Home Featured ആരോഗ്യ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു; കപ്പലണ്ടി മിഠായി വിതരണം നിര്‍ത്തലാക്കി കർണാടക സര്‍ക്കാര്‍

ആരോഗ്യ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു; കപ്പലണ്ടി മിഠായി വിതരണം നിര്‍ത്തലാക്കി കർണാടക സര്‍ക്കാര്‍

by admin

കർണ്ണാടകയിലെ സർക്കാർ സ്കൂളുകളിലും എയ്‌ഡഡ്‌ സ്കൂളുകളിലും ഉച്ചഭക്ഷണ പദ്ധതി പ്രകാരം നല്‍കി വന്നിരുന്ന കപ്പലണ്ടി മിഠായി വിതരണം നിർത്തലാക്കി സർക്കാർ.കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കുക എന്ന പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു സ്കൂളുകളില്‍ കപ്പലണ്ടി മിഠായി നല്‍കി വന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ഉത്തരവ് വന്നിട്ടുണ്ട്.കുട്ടികള്‍ക്ക് പോഷക ഗുണമുള്ള ഭക്ഷണം നല്‍കുകയെന്ന ലക്ഷ്യത്തോടെ സ്കൂളുകളില്‍ മുട്ട, പഴം, കപ്പലണ്ടി മിഠായി എന്നിവ നല്‍കിത്തുടങ്ങിയിരുന്നു.

ആവശ്യമായ തോതില്‍ കപ്പലണ്ടി മിഠായി ലഭ്യമല്ലാത്തതും കപ്പലണ്ടി മിഠായി കൂടുതല്‍ കാലം കേടുവരാതെ സൂക്ഷിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുവെന്നും കാലപ്പഴക്കം വന്ന കപ്പലണ്ടി മിഠായി കഴിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തിന് ഹാനീകരമാകുമെന്നും അസുഖങ്ങള്‍ വരുന്നുവെന്നുമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ്. കപ്പലണ്ടി മിഠായിയില്‍ ഉയര്‍ന്ന തോതില്‍ അപൂരിത കൊഴുപ്പും പഞ്ചസാരയും അടങ്ങിയിട്ടുണ്ടെന്ന് കലബുറഗി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. പകരം പൂരക പോഷകാഹാരമായി മുട്ടയോ വാഴപ്പഴമോ വിതരണം ചെയ്യാൻ സ്കൂളുകള്‍ക്ക് ഉത്തരവ് നല്‍കി.

ഒരു മകൻ ലണ്ടനിലും മറ്റൊരാള്‍ അഭിഭാഷകനും പിതാവ് അവശനായി തെരുവിലും; വയോധികന് സംരക്ഷകരായി സന്നദ്ധപ്രവര്‍ത്തകര്‍

സ്വന്തമായി ഒരുപാട് പേരുണ്ടെങ്കിലും ആരുമില്ലാതെ തെരുവില്‍ കഴിയുന്ന എത്രയോ സംഭവങ്ങള്‍ നാം കണ്ടിട്ടും കേട്ടിട്ടും വായിച്ചിട്ടും മറ്റുമൊക്കെയായി അറിയുന്നതാണ്.സ്വർഗ്ഗമായി കണ്ട കുടുംബത്തില്‍ നിന്നും ഒരുനാള്‍ പടിയിറങ്ങി ആരോരുമില്ലാത്തവരയി തെരുവില്‍ കഴിയേണ്ടി വരുന്ന അവസ്ഥ അസഹനീയമാണ്. അത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോയ ഒരു വയോധികന്റെ വീഡിയോയാണ് ഈ അടുത്ത ദിവസങ്ങളായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.തരുണ്‍ മിശ്ര എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍നിന്നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മുംബൈ ധാരാവിയിലെ റോഡരികില്‍ അവശനായി കഴിഞ്ഞിരുന്ന വയോധികനെ ഒരു എന്‍.ജി.ഒ.യുടെ നേതൃത്വത്തില്‍ അവിടെനിന്ന് ആശുപത്രിയിലെത്തിക്കുന്നതും തുടര്‍ന്ന് വസ്ത്രവും ഭക്ഷണവുമെല്ലാം നല്‍കി അഗതിമന്ദിരത്തിലേക്ക് മാറ്റുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.അവശനായനിലയില്‍ കണ്ടെത്തിയ വയോധികനെ സന്നദ്ധപ്രവര്‍ത്തകര്‍ ആദ്യം ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ കുളിപ്പിച്ച്‌ നല്ലവസ്ത്രങ്ങള്‍ നല്‍കുകയും അഗതിമന്ദിരത്തിലേക്ക് മാറ്റുകയുംചെയ്തു. തുടര്‍ന്ന് അദ്ദേഹത്തോട് കാര്യങ്ങള്‍ ചോദിച്ചറിയുന്നതിന്റെ ചിലഭാഗങ്ങളും ദൃശ്യങ്ങളിലുണ്ട്.

രണ്ട് ആണ്‍മക്കളാണ് തന്നെ ഉപേക്ഷിച്ചതെന്നും ഇതിലൊരാള്‍ നാലുവര്‍ഷമായി ലണ്ടനിലാണെന്നുമാണ് വയോധികന്‍ പറയുന്നത്. മറ്റൊരു മകന്‍ അഭിഭാഷകനാണെന്നും ഇദ്ദേഹം പറയുന്നു. ഇരുവരും തന്നെ പരിചരിക്കാന്‍ വിസമ്മതിച്ചെന്നും അതിനാല്‍ തനിക്ക് തെരുവില്‍ കഴിയുകയല്ലാതെ മറ്റുമാര്‍ഗമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോക്ക് ഇതുവരെ മൂന്ന് മില്യണിലേറെ കാഴ്ചക്കാരായി. ഒട്ടേറെപേര്‍ സന്നദ്ധപ്രവര്‍ത്തകരെ കമന്റുകളിലൂടെ അഭിനന്ദിക്കുകയുംചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group