Home Featured ഐപിഎൽ വാതുവെപ്പ് തടയാൻ നിരീക്ഷണം ശക്തമാക്കി ബെംഗളൂരു പോലീസ്.

ഐപിഎൽ വാതുവെപ്പ് തടയാൻ നിരീക്ഷണം ശക്തമാക്കി ബെംഗളൂരു പോലീസ്.

by admin

ബെംഗളൂരു : ഐപിഎൽ വാതുവെപ്പ് തടയാൻ നിരീക്ഷണം ശക്തമാക്കി ബെംഗളൂരു പോലീസ്.മുൻവർഷങ്ങളിൽ ഐപിഎൽ സമയത്ത് ഒട്ടേറെ വാതുവെപ്പുസംഘങ്ങൾ പിടിയിലായിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നിരീക്ഷണം ശക്തമാക്കിയത്.കർണാടക പോലീസ് നിയമപ്രകാരം സംസ്ഥാനത്ത് ഓഫ്ലൈൻ വാതുവെപ്പ് നിരോധിച്ചിട്ടുണ്ടെങ്കിലും ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്ഫോമുകളും ഗെയിമിങ് ആപ്ലിക്കേഷനുകളും പ്രവർത്തിക്കുന്നുണ്ട്.

ഓൺലൈൻ ഗെയിമിങ്ങിനെ രണ്ടുതരമായി തിരിച്ചിട്ടുണ്ട്. ‘ഗെയിംസ് ഓഫ് സ്കിൽ’ എന്ന വിഭാഗം നിയമപരവും ‘ഗെയിംസ് ഓഫ് ചാൻസ്’ എന്ന വിഭാഗം നിയമവിരുദ്ധവുമാണെന്ന് പോലീസ് പറഞ്ഞു.ഇതിൽ മിക്ക ഗെയിമിങ് ആപ്പുകളും ഗെയിംസ് ഓഫ് സ്കിൽ വിഭാഗത്തിലാണ് വരുന്നത്.

എന്നാൽ, യുവാക്കൾ ഇതിൽ അടിമപ്പെട്ട് പതിയെ ഗെയിംസ് ഓഫ് ചാൻസ് വിഭാഗത്തിലേക്ക് മാറുമോയെന്ന ആശങ്കയുണ്ടെന്നും പോലീസ് പറഞ്ഞു. ബെംഗളൂരുവിലെ ആദ്യത്തെ ഐപിഎൽ മത്സരം ബുധനാഴ്ചയാണ്.

വിമാനത്താവളത്തിലേക്ക് പോകുംവഴി വിദേശ വനിതയെ ബലാത്സംഗം ചെയ്തു; ക്യാബ് ഡ്രൈവര്‍ ഒളിവില്‍

25 കാരിയായ ജർമ്മൻ വനിതയെ ബലാത്സംഗം ചെയ്ത ക്യാബ് ഡ്രൈവർ ഒളിവില്‍. സുഹൃത്തിനെ കണ്ട ശേഷം വിമാനത്താവളത്തിലേക്ക് മടങ്ങവെയാണ് ജർ‌മൻ യുവതിയെ ഒരു ക്യാബ് ഡ്രൈവർ ബലാത്സംഗം ചെയ്തത്.ഹൈദരാബാദിലെ പഹാഡി ഷരീഫിലെ മാമിഡിപ്പള്ളിയില്‍ വച്ചാണ് സംഭവം. യുവതി തന്റെ സുഹൃത്തിനും മറ്റു ചിലർക്കുമൊപ്പം കാറില്‍ നഗരം ചുറ്റി സഞ്ചരിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നു.മറ്റുള്ളവരെ ഇറക്കിയ ശേഷം യുവതി ഒറ്റയ്ക്ക് യാത്ര ചെയ്യുമ്ബോഴാണ് ഡ്രൈവർ ബലാത്സംഗം ചെയ്തത്. യുവതിയെ വിമാനത്താവളത്തിലേക്കു കൊണ്ടുപോവുകയായിരുന്നു.

ഇതിനിടെ മാമിഡിപ്പള്ളിക്ക് സമീപം, ഒരു ഒറ്റപ്പെട്ട സ്ഥലത്ത് വാഹനം നിർത്തി യുവതിയെ ആക്രമിക്കുകയായിരുന്നു. ശേഷം സംഭവസ്ഥലത്തു നിന്നും ഡ്രൈവർ രക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. പിന്നീട് യുവതി തന്നെയാണ് പോലീസിനെ ബന്ധപ്പെടുകയും പരാതി നല്‍കുകയും ചെയ്തത്.ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 64 പ്രകാരം പ്രതിക്കെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു. പ്രതിയെ പിടികൂടാനുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. അതിനിടെ വിദേശ വനിത കൂട്ടബലാത്സംഗത്തിന് ഇരയായതായി ചില അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു.

എന്നാല്‍ കേസില്‍ ഡ്രൈവർ മാത്രമാണ് പ്രതിയെന്ന് വ്യക്തമാക്കിയ പോലീസ് വാർത്തകള്‍ നിഷേധിച്ചു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിരിക്കുകയാണ്. വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ഒരു സംഘത്തെ യുവതിയ്‌ക്കൊപ്പം വിന്യസിച്ചിട്ടുണ്ട്. പ്രതിയെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതായി വൃത്തങ്ങള്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group