തൃശൂർ പെരുവല്ലുർ സ്വദേശി കൊല്ലം കുളങ്ങര തറവാട്ടിലെ രവിദാസ് (73) ബംഗളൂരുവില്‍ നിര്യാതനായി. എച്ച്.എ.എല്‍ തേർഡ് സ്റ്റേജ് ന്യൂതിപ്പസാന്ദ്ര എയ്റ്റ്ത്ത് ക്രോസിലെ വസതിയിലായിരുന്നു താമസം.
ഭാര്യ: സുഷ രവിദാസ്. മക്കള്‍: രമ്യ, ദൃശ്യ. മരുമകൻ: വിഷ്ണു. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കല്‍പ്പള്ളി വൈദ്യുതി ശ്മശാനത്തില്‍.
അവാര്‍ഡുകള്‍ ഉപയോഗിക്കുന്നത് ബാത്ത്റൂം ഹാൻഡിലുകളായി, ആരുപോയാലും രണ്ട് അവാര്‍ഡുമായി പോരാം… -നസീറുദ്ദീൻ ഷാ
സിനിമകളെക്കുറിച്ചും സിനിമാ ഇൻഡസ്ട്രിയെക്കുറിച്ചും വെട്ടിത്തുറന്ന് അഭിപ്രായം പറയാറുണ്ട് പ്രശസ്ത നടൻ നസീറുദ്ദീൻ ഷാ.വിമർശിക്കാനും പരിഹസിക്കാനും അദ്ദേഹം മടിക്കാറുമില്ല. പല നടീ നടന്മാരും പുരസ്കാരങ്ങള്‍ക്ക് പിന്നാലെ പോകുമ്ബോള്‍, അടുത്തിടെ ‘ലാലന്‍റോപ്പി’ന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അഭിനയ രംഗത്തെ മത്സര അവാർഡുകളുടെ നിരർത്ഥകതയെക്കുറിച്ച് പറഞ്ഞതാണ് ഇപ്പോള്‍ ചർച്ചയാകുന്നത്.
തനിക്ക് ലഭിച്ച ഫിലിംഫെയർ അവാർഡുകളില്‍ ചിലത് ഫാം ഹൗസിലെ ബാത്ത്റൂമില്‍ ഹാൻഡിലുകളായി ഉപയോഗിക്കുന്നു എന്ന കടുത്ത പരാമർശമാണ് അദ്ദേഹം നടത്തിയത്. ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ സ്വന്തം ജീവിതവും പരിശ്രമവും ചെലവഴിച്ച ഏതൊരു നടനും നല്ല നടനാണ്. നിങ്ങള്‍ ഒരു വ്യക്തിയെ തിരഞ്ഞെടുത്ത് ഇതാണ് ഈ വർഷത്തെ ഏറ്റവും മികച്ച നടൻ എന്ന് പറഞ്ഞാല്‍ അത് എത്രത്തോളം ന്യായമാകും? -അദ്ദേഹം ചോദിക്കുന്നു. താനിപ്പോള്‍ അവാര്‍ഡ് ദാന ചടങ്ങുകളില്‍ പങ്കെടുക്കുന്നത് നിര്‍ത്തിയെന്നും അവസാനത്തെ രണ്ട് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ വാങ്ങിയില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ആ അവാർഡുകളില്‍ ഞാൻ അഭിമാനിക്കുന്നില്ല. അതുകൊണ്ട്, ഒരു ഫാംഹൗസ് പണിതപ്പോള്‍ ഈ അവാർഡുകളെല്ലാം അവിടെ വയ്ക്കാൻ ഞാൻ തീരുമാനിച്ചു. വാഷ്‌റൂമില്‍ പോകുന്ന ഏതൊരാള്‍ക്കും രണ്ട് അവാർഡുകള്‍ വീതം ലഭിക്കും, കാരണം ബാത്ത്റൂമിലെ ഹാൻഡിലുകളെല്ലാം ഫിലിംഫെയർ അവാർഡുകളുടെ പേരിലാണ്. ഈ ട്രോഫികളില്‍ എനിക്ക് ഒരു മൂല്യവും തോന്നുന്നില്ല. ആദ്യം ട്രോഫികള്‍ ലഭിച്ചപ്പോള്‍ ഞാൻ സന്തോഷിച്ചു. പക്ഷേ, പിന്നീട് എനിക്ക് ചുറ്റും ട്രോഫികള്‍ കുന്നുകൂടാൻ തുടങ്ങി. പിന്നീട് ഈ അവാർഡുകള്‍ ലോബിയിങ്ങിന്റെ ഫലമാണെന്ന് ഞാൻ മനസ്സിലാക്കി.
ഒരാള്‍ക്ക് ഈ അവാർഡുകള്‍ ലഭിക്കുന്നത് അവരുടെ യോഗ്യത കൊണ്ടായിരിക്കണമെന്നില്ല. അതിനാല്‍ ഞാൻ അവ ഉപേക്ഷിക്കാൻ തുടങ്ങി -ഷാ പറഞ്ഞു.എന്നാല്‍ പത്മശ്രീ, പത്മഭൂഷണ്‍ തുടങ്ങിയ സിവിലിയൻ ബഹുമതികള്‍ താൻ സ്വീകരിച്ചത് ഏറെ സന്തോഷത്തോടെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പത്മശ്രീയും പത്മഭൂഷണും ലഭിച്ചപ്പോള്‍, എന്റെ കരിയറിനെക്കുറിച്ച് എപ്പോഴും ആശങ്കാകുലനായിരുന്ന മരിച്ചുപോയ പിതാവിനെ ഞാൻ ഓർത്തു. ആ ബഹുമതികള്‍ വാങ്ങാൻ രാഷ്ട്രപതി ഭവനില്‍ പോയപ്പോള്‍, ഞാൻ മുകളിലേക്ക് നോക്കി പിതാവിനോട് ചോദിച്ചു, ഇതെല്ലാം കാണുന്നുണ്ടോ എന്ന്. ആ നിമിഷത്തില്‍ അദ്ദേഹം ഏറെ സന്തോഷിച്ചിട്ടുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട് -ഷാ കൂട്ടിച്ചേർത്തു.