Home Featured ബെംഗളൂരു : അമിതനിരക്ക് : നഗരത്തിൽ 300-ലേറെ ഓട്ടോറിക്ഷക്കാരുടെപേരിൽ കേസെടുത്തു.

ബെംഗളൂരു : അമിതനിരക്ക് : നഗരത്തിൽ 300-ലേറെ ഓട്ടോറിക്ഷക്കാരുടെപേരിൽ കേസെടുത്തു.

by admin

ബെംഗളൂരു : അമിതനിരക്ക് ഈടാക്കുന്നത്തടയാൻ ഗതാഗതവകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തുന്ന പരിശോധനയിൽ ബെംഗളൂരു നഗരത്തിൽ 300-ലേറെ ഓട്ടോറിക്ഷക്കാരുടെപേരിൽ കേസെടുത്തു. അമിതനിരക്കിനൊപ്പം പെർമിറ്റ് അടക്കമുള്ള രേഖകളില്ലാത്തതുമാണ് കേസിന് കാരണം. 100-ൽപ്പരം ഓട്ടോകൾ പിടിച്ചെടുത്തിട്ടുമുണ്ട്.സംസ്ഥാനത്ത് ബൈക്ക് ടാക്സ‌ി നിരോധിച്ചതോടെയാണ് ബെംഗളൂരുവിൽ അടക്കം പ്രധാന നഗരങ്ങളിൽ ഓട്ടോറിക്ഷകളിൽ അമിതനിരക്ക് ഈടാക്കാൻതുടങ്ങിയത്. സാധാരണനിരക്കിനെക്കാൾ ഇരട്ടിയിലധികംവരെ ഈടാക്കുന്നുണ്ട്.

ഇതിനെതിരേ വ്യാപകപരാതി ഉയർന്നതോടെയാണ് പ്രത്യേക പരിശോധന നടത്താൻ സർക്കാർ തീരുമാനിച്ചത്. ഓട്ടോകളിൽ അമിതനിരക്ക് വാങ്ങുന്നുവെന്ന് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡിതന്നെ സമ്മതിക്കുകയും പരിശോധന നടത്താൻ നടപടിയെടുക്കുകയുമായിരുന്നു.ബെംഗളൂരുവിൽ 22 സംഘമായിട്ടാണ് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. യാത്രക്കാരിൽനിന്ന് ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിലും പരിശോധന നടത്തുന്നുണ്ട്. അമിതനിരക്ക് ഈടാക്കുന്നതിന് 500 രൂപയാണ് പിഴ ഈടാക്കുന്നത്. ഇൻഷുറൻസില്ലാതെ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾ പിടിച്ചെടുക്കുന്നുണ്ട്.

ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്തതിന് 3000 രൂപയാണ് പിഴ. പെർമിറ്റില്ലാത്ത ഓട്ടോറിക്ഷകളും പിടിച്ചെടുത്തു.കോടതി ഉത്തരവിനെത്തുടർന്ന് ബൈക്ക് ടാക്സി സർവീസ് ജൂൺ 16-നാണ് അവസാനിപ്പിച്ചത്. ഇത് കോളേജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് വൻതിരിച്ചടിയായി. ബൈക്ക് ടാക്സ‌ിയിൽ 50 രൂപയിൽ താഴെ നൽകേണ്ടിയിരുന്ന ദൂരം യാത്രചെയ്യുന്നതിന് ഓട്ടോറിക്ഷയിൽ ഇരട്ടിനൽകണം. 100 രൂപയിൽ താഴെയുള്ള സവാരികൾക്ക് ഓട്ടോക്കാർ തയ്യാറാകുന്നില്ല. മൊബൈൽ ആപ്ലിക്കേഷൻ അടിസ്ഥാനമാക്കി സർവീസ് നടത്തുന്നവരും അമിതനിരക്ക് ഈടാക്കുന്നുണ്ട്.

ജീവനാംശമായി പ്രതിമാസം നാലുലക്ഷം രൂപ നല്‍കണം’ ; ഷമിയോട് ഉത്തരവിട്ട് കല്‍ക്കട്ട ഹൈക്കോടതി

വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യക്കും മകള്‍ക്കും ജീവനാംശം നല്‍കാൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയോട് ഉത്തരവിട്ട് കോടതി.പ്രതിമാസം നാലുലക്ഷം രൂപ നല്‍കണമെന്ന് കല്‍ക്കട്ട ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുൻ ഭാര്യയായ ഹസിൻ ജഹാൻ നല്‍കിയ ഹർജിയിലാണ് കോടതി ഉത്തരവ്. ഇന്ത്യൻ താരത്തിന് കനത്ത തിരിച്ചടിയാണിത്.ഹസിൻ ജഹാന് മാസം ഒന്നര ലക്ഷം രൂപയും മകള്‍ ഐറയ്ക്ക് രണ്ടര ലക്ഷം രൂപയും നല്‍കണമെന്നാണ് കോടതി ഉത്തരവ്. അതിനാല്‍ ഇരുവർക്കുമായി ഷമി മാസം 4 ലക്ഷം രൂപ നല്‍കേണ്ടിവരും. ഏഴുവർഷം മുമ്ബ് ജീവനാംശമായി 7 ലക്ഷം രൂപ ആവശ്യപ്പെട്ട് ജഹാൻ കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളുകയായിരുന്നു.

മോഡലിങ് വഴി ജഹാൻ പണം സമ്ബാദിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത് തള്ളിയത്. എന്നാല്‍ ജഹാൻ നിയമപോരാട്ടം തുടരുകയായിരുന്നു.ഷമി പ്രതിവർഷം 7.5 കോടി രൂപ സമ്ബാദിക്കുന്നുണ്ടെന്നും തനിക്കും മകള്‍ക്കും ആവശ്യമായ പണം നല്‍കുന്നില്ലെന്നുമായിരുന്നു ജഹാന്റെ പരാതി. ഷമിയുടെ വരുമാനം കണക്കിലെടുത്താണ് കോടതി പ്രതിമാസം നാലുലക്ഷം നല്‍കണമെന്ന് വിധിച്ചത്.ഹസിൻ ജഹാനില്‍ ഷമിക്ക് പിറന്ന മകളാണ് ഐറ. വിവാഹബന്ധം വേർപെടുത്തിയതോടെ അമ്മ ഹസിൻ ജഹാനൊപ്പമാണ് ഐറ താമസിക്കുന്നത്.

2012-ല്‍ പ്രണയത്തിലായതിന് പിന്നാലെ 2014 ജൂണിലായിരുന്നു ഹസിൻ ജഹാനുമായുള്ള ഷമിയുടെ വിവാഹം. ഐപിഎല്‍ കാലത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. ഷമിയെക്കാള്‍ 10 വയസിന് മൂത്ത ഹസിന് മുൻവിവാഹത്തില്‍ വേറെയും മക്കളുണ്ട്. വിവാഹം കഴിഞ്ഞ് നാലുവർഷങ്ങള്‍ക്കിപ്പുറം ഷമിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഹസിൻ വിവാഹമോചനം നേടിയത്.

You may also like

error: Content is protected !!
Join Our WhatsApp Group