ബെംഗളുരുവിലെ ബലഗാവിയില്‍ ഐഫോണ്‍ വാങ്ങിയതിന് ശകാരിച്ചതിനെ തുടര്‍ന്ന് 24കാരന്‍ ജീവനൊടുക്കി. എഴുപതിനായിരം രൂപയുടെ ഫോണ്‍ വാങ്ങി വീട്ടില്‍ വന്ന യുവാവിനെ പിതാവ് വഴക്കു പറഞ്ഞു.ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നാലെയാണ് ആത്മഹത്യ.
വളരെ വിലയേറിയ ഫോണ്‍ വാങ്ങിയതിന് റഷീദ് ഷെയ്ക്കിനെ പിതാവ് ചോദ്യം ചെയ്തു. ഇതില്‍ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ജീവനക്കാരിക്ക് നേരെ കോഫി വലിച്ചെറിഞ്ഞു, ‘വിഡ്ഢി’ എന്ന് വിളിച്ചു; വീഡിയോയുമായി ഇൻഫ്ലുവൻസര്‍, വിമര്‍ശനം
കഴിഞ്ഞ ദിവസം ഹൈദ്രാബാദിലെ ഒരു മാളില്‍ വച്ച് ഒരു ഇൻഫ്ലുവൻസർ പകർത്തിയ ദൃശ്യങ്ങള്‍ വലിയ ചർച്ചയായി മാറിയിരുന്നു.ഇവിടെ ഒരു സ്റ്റോറിലുണ്ടായിരുന്ന വനിതാ ജീവനക്കാരിക്ക് നേരെ കോഫി വലിച്ചെറിയുകയായിരുന്നു ഈ ഇൻഫ്ലുവൻസർ. ഇവർ തന്നെയാണ് ഇതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചതും. എന്നാല്‍, ഇപ്പോള്‍ വലിയ വിമർശനമാണ് ഈ ഇൻഫ്ലുവൻസർക്ക് നേരെ ഉയരുന്നത്. ഇവർക്കെതിരെ നടപടി എടുക്കണമെന്നാണ് ഇപ്പോള്‍ നെറ്റിസണ്‍സ് ആവശ്യപ്പെടുന്നത്.ഹൈദ്രാബാദിലെ ഒരു മാളിലെ ഒരു സ്റ്റോറില്‍ കയറിയപ്പോള്‍ ഒരു വനിതാ ജീവനക്കാരി തന്നെ പരിഹസിച്ചുവെന്നാണ് ഷെയ്ഖ് മറിയം അലി അവകാശപ്പെടുന്നത്.
എന്തിനാണ് ചിരിക്കുന്നതെന്ന് ജീവനക്കാരിയോട് ചോദിച്ചെങ്കിലും അവർ അത് നിഷേധിച്ചുവെന്നും ഷെയ്ഖ് മറിയം അലി പറയുന്നു. മാത്രമല്ല, ജീവനക്കാരി തന്റെ കുട്ടികളോടും മോശമായി പെരുമാറി. ആ സമയത്താണ് ദേഷ്യം വന്ന് താൻ കാപ്പി കൗണ്ടറിലേക്ക് വലിച്ചെറിഞ്ഞത് എന്നാണ് യുവതി പറയുന്നത്.ഇതിന്റെ വീഡിയോയും ഇവർ തന്നെ സ്വന്തം അക്കൗണ്ടില്‍ പങ്കുവയ്ക്കുകയും ചെയ്തു. സ്റ്റോറിലെ ജീവനക്കാരിയെ അതില്‍ ‘വിഡ്ഢി’ എന്ന് വിളിക്കുന്നതും കേള്‍ക്കാം. ഒപ്പം ഫോളോവേഴ്സിനോട്, എല്ലാവരും തനിക്കൊപ്പം നില്‍ക്കണമെന്നും ജീവനക്കാരിയെ താനൊരു പാഠം പഠിപ്പിക്കും എന്നും പറയുന്നത് കേള്‍ക്കാം.
എന്നാല്‍, വീഡിയോ വൈറലായതോടെ ആളുകള്‍ ഷെയ്ഖ് മറിയം അലിക്ക് നേരെ തിരിയുകയായിരുന്നു. അവർ ചെയ്തത് ഒട്ടും ശരിയായില്ല എന്നാണ് മിക്കവരും പ്രതികരിച്ചത്. ‘നിങ്ങള്‍ പറയുന്നു പെരുമാറ്റം മെച്ചപ്പെടുത്തണം എന്ന് നിങ്ങളുടെ പെരുമാറ്റം നോക്കൂ’ എന്നാണ് ഒരാള്‍ കമന്റ് നല്‍കിയത്. ‘ജീവനക്കാരിയെ ഭീഷണിപ്പെടുത്തിയതിനും അവർക്ക് നേരെ കോഫി വലിച്ചെറിഞ്ഞതിനും ഇവർക്കെതിരെ കേസ് കൊടുക്കണം’ എന്നാണ് മറ്റ് ചിലർ കമന്റ് നല്‍കിയത്.