ബംഗളൂരു: മുൻ ക്രിക്കറ്റ് താരം അനില്‍ കുംബ്ലെയെ വനം-വന്യജീവി അംബാസഡറായി നാമനിർദേശം ചെയ്യുമെന്ന് കർണാടക പരിസ്ഥിതി വകുപ്പ് മന്ത്രി ഈശ്വർ ബി ഖന്ദ്രെ പറഞ്ഞു.കർണാടക വന്യജീവി ബോർഡിന്റെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുള്ള അനില്‍ കുംബ്ലെയുടെ ലോകോത്തര പ്രശസ്തി വനം- വന്യജീവി സംരക്ഷണം എന്നിവയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാൻ ഇത് സഹായിക്കുമെന്നും ഖന്ദ്രെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.’അനില്‍ കുംബ്ലെക്ക് വന്യജീവികളോട് വലിയ താല്പര്യമുണ്ട്.
അദ്ദേഹം കാടുകളെ സ്നേഹിക്കുന്നു. അതുകൊണ്ടാണ് പ്രതിഫലം വാങ്ങാതെ അംബാസഡറാകാൻ അദ്ദേഹം സമ്മതിച്ചത്’- ഖന്ദ്രെ പറഞ്ഞു.വനം മന്ത്രിയായി രണ്ടു വർഷം തികയുന്ന ചൊവ്വാഴ്ച ഖന്ദ്രെ തന്റെ നേട്ടങ്ങളും ഭാവി പദ്ധതികളും വിശദീകരിച്ചു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഏകദേശം 8,848 ‘വനമഹോത്സവങ്ങള്‍’ നടന്നു. വനപ്രദേശങ്ങളിലും പാതയോരങ്ങളിലും സർക്കാർ ഭൂമിയിലുമായി ഏകദേശം 8.5 കോടി തൈകള്‍ നട്ടുപിടിപ്പിച്ചു.
2023-24, 2024-25 വർഷങ്ങളിലായി ആകെ 1,20,975 ഹെക്ടർ തോട്ടങ്ങള്‍, 25 പുതിയ അർബോറെറ്റങ്ങള്‍, 35 വനങ്ങള്‍ എന്നിവ വികസിപ്പിച്ചെടുത്തു. 3.70 കോടി തൈകള്‍ കർഷകർക്ക് സ്വന്തം വയലുകളിലും മറ്റിടങ്ങളിലും നടുന്നതിനായി വിതരണം ചെയ്തു. യെലഹങ്കക്കടുത്തുള്ള മാടപ്പനഹള്ളിയില്‍ 153 ഏക്കറില്‍ മറ്റൊരു പ്രധാന പാർക്ക് നിർമ്മിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.
മാതൃകയാക്കണം ഈ എക്കോ ഫ്രണ്ട്ലി കല്യാണം, പുത്തൻ ആശയം പരീക്ഷിച്ച് ബ്ലോഗര്‍ ഉമാ റാം
വിവാഹമെന്നത് എല്ലാവരുടേയും സ്വപ്നമാണ്. അതില്‍ എന്തെല്ലാം വെറൈറ്റികള്‍ കൊണ്ടുവരാം അല്ലെങ്കില്‍ എന്തെല്ലാം ആഘോഷങ്ങള്‍ നടത്താം എന്ന് ആലോചിക്കുന്നവരാണ് നാമെല്ലാം.എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരു എക്കോ ഫ്രഡ്ലി കല്യാണം നടത്തി മാതൃകയായിരിക്കുകയാണ് ചെന്നൈയില്‍ നിന്നുള്ള ബ്ലോഗറായ ഉമാ റാം.പരമ്ബരാഗത വിവാഹങ്ങളില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും പ്രകൃതിക്ക് ദോഷകരമാകാറുണ്ട്.
എന്നാല്‍, പ്രകൃതിയോട് ഇണങ്ങിയ ഒരു വിവാഹം എങ്ങനെ നടത്താമെന്ന് ഉമ സ്വന്തം അനുഭവത്തിലൂടെ കാണിച്ചുതന്നു.വിവാഹത്തിലെ ഭക്ഷണ മാലിന്യം കുറയ്ക്കാൻ ‘കണക്‌ട് ടു ഭൂമി’ എന്ന സംരംഭത്തിന്റെ സഹായം ഉമ തേടി. ഭക്ഷണാവശിഷ്ടങ്ങളും അലങ്കാര വസ്തുക്കളും തരം തിരിച്ച് സംസ്കരിച്ചു. ബാക്കിയായ പഴങ്ങളും ഭക്ഷണവും വെറ്ററിനറി ഡോക്ടറുടെ നിർദ്ദേശപ്രകാരം കന്നുകാലികള്‍ക്ക് നല്‍കി.
കയറ്ററിംഗ് ടീം പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ചപ്പോള്‍, ഉമ അതൊരു പ്രശ്നമാക്കാതെ ബാക്കി വന്ന വെള്ളം ശേഖരിച്ച് ചെടികള്‍ നനയ്ക്കാൻ ഉപയോഗിച്ചു, കുപ്പികള്‍ റീസൈക്ലിംഗിനായി അയച്ചു. വിവാഹത്തിലെ പൂക്കളും പഴങ്ങളും കമ്ബോസ്റ്റ് ചെയ്ത് വളമാക്കി മാറ്റി.സിനിമാതാരങ്ങളുടെ ചിത്രങ്ങളോടുകൂടിയ പോസ്റ്ററുകളിലൂടെ മാലിന്യം കുറയ്ക്കുന്നതിനെക്കുറിച്ചുള്ള സന്ദേശം പ്രചരിപ്പിച്ചു.
ക്ഷണക്കത്തുകളില്‍ വിത്തുകള്‍ കൂടി വച്ചു. ഇത് അതിഥികള്‍ക്ക് നട്ടുപിടിപ്പിക്കാനും ഭാവിയിലേക്ക് ഒരു ഓർമ്മ നല്‍കാനും സഹായിച്ചു. ഉമയുടെ ഈ ശ്രമങ്ങളിലൂടെ 110 കിലോയോളം മാലിന്യമാണ് ഒഴിവായത്. പരിസ്ഥിതി സ്നേഹി എന്ന് വെറുതെ പറയാതെ പ്രാവർത്തികമാക്കി കാണിച്ച ഉമയാണ് യഥാർത്ഥ ഹീറോ എന്ന് പറയാതെ വയ്യ. ഇത് നമുക്കും പിന്തുടരാവുന്ന ഏറ്റവും ലളിതവും അതിനൊപ്പം ഏറെ ഗുണകരവുമായ ഒരു മാതൃകയാണ് ഇത്.