Home Featured എൻ.എസ്.യു.ഐ നേതാവും സുഹൃത്തും മംഗളൂരുവില്‍ കാറപകടത്തില്‍ മരിച്ചു

എൻ.എസ്.യു.ഐ നേതാവും സുഹൃത്തും മംഗളൂരുവില്‍ കാറപകടത്തില്‍ മരിച്ചു

by admin

തലപ്പാടിക്കും മംഗളൂരുവിനുമിടയിലെ ജെപ്പിനമോഗരുവില്‍ ചൊവ്വാഴ്ച രാത്രി വൈകിയുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ ദാരുണമായി കൊല്ലപ്പെട്ടു.എൻ.എസ്.യു.ഐ ദക്ഷിണ കന്നട ജില്ല വൈസ് പ്രസിഡന്റ് ഓംശ്രീ പൂജാരി (26), സുഹൃത് അമൻ റാവു (27) എന്നിവരാണ് മരിച്ചത്.തലപ്പാടിയില്‍ അത്താഴത്തിന് പോയതായിരുന്നു ഇരുവരും എന്നാണ് പൊലീസ് നല്‍കുന്ന വിവരം.

മടക്കയാത്രയില്‍ ജെപ്പിനമോഗരുവില്‍ സഞ്ചരിച്ച കാർ ഡിവൈഡറില്‍ ഇടിച്ച്‌ മറിയുകയായിരുന്നു.അപകടത്തില്‍ ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. കോണ്‍ഗ്രസ് പാർട്ടി പ്രവർത്തനങ്ങളിലും സാമൂഹിക സംരംഭങ്ങളിലും സജീവമായി ഇടപെടുന്ന ഓംശ്രീയുടെയും സുഹൃത്തിന്റെയും അപകട മരണത്തില്‍ കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഇനായത്ത് അലി എന്നിവർ അനുശോചിച്ചു. കോണ്‍ഗ്രസ് നേതാവ് ഇവാൻ ഡിസൂസ എം.എല്‍.സി ബുധനാഴ്ച ആശുപത്രിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു.

രാഹുല്‍ ഗാന്ധിക്ക് 55ന്റെ ചെറുപ്പം; പിറന്നാള്‍ ആശംസയുമായി പ്രമുഖര്‍

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ഇന്ന് 55-ാം പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തി ഡല്‍ഹി തല്‍കത്തൊറ സ്റ്റേഡിയത്തില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നുണ്ട്.100ലേറെ കമ്ബനികള്‍ പങ്കെടുക്കുന്ന മേളയിലൂടെ 5,000ത്തില്‍പരം യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

എൻ.ഡി.എ സർക്കാർ അധികാരത്തില്‍ വന്നശേഷം രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കൂടുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് തൊഴില്‍മേള സംഘടിപ്പിക്കുന്നത്.പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, രാജസ്ഥാനില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളായ സച്ചിൻ പൈലറ്റ്, അശോക് ഗെലോട്ട്, നടനും രാഷ്ട്രീയക്കാരനുമായ കമല്‍ ഹാസൻ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തുടങ്ങിയ പ്രമുഖർ രാഹുലിന് പിറന്നാള്‍ ആശംസിച്ച്‌ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചു. പ്രതിപക്ഷ നേതാവിന് പിറന്നാളാശംസ പങ്കുവെച്ച രാജ്നാഥ് സിങ്, അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേർന്നു. മികച്ച ഇന്ത്യക്കായുള്ള പോരാട്ടം ഒരുമിച്ച്‌ തുടരാമെന്നാണ് സ്റ്റാലിൻ കുറിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group