന് വരുന്നവരെ തടയേണ്ടതില്ലെന്ന് ഉദ്യോഗസ്ഥർക്ക് വകുപ്പുതല അവലോകനയോഗത്തില്‍ ഉദ്യോഗസ്ഥർക്ക് നിർദേശം നല്കി.ഇവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് ഹൈക്കോടതി നീക്കുകയും വകുപ്പുതലനിർദേശം ഇറങ്ങുകയും ചെയ്തെങ്കിലും സംസ്ഥാനത്തെ മിക്ക ഓഫീസിലും ഡ്രൈവിങ് ടെസ്റ്റിന് ഇവ അനുവദിച്ചിരുന്നില്ല.
ഓട്ടമാറ്റിക് ഇ-വാഹനങ്ങളില്‍ എല്‍എംവി ലൈസൻസ് എടുക്കുന്നവർക്ക് ഏഴുടണ്‍ ഭാരമുള്ള മിനി ടിപ്പറുകള്‍ വരെ ഓടിക്കാൻ അനുമതി ലഭിക്കുന്നതിലെ സുരക്ഷാവീഴ്ച യോഗത്തില്‍ ചർച്ചയായെങ്കിലും കോടതിവിധി പാലിക്കാൻ തീരുമാനിക്കുകയായിരുന്നു.എല്‍എംവി വിഭാഗത്തിന് ഓട്ടമാറ്റിക്, ഗിയർ എന്നിങ്ങനെ വേർതിരിച്ചിട്ടില്ലാത്തതിനാല്‍ ഒരുവിഭാഗത്തില്മാത്രമേ ടെസ്റ്റ് നടത്താൻ കഴിയുകയുള്ളൂ. ഓട്ടമാറ്റിക്, ഇ-വാഹനങ്ങളുമായി വരുന്നവർക്ക് അവയില്‍ ടെസ്റ്റില്‍ പങ്കെടുക്കാം.
ഡ്രൈവിങ് സ്കൂളുകള്‍ക്ക് ഓട്ടമാറ്റിക് വാഹനങ്ങളുണ്ടെങ്കിലും സ്കൂള്‍ രേഖകളില്‍ കൂട്ടിച്ചേർത്താല്മാത്രമേ ടെസ്റ്റിന് ഉപയോഗിക്കാൻ കഴിയുകയുള്ളൂ. ഓഫീസ് നടപടി മാത്രമാണിത്. ഒരാഴ്ചയ്ക്കുള്ളില്‍ ഡ്രൈവിങ് സ്കൂള്‍ വാഹനങ്ങളും ഉപയോഗിക്കാനാകും.