Home Featured ബാല്യകാല സുഹൃത്തിന്റെ ഭാര്യയുമായി കട്ടപ്രണയം; വീടുമാറിയിട്ടും യുവതി അവിഹിതം തുടര്‍ന്നു; യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തി

ബാല്യകാല സുഹൃത്തിന്റെ ഭാര്യയുമായി കട്ടപ്രണയം; വീടുമാറിയിട്ടും യുവതി അവിഹിതം തുടര്‍ന്നു; യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തി

by admin

ബാല്യകാല സുഹൃ‍ത്തിനെ കൊലപ്പെടുത്തി യുവാവ്. ബെംഗളുരുവിലെ കാമാക്ഷിപാളയത്തിലാണ് സംഭവം. ജയ് എന്ന് വിളിക്കുന്ന ധനഞ്ജയ് എന്ന മുപ്പത്തൊൻപതുകാരനാണ് തന്റെ ബാല്യകാല സുഹൃത്തായ വിജയ് കുമാറിനെ കൊലപ്പെടുത്തിയത്.ഇയാള്‍ക്കും മുപ്പത്തൊൻപത് വയസാണ് പ്രായം. കൊല്ലപ്പെട്ട വിജയ് കുമാറിന്റെ ഭാര്യയുമായി ധനഞ്ജയ് പ്രണയത്തിലായിരുന്നു. ഇതേ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് റിപ്പോർട്ട്. കൊലപാതകത്തിന് പിന്നാലെ ധനഞ്ജയ് ഒളിവില്‍ പോയി.റിയല്‍ എസ്റ്റേറ്റ്, ധനകാര്യ ഇടപാടുകള്‍ തുടങ്ങിയ ബിസിനസ് നടത്തുന്നയാശാണ് വിജയ്. പത്ത് വർഷം മുൻപാണ് ഇയാള്‍ ആശയെ വിവാഹം കഴിച്ചത്.

തന്റെ ഭാര്യ ആശയും ധനഞ്ജയുമായി പ്രണയത്തിലാണെന്ന് വിജയ് അടുത്തിടെ കണ്ടെത്തി. ധനഞ്ജയുടെയും ആശയുടെയും പ്രണയം കണ്ടെത്തിയ വിജയ് ഇരുവരുമൊത്തുള്ള ഫോട്ടോകളും കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച്‌ വിജയ് തന്റെ സുഹൃത്തിനെയും ഭാര്യയേയും ചോദ്യം ചെയ്യുകയും ധനഞ്ജയുമായുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്തിരുന്നു. തന്റെ ദാമ്ബത്യ ജീവിതം സംരക്ഷിക്കാനുള്ള ശ്രമത്തില്‍, വിജയ് ഭാര്യയോടൊപ്പം കടബഗെരെയ്ക്ക് സമീപമുള്ള മച്ചോഹള്ളിയിലെ ഒരു വാടക വീട്ടിലേക്ക് താമസം മാറി.

എന്നാല്‍ ധനഞ്ജയും ആശയും തമ്മില്‍ പ്രണയം തുടരുകയായിരുന്നു.കഴിഞ്ഞദിവസം വൈകിട്ട് വരെ വീട്ടിലുണ്ടായിരുന്ന വിജയ് അതിനുശേഷമാണ് പുറത്തേക്കിറങ്ങിയത്. പിന്നീട് മച്ചോഹള്ളിയിലെ ഒഴിഞ്ഞ പ്രദേശത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആശയും ധനഞ്ജയയും തമ്മിലുള്ള പ്രണയമാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ആശയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ഒളിവില്‍ പോയ ധനഞ്ജയ്ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്

You may also like

error: Content is protected !!
Join Our WhatsApp Group