Home Featured ബംഗളൂരു : ദളിതരുടെ മുടി വെട്ടാനാകില്ല’, ഗ്രാമത്തിലെ ബാര്‍ബര്‍ ഷോപ്പുകള്‍ അടച്ചു;

ബംഗളൂരു : ദളിതരുടെ മുടി വെട്ടാനാകില്ല’, ഗ്രാമത്തിലെ ബാര്‍ബര്‍ ഷോപ്പുകള്‍ അടച്ചു;

by admin

ബംഗളൂരു: രാജ്യത്ത് ജാതി വിവേചനം തുടരുന്നു എന്നതിന് ഏറ്റവും പുതിയ ഉദാഹരണമായി കര്‍ണാടകയിലെ മുദ്ദബള്ളി. ദളിതരുടെ മുടിവെട്ടാനാകില്ലെന്ന കാരണത്താല്‍ ബാര്‍ബര്‍ ഷോപ്പുകള്‍ അടച്ചിട്ടതായി റിപ്പോ‍ർട്ട്. കര്‍ണാടകയിലെ കൊപ്പാളിന് സമീപം മുദ്ദബള്ളി ഗ്രാമത്തിലാണ് സംഭവം.മുദ്ദബള്ളിയില്‍ ദളിത് വിഭാഗക്കാര്‍ വിവേചനം നേരിടുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പിന്നാലെ പൊലീസ് ഉള്‍പ്പെടെ ഇടപെട്ട് ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു. ദളിതരോടുള്ള വിവേചനവും, അയിത്താചരണവും കുറ്റകൃത്യമാണെന്നും പൊലീസ് അറിയിച്ചിരുന്നു.

ഇതോടെ ദളിതരോട് വിവേചനം ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ബാര്‍ബര്‍ ഷോപ്പുകള്‍ പൂര്‍ണമായി അടച്ചിടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.എന്നാല്‍, പതിവ് ഉപഭോക്താക്കളുടെ വീടുകളില്‍ എത്തി മുടി മുറിക്കുന്ന രിതീയാണ് ഇപ്പോള്‍ ഗ്രാമത്തില്‍ ഉള്ളതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ ഗ്രാമത്തിലെ ദളിതര്‍ക്ക് മുടിമുറിക്കാനും താടിവടിക്കാനും എഴ് കിലോമീറ്റര്‍ അപ്പുറത്തുള്ള കൊപ്പാള്‍ ടൗണിലെത്തണം.

അതേസമയം, വിഷയം കര്‍ണാടകയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്. കര്‍ണാടക സര്‍ക്കാരിന്റെ നിസംഗതയാണ് മുദ്ദബള്ളിയിലെ ദളിതര്‍ നേരിടുന്ന വിവേചനത്തിന് കാരണം എന്ന് പ്രതിപക്ഷമായ ബിജെപി കുറ്റപ്പെടുത്തുന്നു.

ടിക്ക് ടോക്ക് വീഡിയോ എടുക്കാൻ ഡോര്‍ബല്‍ അടിച്ച്‌ പ്രാങ്ക് ചെയ്തു; 18 വയസുകാരനെ വീട്ടുടമ വെടിവെച്ചുകൊന്നു

ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കാനായി ഡോർബല്‍ അടിച്ചു പ്രാങ്ക് ചെയ്ത വിദ്യാർത്ഥിയെ വീട്ടുടമസ്ഥൻ വെടിവെച്ച്‌ കൊന്നു.വിർജീനിയയിലെ ഫ്രെഡറിക്സ്ബർഗിലാണ് ശനിയാഴ്ച പുലർച്ചെ ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. ടിക്ക് ടോക്കില്‍ ഏറെ പ്രശസ്തമായ “ഡിംഗ് ഡോങ് ഡിച്ച്‌” ഗെയിമിനിടെയാണ് 18 വയസുകാരനായ വിദ്യാർത്ഥി വെടിയേറ്റ് കൊല്ലപ്പെട്ടത്.ശനിയാഴ്ച പുലർച്ചെ 3 മണിയോടെയാണ് സംഭവം നടന്നതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

18 വയസ്സുള്ള മൈക്കല്‍ ബോസ്വർത്ത് ജൂനിയറും രണ്ട് സുഹൃത്തുക്കളും പ്രാങ്കിന്‍റെ ഭാഗമായി ഒരു റെസിഡൻഷ്യല്‍ ഏരിയയിലെ വാതിലില്‍ മുട്ടി. പാതിരാത്രിയില്‍ നിരന്തരം ഡോർബെല്‍ അടിക്കുന്നത് കേട്ട് സഹികെട്ട വീട്ടുടമസ്ഥന്‍ തോക്കുമായി പുറത്തിറങ്ങി വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റഅ ബോസ്വർത്ത് മരിക്കുകയും ഒപ്പമുണ്ടായിരുന്നു സുഹൃത്തുക്കളില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് സ്പോട്സില്‍വാനിയ കൗണ്ടി ഷെരിഫ് ഓഫീസ് പുറത്തുവിടുന്ന വിവരം.

27 കാരനായ ടൈലർ ചേസ് ബട്‌ലർ എന്ന വീട്ടുടമസ്ഥനാണ് വെടി ഉതിർത്തത്. പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തന്‍റെ വീട്ടിലേക്ക് ആരോ കയറാൻ ശ്രമിക്കുകയാണ് എന്ന് കരുതിയാണ് താൻ വെടിവച്ചത് എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍, തങ്ങള്‍ ടിക്ക് ടോക്കില്‍ പോസ്റ്റ് ചെയ്യുന്നതിനായി ഒരു വീഡിയോ ചിത്രീകരിക്കുന്നതിനായാണ് ഡോർ ബെല്ലുകള്‍ അടിച്ചത് എന്നാണ് വെടിയേറ്റ ആണ്‍കുട്ടികളില്‍ ഒരാള്‍ പോലീസിനോട് പറഞ്ഞത്. പരിക്കേല്‍ക്കാത്ത മൂന്നാമത്തെ കൗമാരക്കാരൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്, തങ്ങള്‍ “ഡിംഗ് ഡോങ് ഡിച്ച്‌” കളിക്കുകയായിരുന്നു എന്നാണ്.

പങ്കെടുക്കുന്നവർ ആരുടെയെങ്കിലും ഡോർബെല്‍ മുട്ടുകയോ അടിക്കുകയോ ചെയ്ത് ഓടിപ്പോകുന്ന ഒരു ഗെയിമാണിത്. ചൊവ്വാഴ്ചയാണ് ബട്‌ലറെ അറസ്റ്റ് ചെയ്തത്. നിലവില്‍ റാപ്പഹന്നോക്ക് റീജിയണല്‍ ജയിലില്‍ ജാമ്യമില്ലാതെ തടവിലാണ് ഇയാള്‍.

You may also like

error: Content is protected !!
Join Our WhatsApp Group