ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇൻസ്പെക്ടർ നിര്യാതനായി. കുന്താപുരം പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എൻ.നഞ്ചപ്പയാണ് (59) മരിച്ചത്.ശിവമൊഗ്ഗ ജില്ലയിലെ ഭദ്രാവതി സ്വദേശിയായ നഞ്ചപ്പ കഴിഞ്ഞ വർഷം ആഗസ്റ്റ് മുതല്‍ കുന്താപുരം പൊലീസ് സ്റ്റേഷനില്‍ ഇൻസ്പെക്ടറായി സേവനമനുഷ്ഠിച്ചുവരുകയായിരുന്നു. തിങ്കളാഴ്ച ഡ്യൂട്ടിയിലിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ചികിത്സക്കായി ഉഡുപ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചികിത്സയില്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. 2003ല്‍ സബ് ഇൻസ്പെക്ടറായി പൊലീസ് സേനയില്‍ ചേർന്ന നഞ്ചപ്പ ശിവമൊഗ്ഗ, ദാവണഗെരെ, ഹാവേരി തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ സേവനമനുഷ്ഠിച്ചു. ഇൻസ്പെക്ടറായി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കടൂർ, ഭദ്രാവതി, ഗംഗോള്ളി തീരദേശ സുരക്ഷ സേന എന്നിവിടങ്ങളില്‍ നാലുവർഷം സേവനമനുഷ്ഠിച്ച ശേഷം 2024 ആഗസ്റ്റില്‍ കുന്താപുരം പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായി നിയമിതനായി.
ചിപ്സ് പാക്കറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച് കടയുടമ സിറ്റ് അപ്പുകള്‍ ചെയ്യിപ്പിച്ചു; മനം നൊന്ത് ജീവനൊടുക്കി 12 വയസുകാരൻ, ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി
അമ്മേ ഞാൻ കള്ളനല്ല. ഞാൻ മോഷ്ടിച്ചിട്ടില്ല. ഞാൻ ഏറെ നേരം കടയില്‍ കാത്തിരുന്നിട്ടും അങ്കിള്‍ വന്നില്ല.തിരിച്ചു വരാനൊരുങ്ങിയപ്പോള്‍ താഴെ ഒരു കുർകുറെ പാക്കറ്റ് വീണു കിടക്കുന്നത് കണ്ടു. അത് എടുത്തു. എനിക്ക് കുർക്കുറെ വളരെ ഇഷ്ടമാണ്. എന്റെ അവസാന വാക്കുകളാണിത്. ദയവായി എന്നോട് ക്ഷമിക്കൂ’… 12 വയസുകാരനായ കൃഷ്ണേന്തുവിന്റെ അവസാന വാക്കുകളായിരുന്നു ഇത്.പശ്ചിം മേദിനിപൂരില്‍ ചിപ്സ് പാക്കറ്റുകള്‍ മോഷ്ടിച്ചെന്നാരോപിച്ച് കടയുടമ ശിക്ഷിച്ച കൃഷ്ണേന്തു ദാസ് എന്ന 12 വയസുകാരൻ ആത്മഹത്യ ചെയ്തു. മോഷണം നടത്തിയതിന് ശിക്ഷയായി സിറ്റ് അപ്പുകള്‍ ചെയ്യാൻ കടയുടമ കുട്ടിയോട് അവശ്യപെട്ടിരുന്നു.
പൊതുമധ്യത്തില്‍ അപമാനിക്കപ്പെട്ടതിന്റെ മനോവിഷമത്തില്‍ വീട്ടിലെത്തിയ കുട്ടി ആത്മഹത്യാക്കുറിപ്പ് എഴുതി വെച്ച ശേഷം ജീവനൊടുക്കുകയായിരുന്നു. കീടനാശിനി കഴിച്ചാണ് കുട്ടി മരിച്ചതെന്ന് പോലീസ് പറഞ്ഞു.സംഭവത്തിനു ശേഷം കൃഷ്ണേന്ദു ദാസ് എന്ന കുട്ടി അമ്മയോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മുറിയില്‍ കയറി വാതിലടച്ച് കുറ്റിയിട്ടിരുന്നു. ഏറെ നേരം വിളിച്ചിട്ടും തുറക്കാത്തതിനെത്തുടർന്ന് അമ്മയും അയല്‍ക്കാരും ചേർന്ന് വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് കുട്ടിയെ നിലത്തുവീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത് കുട്ടിക്ക്മൃ സമീപത്തായി എഴുതിയ ആത്മഹത്യാക്കുറിപ്പും കണ്ടെത്തി.
കൃഷ്ണേന്തുവിനെ ഉടൻ തന്നെ തംലുക് ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ചിപ്സ് പാക്കറ്റ് മോഷ്ടിച്ചെന്നാരോപിച്ച് കുട്ടിയെ കടയുടമ പിന്തുടർന്ന് അടിക്കുകയും പൊതുജനങ്ങളുടെ മുന്നില്‍ സിറ്റ്-അപ്പ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് കുടുംബം പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കേസെടുത്തുവെന്നും അന്വേഷണം നടന്നു വരികയാണെന്നും പറഞ്ഞു.