ബാംഗ്ലൂർ : കർണാടകയിലെ ന്യൂനപക്ഷ വിഭാഗങ്ങളെ മത സാമൂഹിക സാംസ്‌കാരിക മേഖലയിൽ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന കർണാടക മൈനോറിറ്റി കൾച്ചറൽ സെന്ററിന് പുതിയ കമ്മിറ്റി നിലവിൽ വന്നു. രക്ഷാധികാരികൾ : സി.കെ നൗഷാദ് ബൊമ്മനഹള്ളി , ശംസുദ്ധീൻ സാറ്റലൈറ്റ് , നാസർ ബൻശങ്കരി. പ്രസിഡന്റ് : ഈസ ടി ടി കെ നീലസാന്ദ്ര , വൈസ് പ്രസിഡന്റുമാർ:അയാസ് നീലസാന്ദ്ര , താഹിർ മിസ്ബാഹി , സിറാജ് കൊല്ലത്തി , നസീർ പി കെ , അഷ്‌കർ ബൊമ്മനഹള്ളി , ജന:സെക്രട്ടറി നാദിർ ഷാ ജയനഗർ , വർക്കിങ് സെക്രട്ടറി : സമദ് മൗലവി മാണിയൂർ , ഓർഗനൈസിംഗ് സെക്രട്ടറി സി എച്ച് ഷാജൽ.
ജോയിന്റ് സെക്രട്ടറിമാർ : മുസ്തഫ വി കെ , ജുനൈദ് കെ , സലീം കെ കെ , സൈഫുദ്ധീൻ ബി ടി എം , മഖ്‌സൂദ് മടിവാള , ബാതിഷ് ടിപ്സാന്ദ്ര . ട്രഷറർ : ശംസുദ്ധീൻ അനുഗ്രഹ , എക്സികുട്ടീവ് മെമ്പർമാർ : , സൈഫുദ്ധീൻ കെ ആർ പുരം , യാക്കൂബ് സിങ്‌സാന്ദ്ര, ഷമീം കൊടഗ് , ഹമീദ് വി എം , റഷീദ് ജാലഹള്ളി , അലി മജെസ്റ്റിക് , ഫാറൂഖ് മജെസ്റ്റിക് , സലാം മാർക്കം റോഡ് . മീഡിയ ചെയർമാൻ : സാദിഖ് യഹ്‌യ സുള്ളിയ , കൺവീനർമാർ : ബിലാൽ മജെസ്റ്റിക് , റഷീദ് ഹെബ്ബാൾ , എന്നിങ്ങനെ 31 അംഗ വർക്കിംഗ് കമ്മിറ്റിയെ ഐക്യ ഖണ്ഡേന തിരഞ്ഞെടുത്തു .
വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട്പ്രവർത്തിക്കുക വഴി കർണാടകയിലെ ന്യൂന പക്ഷ സമൂഹത്തിന്റെ സമൂലമായ ഉന്നമനത്തിന്,വേണ്ടിവ്യവസ്ഥാപിതമായ പദ്ധതികളുമായി മുന്നോട്ട് പോവാൻ യോഗം തീരുമാനിച്ചു . അടിസ്ഥാന വിദ്യാഭ്യാസ തലം മുതൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് വരെസാദ്ധ്യമാവുന്ന വിധത്തിലെല്ലാം സർക്കാരുകളുമായും സന്നദ്ധ സംഘടനകളുമായും സഹകരിച്ചു കൊണ്ട് പ്രവർത്തിക്കാനും യോഗത്തിൽ ധാരണയായി .
അബ്ദു സമദ് മൗലവി മാണിയൂരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സി കെ നൗഷാദ് ഉത്ഘാടനം ചെയ്തു. സ്കിൽ ടെവേലോപ്മെന്റ് ട്രൈനെർ ഷംസാദ്സലീം ഈ വർഷത്തേക്കുള്ള പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു. പ്രസ്തുത പരിപാടിയിൽ ഈസ നീലസാന്ദ്ര സ്വാഗതവും നാദിർഷ ജയനഗർ നന്ദിയും പറഞ്ഞു.