ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ രാജ്ഭവൻ സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഓഗസ്റ്റ് 16 മുതൽ 18 വരെ വൈകുന്നേരം 4 മുതൽ 7.30 വരെയാണ് പ്രവേശനം, അനുവദിക്കുന്നത്. കർശന സുരക്ഷാ പരിശോധനയോടെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും മേൽനോട്ടത്തിലായിരിക്കും പ്രവേശനം. സർക്കാർ അംഗീകൃത ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്.
മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, കാമറകൾ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ, മൂർച്ചയുള്ളതോ ലോഹമോ ആയ വസ്തുക്കൾ, ലഘുഭക്ഷണങ്ങൾ, പ്ലാസ്റ്റിക് വസ്തുക്കൾ, ബാഗുകൾ, ഹാൻഡ്ബാഗുകൾ, പുകയില ഉൽപ്പന്നങ്ങൾ, ലഹരിപാനീയങ്ങൾ എന്നിവ അകത്ത് കൊണ്ടുപോകാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു.
സ്വാതന്ത്ര്യ ദിന വിരുന്നില്‍ പങ്കെടുക്കില്ലെന്ന് സ്റ്റാലിനും വിജയ്യും, തമിഴ്നാട് ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ശക്തം
തമിഴ്നാട് ഗവർണർ സ്വാതന്ത്യ ദിനത്തില്‍ ഒരുക്കുന്ന ചായ സല്‍ക്കാരത്തില്‍ പങ്കെടുക്കില്ലെന്നറിയിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും നടൻ വിജയ്യും.ഗവർണറുടെ നടപടികള്‍ക്കെതിരായുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇരുവരും വിരുന്നില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. തമിഴ്നാട് ജനതയുടെ താത്പര്യങ്ങള്‍ക്കെതിരായുള്ള ഗവർണർ ആർ.എൻ രവിയുടെ നടപടികളില്‍ പ്രതിഷേധ സൂചകമായാണ് എം.കെ സ്റ്റാലിൻ വിരുന്നില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവനയും തമിഴ്നാട് സർക്കാർ ഇറക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് വിരുന്നില്‍ പങ്കെടുക്കില്ലെന്ന നിലപാടുമായി വിജയ്യുടെ ടി.വി.കെ യും രംഗത്ത് വന്നത്. ഗവർണറുടെ നടപടികളില്‍ പ്രതിഷേധമെന്ന് ടി.വി.കെയും അറിയിച്ചിരുന്നു. ഡി.എം.കെ സഖ്യ കക്ഷികളും ബഹിഷ്കരണം അറിയിച്ചിട്ടുണ്ട്. ഗവർണറെ എതിർക്കുന്നതിന്റെ ഭാഗമായി ഈ മാസം നടക്കുന്ന യൂണിവേഴ്സിറ്റികളുടെ ബിരുദദാന ചടങ്ങുകളില്‍ ഉന്നത വിദ്യഭ്യാസ മന്ത്രി ഗോവി ചെഴിയൻ പങ്കെടുക്കില്ലെന്നും സർക്കാർ അറിയിച്ചു.
18,19 തീയ്യതികളില്‍ നടക്കുന്ന ചടങ്ങുകളില്‍ നിന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി മാറി നില്ക്കുക.സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ നിലവാരം കുറഞ്ഞതായി ഗവർണർ സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ പറഞ്ഞിരുന്നു. സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ ഉപയോഗം കൂടിയതായും സ്ത്രീകള്‍ക്കും ദളിതർക്കുമെതിരായ അതിക്രമങ്ങള്‍ വർദ്ധിച്ചതായും ഗവർണർ കുറ്റപ്പെടുത്തിയിരുന്നു.അതേസമയം തമിഴ് നാട്ടില്‍ ഗവർണർക്കെതിരായ പ്രതിഷേധങ്ങള്‍ കനക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു സർവകലാശാലയുടെ ബിരുദദാന ചടങ്ങില്‍ വിദ്യാർത്ഥിനി ഗവർണറുടെ കൈയില്‍ നിന്നും ബിരുദം സ്വീകരിക്കാത്തതും ശ്രദ്ധേയമായിരുന്നു