ബെംഗളൂരു: പരീക്ഷ വിജയിപ്പിക്കണമെന്ന ആവശ്യമായി ഉത്തരകടലാസുകളില്‍ അപേക്ഷകളും കറൻസി നോട്ടുകളും. പത്താംക്ലാസ് പരീക്ഷയുടെ ഉത്തരകടലാസുകളിലാണ് ഇൻവിജിലേറ്റർമാരായ അധ്യാപകർ നോട്ടുകളും അപേക്ഷകള്‍ കണ്ടെത്തിയത്.കർണാടകയിലെ ബെലഗാവി ജില്ലയിലെ ചിക്കോടിയിലാണ് സംഭവം.ഉത്തരക്കടലാസിനൊപ്പം ലഭിച്ച രസകരമായി അപേക്ഷകള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. പരീക്ഷ പാസാകാൻ സഹായിക്കണമെന്ന അഭ്യർത്ഥനയോടെ ഒരു വിദ്യാർത്ഥി ഉത്തരക്കടലാസില്‍ 500 രൂപയുടെ നോട്ടാണ് ഇട്ടത്.
ഇൻവിജിലേറ്ററുടെ സ്നേഹം പരീക്ഷ പാസാകുന്നതിന് ആശ്രയിച്ചിരിക്കുന്നുവെന്ന നിലയിലായിരുന്നു ചില അഭ്യർത്ഥനകള്‍.സർ, ഈ 500 രൂപ കൊണ്ട് ചായ കുടിക്കൂ, ദയവായി എന്നെ വിജയിപ്പിക്കൂ’ എന്നായിരുന്നു മറ്റൊരു വിദ്യാർത്ഥിയുടെ അഭ്യർത്ഥന. പരീക്ഷ പാസാകാൻ അധ്യാപകൻ സഹായിക്കുമെങ്കില്‍ കൂടുതല്‍ പണം നല്‍കാമെന്നായിരുന്നു ചിലരുടെ വാഗ്ദാനം. ‘എന്നെ വിജയിപ്പിച്ചാല്‍, ഞാൻ നിങ്ങള്‍ക്ക് പണം തരാം’ എന്ന് ഉത്തരക്കടലാസില്‍ കുറിച്ച വിദ്യാർത്ഥികളും ഉണ്ടായിരുന്നു. തങ്ങളുടെ ഭാവി ഈ പ്രധാനപ്പെട്ട പരീക്ഷ പാസാകുന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്ന് ചിലർ കുറിച്ചപ്പോള്‍ വിജയിപ്പിച്ചില്ലെങ്കില്‍ മാതാപിതാക്കള്‍ കോളേജിലേയ്ക്ക് അയക്കില്ല എന്നായിരുന്നു ഒരാള്‍ കുറിച്ചത്.
ബോബി സിംഹയുടെ ഉടമസ്ഥതയിലുള്ള കാര്‍ അപകടത്തില്‍പ്പെട്ടു; നാല് പേര്‍ക്ക് പരിക്ക്, ഡ്രൈവര്‍ അറസ്റ്റില്‍ !
തമിഴ് സിനിമ താരം ബോബി സിംഹയുടെ ഉടമസ്ഥതയിലുള്ള കാർ ഉണ്ടാക്കിയത് വന്‍ അപകടം. അപകടത്തില്‍ ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു.മദ്യപിച്ച് വാഹനമോടിച്ചതിനും അമിത വേഗതയ്ക്കും കാര്‍ ഓടിച്ച ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ശനിയാഴ്ച എക്കാട്ടുതാങ്കലില് നിന്ന് ചെന്നൈ വിമാനത്താവളത്തിലേക്ക് കാർ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകട സമയത്ത് നടൻ കാറില്‍ ഉണ്ടായിരുന്നില്ല എന്ന് പോലീസ് കൂട്ടിച്ചേർത്തു.
ചെന്നൈ ട്രാഫിക് പോലീസ് പറയുന്നതനുസരിച്ച് അറസ്റ്റിലായ ഡ്രൈവര്‍ പുഷ്പരാജ് മദ്യപിച്ചാണ് വാഹനമോടിച്ചത്. കത്തിപ്പാറ ഫ്ലൈഓവറില്‍ നിന്ന് ആലന്തൂർ മെട്രോ സ്റ്റേഷനിലേക്ക് ഇറങ്ങുമ്ബോള്‍, അമിത വേഗത കാരണം നിയന്ത്രണം നഷ്ടപ്പെട്ട് മൂന്ന് മോട്ടോർ സൈക്കിളുകളിലും രണ്ട് ഓട്ടോറിക്ഷകളിലും ഒരു കാറിലും ഇടിക്കുകയായിരുന്നു.
മോട്ടോര്‍ സൈക്കിളില്‍ ഉണ്ടായിരുന്നവര്‍ക്കാണ് പരിക്ക് പറ്റിയത്. ആദ്യ കാര്‍ ഒരു മോട്ടര്‍ സൈക്കിളിലേക്കാണ് ഇടിച്ചുകയറിയത് പെരുമ്ബാക്കം സ്വദേശി മുത്തുസ്വാമി (42) എന്നയാള്‍ക്ക് പരിക്കേറ്റു. തുടർന്ന് കാര്‍ മറ്റ് രണ്ട് മോട്ടോർ സൈക്കിളുകളിലും ഒരു ഓട്ടോറിക്ഷയിലും മറ്റൊരു കാറിലും ഇടിച്ചു.നൂക്കംപാളയത്ത് നിന്നുള്ള ശരവണൻ (32), കലൈഞ്ജർ കരുണാനിധി നഗർ (വെസ്റ്റ്) സ്വദേശി സുന്ദർരാജ് (59), ക്രോംപേട്ടിലെ പുരുഷോത്തമൻ നഗറില്‍ നിന്നുള്ള ആരാധന (30) എന്നിവർക്കാണ് അപകടത്തില്‍ പരിക്കേറ്റത്.ഇവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ് എന്നാണ് പൊലീസ് പറയുന്നത്. കാറിന്റെ ആര്‍സി ഓണല്‍ ബോബി സിംഹയാണ്.
രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയില്‍ നടത്തിയ രക്തപരിശോധനയില്‍ പുഷ്പരാജിന്റെ ശരീരത്തില്‍ മദ്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ഇയാളെ അറസ്റ്റ് ചെയ്യുകയും പിന്നീട് ആലന്തൂർ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഏപ്രില്‍ 30 വരെ കസ്റ്റഡിയില്‍ വിടാൻ കോടതി ഉത്തരവിട്ടു. അപകടത്തെത്തുടർന്ന് കത്തിപ്പാറ മേല്‍പ്പാലത്തില്‍ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക് ഉണ്ടായി” എന്നാണ് ചെന്നൈ ട്രാഫിക് പൊലീസ് ഇറക്കിയ പ്രസ്താവയില്‍ പറയുന്നത്.