ബംഗളൂരു: കർണാടക ബെല്ലാരിയില്‍ തട്ടിക്കൊണ്ടുപോയ ഡോക്ടറെ രക്ഷപ്പെടുത്തി. ബെല്ലാരി ജില്ല ആശുപത്രിയിലെ ഡോ. സുനിലിനെയാണ് സത്യനാരായണ പേട്ടയില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്.ആറ് കോടി രൂപ നല്കിയാല് ഡോക്ടറെ മോചിപ്പിക്കുമെന്നാണ് തട്ടിക്കൊണ്ടുപോയവർ കുടുംബാംഗങ്ങളെ അറിയിച്ചത്.ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. എന്നാല്‍, പൊലീസ് അന്വേഷണം തുടരവേ ശനിയാഴ്ച വൈകീട്ടോടെ ഡോക്ടറെ സോമസമുദ്ര ഗ്രാമത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. ഡോക്ടർ സുരക്ഷിതനാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ശനിയാഴ്ച പുലർച്ചെ നടക്കാനിറങ്ങിയ ഡോക്ടറെ കാറിലെത്തിയ ഒരു സംഘമാണ് തട്ടിക്കൊണ്ടുപോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ആറ് കോടി രൂപ നല്കിയാല് ഡോക്ടറെ മോചിപ്പിക്കാമെന്ന് തട്ടിക്കൊണ്ടുപോയവർ സഹോദരനും ബെല്ലാരി മദ്യ വ്യവസായി അസോസിയേഷൻ പ്രസിഡന്റുമായ വിനോദിനെ അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നതിനിടെയാണ് നഗരത്തില്‍ നിന്ന് അകലെയുള്ള ഗ്രാമത്തില്‍ ഡോക്ടറെ ഉപേക്ഷിച്ചത്.
പൊലീസ് പരിശോധന ശക്തമാക്കിയതോടെ തട്ടിക്കൊണ്ടുപോയവർക്ക് ജില്ലക്ക് പുറത്തേക്ക് പോകാൻ സാധിച്ചില്ലെന്നും അതിനാലാണ് ഡോക്ടറെ വഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നതെന്നും ബെല്ലാരി പൊലീസ് സൂപ്രണ്ട് പറഞ്ഞു. തട്ടിക്കൊണ്ടുപോയവരെ പിടികൂടാനുള്ള അന്വേഷണം തുടരുകയാണ്.
കണക്കില്‍ തെറ്റിപ്പോയി… ഷാരൂഖിന് സര്‍ക്കാര്‍ വക കോടികള്‍ തിരികെ ലഭിക്കും!
ഇന്ത്യന്‍ സിനിമയിലെ കിംഗ് ഖാന്, ബാദ്ഷാ എന്നീ വിശേഷണങ്ങള്‍ക്ക് അര്‍ഹനാണ് ഷാരൂഖ് ഖാന്. ഷാരൂഖ് ഖാനെ പോലെ തന്നെ അദ്ദേഹത്തിന്റെ വസതിയായ മന്നത്തും ഏറെ പ്രശസ്തമാണ്.മുംബൈയിലെ ബാന്ദ്ര ഏരിയയില്‍ സ്ഥിതി ചെയ്യുന്ന മന്നത്ത് ബംഗ്ലാവ് ഇന്ത്യയിലെ ഏറ്റവു ആഡംബരമായ വസതികളിലൊന്നായാണ് കണക്കാക്കിയിരിക്കുന്നത്. നിയോ ക്ലാസിക്കല്‍, മോഡേണ്‍ ആര്‍ക്കിടെക്ചര്‍ അനുസരിച്ചാണ് മന്നത്ത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.മന്നത്തിന് 200 കോടി രൂപയാണ് വിലയായി കണക്കാക്കിയിരിക്കുന്നത്. 27,000 ചതുരശ്ര അടി വിസ്തൃതിയില്‍ പരന്നുകിടക്കുന്ന മന്നത്ത് ആറ് നിലകളുള്ള കെട്ടിടമാണ്.
ഇപ്പോഴിതാ മന്നത്തിന്റെ പേരില്‍ ഷാരൂഖ് ഖാന് ഒമ്ബത് കോടി രൂപ സര്‍ക്കാരില്‍ നിന്ന് റീഫണ്ടായി ലഭിച്ചേക്കും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മന്നത്ത് പാട്ടത്തിനെടുക്കാന്‍ അധികമായി നല്കിയ ഒമ്ബത് കോടി രൂപ മഹാരാഷ്ട്ര സര്‍ക്കാര്‍ തിരികെ നല്‍കും എന്നാണ് വിവരം.2001-ല്‍ ഒരു രജിസ്റ്റര്‍ ചെയ്ത ഉടമ്ബടിയിലൂടെ ഷാരൂഖും ഭാര്യ ഗൗരി ഖാനും പാട്ടത്തിനെടുത്തതാണ് ഈ വസ്തു. 2019 മാര്‍ച്ചില്‍ സംസ്ഥാന നയം അനുസരിച്ച് ഇരുവരും റെഡി റെക്കണര്‍ വിലയുടെ 25 ശതമാനം നല്കി, അതായത് ഏകദേശം 27.50 കോടി രൂപ. എന്നാല്‍ പിന്നീട് തരംമാറ്റ ഫീസ് കണക്കാക്കിയപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് പിഴവുണ്ടായതായി കണ്ടെത്തി. തുണ്ട് ഭൂമിക്ക് പകരം ബംഗ്ലാവിന്റെ മൂല്യമാണ് സര്‍ക്കാര്‍ കണക്കിലെടുത്തതെന്നാണ് സൂചന.
പ്രീമിയം കണക്കാക്കിയതിന്റെ അടിസ്ഥാനത്തില്‍ ടാബുലേഷന്‍ പിശക് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഷാരൂഖ് റവന്യൂ അതോറിറ്റിക്ക് മുമ്ബാകെ റീഫണ്ടിനായി അപേക്ഷ സമര്‍പ്പിച്ചു. ഈ അപേക്ഷ റവന്യൂ വകുപ്പ് അനുവദിക്കുകയും ചെയ്തു. അറബിക്കടലിന് അഭിമുഖമായാണ് മന്നത്ത് സ്ഥിതി ചെയ്യുന്നത്. മന്നത്തിന്റെ അകത്തളങ്ങള്‍ ആഢംബര ഫര്‍ണിച്ചറുകളും കലാസൃഷ്ടികളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു.മനോഹരവും വിശാലവുമായ ഒരു ലിവിംഗ് ഏരിയ, ഒരു ലൈബ്രറി, ഒരു ഹോം തിയേറ്റര്‍, നിരവധി കിടപ്പു മുറികള്‍ എന്നിവ ഇവിടെയുണ്ട്. ഉറുദുവില്‍ ‘ഒരു ആഗ്രഹം’ അല്ലെങ്കില്‍ ‘ഒരു പ്രാര്‍ത്ഥന’ എന്നര്‍ത്ഥം പേരാണ് ഷാരൂഖ് വീടിന് നല്‍കിയിരിക്കുന്നത്. നേരത്തെ വില്ല വിയന്ന എന്ന് അറിയപ്പെട്ടിരുന്ന ഇത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നിര്‍മ്മിച്ചതാണ്. 2001-ല്‍ ആണ് ഷാരൂഖ് ഖാന് ഇത് സ്വന്തമാക്കുന്നത്.