Home Featured ബെംഗളൂരുവില്‍ വിദേശ വനിത കൊല്ലപ്പെട്ട നിലയില്‍.

ബെംഗളൂരുവില്‍ വിദേശ വനിത കൊല്ലപ്പെട്ട നിലയില്‍.

by admin

ബെംഗളൂരുവില്‍ വിദേശ വനിത കൊല്ലപ്പെട്ട നിലയില്‍. ബെംഗളൂരു ചിക്കജാലയിലാണ് വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തിയത്.ആഫ്രിക്കൻ വംശജയായ യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. യുവതിയുടെ കഴുത്തിലും തലയിലും പരിക്കുകളോടെയാണ് മൃതദേഹം.കൊലപാതകത്തിന് ശേഷം മൈതാനത്ത് മൃതദേഹം ഉപേക്ഷിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പോക്സോ കേസുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ ഉത്തരവുമായി മദ്രാസ് ഹൈക്കോടതി.

പോക്സോ കേസുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. വിവാഹം പോക്സോ കേസില്‍ പരിഹാരമല്ലെന്നും പോക്സോ കേസ് സമൂഹത്തിനെതിരെയുള്ള കുറ്റമാണെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.ഇരയെ വിവാഹം കഴിച്ചുവെന്ന പേരില്‍ പ്രതിയെ വെറുതെ വിട്ടാല്‍ നിയമത്തിന്‍റെ ലക്ഷ്യം തന്നെ പരാജയപ്പെടുമെന്നും മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു.ഊട്ടി സ്വദേശിയായ യുവാവിനെ വെറുതെ വിട്ട നീലഗിരി കോടതി ഉത്തരവ് റദ്ദാക്കികൊണ്ടാണ് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം.

യുവാവിന് 10 വർഷം തടവും 1000 രൂപ പിഴയും ഹൈക്കോടതി വിധിച്ചു. 17കാരിയെ യുവാവ് തട്ടികൊണ്ടു പോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. എന്നാല്‍, അയല്‍ക്കാരായ തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നും മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോള്‍ പെണ്‍കുട്ടി തന്നോടൊപ്പം വന്നതാണെന്നും യുവാവ് വാദിച്ചു.

വിചാരണ നടപടികള്‍ പുരോഗമിക്കുന്നതിനിടെ ഇരുവരും വിവാഹിതരായെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. ഇഷ്ടമില്ലാത്ത വിവാഹത്തിന് വീട്ടുകാർ നിർബന്ധിച്ചെങ്കില്‍ അധികൃതരെ അറിയിക്കുകയായിരുന്നു വേണ്ടതെന്നും പെണ്‍കുട്ടിയെ നിയമപ്രകാരം സംരക്ഷിക്കാനല്ല യുവാവ് ശ്രമിച്ചതെന്നും കണ്ടെത്തിയാണ് നീലിഗിരി കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി ശിക്ഷ വിധിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group