ബെംഗളൂരു ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു മരണം. മുബാറക് എന്ന പത്തു വയസുകാരനാണ് മരിച്ചത്.ഷബ്രിൻ ഭാനു, അമാനുള്ള ദമ്ബതിമാരുടെ മകനാണ് മുബാറക്. അപകടത്തില്‍ 7 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു കുട്ടിയുടെ നില ഗുരുതരമാണ്. വില്‍സണ്‍ ഗാർഡൻ ഹൗസിന് സമീപമാണ് പൊട്ടിത്തെറി നടന്നത്.കസ്തൂരമ്മ എന്ന സ്ത്രീയുടെ വീട്ടിലാണ് സ്ഫോടനം. 10 വീടുകള്‍ തകർന്നിട്ടുണ്ട്. വലിയ സ്ഫോടന ശബ്ദം കേട്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. രാവിലെ 8.10 ഓടെയായിരുന്നു പൊട്ടിത്തെറി.
കസ്തൂരമ്മ എന്ന സ്ത്രീയുടെ വീട്ടിലാണ് സ്ഫോടനം നടന്നത്. 10 വീടുകള്‍ തകർന്നിട്ടുണ്ട്. വലിയ സ്ഫോടന ശബ്ദം കേട്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. രാവിലെ 8.10 ഓടെയായിരുന്നു പൊട്ടിത്തെറി. രണ്ടാഴ്ച മുൻപ് ദക്ഷിണ ബെംഗളൂരുവിലെ ഒരു വീട്ടില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്കേറ്റിരുന്നു.
“മോദി ജീ, റോഡ് തീരെ പോരാ, സ്കൂളിലെത്താൻ വൈകുന്നു! പ്ലീസ് ഹെല്‍പ്പ്”; വൈറലായി അഞ്ചുവയസുകാരിയുടെ കത്ത്
അഞ്ചാം വയസില്‍ നമ്മളെല്ലാം അമ്മയ്ക്കും അച്ഛനുമായിരിക്കും കത്തെഴുതിയിരിക്കുക. എന്നാല്‍ ബെംഗളൂരുവില്‍ നിന്നുള്ള ആര്യ എന്ന എല്‍കെജി വിദ്യാർഥി കത്തെഴുതിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ്.അതും ഇന്ത്യയില്‍ പലരും പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഒരു കത്ത്. എന്തായാലും ആ കുഞ്ഞ് കത്ത് ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.’നരേന്ദ്ര മോദി ജീ’ എന്ന് അഭിസംബോധന ചെയ്താണ് ആര്യയുടെ കത്ത് ആരംഭിക്കുന്നത്. ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കാണ് കത്തിൻ്റെ പ്രധാന ഉള്ളടക്കം. നഗരത്തിലെ കുപ്രസിദ്ധമായ ഗതാഗതക്കുരുക്കും, റോഡിൻ്റെ ശോചനീയാവസ്ഥയും പരിഹരിക്കണമെന്ന് കുഞ്ഞ് കത്തില്‍ അഭ്യർഥിക്കുന്നുണ്ട്.
നഗരത്തിലെ കനത്ത ഗതാഗതക്കുരുക്ക് കാരണം പലപ്പോഴും സ്കൂളില്‍ എത്താൻ വൈകുന്നുണ്ടെന്നും വളരെ നിഷ്കളങ്കമായ രീതിയില്‍ ആര്യ എന്ന കൊച്ചു പെണ്‍കുട്ടി വിശദീകരിച്ചു.ആര്യയുടെ അച്ഛൻ അഭിരൂപ് ചാറ്റർജിയാണ് കത്തിൻ്റെ ചിത്രം എക്സില്‍ പങ്കുവെച്ചത്. “പ്രധാനമന്ത്രി ബാംഗ്ലൂർ സന്ദർശിക്കുന്നു. എന്റെ അഞ്ചുവയസ്സുള്ള മകള്‍, ഇതിനെ ഗതാഗതം ശരിയാക്കാനുള്ള അവസരമായി കാണുന്നു,” ഇങ്ങനെ കുറിച്ചായിരുന്നു അഭിരൂപ് പോസ്റ്റ് പങ്കുവെച്ചത്.