ബെംഗളൂരു : വാഹനങ്ങളിൽ അതിസുരക്ഷാ രജിസ്ട്രേഷൻ പ്ലേറ്റ് (എച്ച്.എസ്.ആർ.പി.) ഘടിപ്പിക്കുന്നതിനുള്ള അവസാന തീയതി കർണാടകത്തിൽ ജനുവരി 31 വരെ നീട്ടി. ഇത് ആറാമത്തെ തവണയാണ് സമയം നീട്ടുന്നത്. 2019 ഏപ്രിൽ ഒന്നുമുതലാണ് സംസ്ഥാനത്ത് അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധമാക്കിയത്. ഒട്ടേറെ വാഹനങ്ങൾക്ക് ഇനിയും ഇത് ഘടിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്ന കാര്യം കണക്കിലെടുത്താണ് മോട്ടോർ വാഹനവകുപ്പ് സമയം നീട്ടിയത്.
ഓണക്കിറ്റിനെ വെല്ലുന്ന പൊങ്കല്‍ കിറ്റുമായി തമിഴ്നാട്; ഉള്ളില്‍ 21 കൂട്ടം സാധനങ്ങളും പണവും
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പ്രത്യേക ബോണസ് പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. പൊങ്കല്‍ ആഘോഷത്തോടനുബന്ധിച്ച് ആണ് പ്രഖ്യാപനം.ജനുവരി 14നാണ് പരമ്ബരാഗത വിളവെടുപ്പ് ഉത്സവമായ പൊങ്കല്‍.പെൻഷൻ ആനുകൂല്യമുള്ളവർക്കും ബോണസ് ലഭ്യമാകും. സി, ഡി വിഭാഗങ്ങളിലെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമാണ് എംകെ സ്റ്റാലിൻ സർക്കാർ പൊങ്കല്‍ ബോണസ് പ്രഖ്യാപിച്ചത്. സി, ഡി ഗ്രൂപ്പുകളിലെ ജീവനക്കാർക്കും അധ്യാപകർക്കും പരമാവധി 3000 രൂപ ബോണസ് ലഭിക്കുമെന്ന് സർക്കാർ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
3,000 രൂപവരെ ബോണസ് ലഭിക്കും. പാർട്ട് ടൈം ജീവനക്കാർ, ഒരു സാമ്ബത്തിക വർഷത്തില്‍ കുറഞ്ഞത് 240 ദിവസമെങ്കിലും ജോലി ചെയ്തവർക്ക് 1,000 രൂപയും ബോണസായി ലഭിക്കും. സി, ഡി വിഭാഗങ്ങളിലെ സർവീസില്‍ നിന്ന് വിരമിച്ചവർക്കും, പെൻഷൻകാർക്കും 500 രൂപ വീതം പൊങ്കല്‍ സമ്മാനവും സർക്കാർ പ്രഖ്യാപിച്ചു. ബോണസ് മുഴുവൻ സമയ, പാർട്ട് ടൈം ജീവനക്കാർക്കും ബാധകമാണ്.സർക്കാർ ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ, ഫാമിലി പെൻഷൻകാർ, വില്ലേജ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാർ (വിഎഒമാർ) എന്നിവർക്ക് പൊങ്കല്‍ ബോണസ് ലഭിക്കും. മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് പൊങ്കല്‍ ബോണസ് പ്രഖ്യാപിച്ചത്.
പൊങ്കല്‍ ബോണസിനും പ്രത്യേക ശമ്ബളത്തിനുമായി സർക്കാർ 163.81 കോടി രൂപയാണ് നീക്കിവച്ചത്. കഴിഞ്ഞ വർഷം പൊങ്കലിന് അഡ്‌ഹോക് ബോണസ് നല്‍കാൻ സർക്കാർ തീരുമാനിച്ചിരുന്നു. പൊങ്കല്‍ പ്രമാണിച്ച് റേഷൻ കണകളിലൂടെ പ്രത്യേക കിറ്റും തമിഴ്നാട് സർക്കാർ വിതരണം ചെയ്യും. ഒരു കിലോ അരി, പഞ്ചസാര, പുളി, കരിമ്ബ് ഉള്‍പ്പെടെയുള്ള 21 ഇന കിറ്റാണ് നല്‍കുന്നത്.
റേഷൻ കാർഡ് ഉടമകള്‍ക്ക് ഒരു കിലോ അരി, പഞ്ചസാര, പുളി, കരിമ്ബ്, 1,000 രൂപ പണമായും മറ്റ് 21 അവശ്യ ഉത്സവ സാമഗ്രികളും അടങ്ങിയ ഹാംപറുകള്‍ ലഭിക്കും. കിറ്റില്‍ ഒരു കിലോ മട്ട അരിയും ഒരു കിലോ പഞ്ചസാരയും ഒരു മുഴുവൻ കരിമ്ബും ഉള്‍പ്പെടുന്നു. പൊങ്കലിന് അഞ്ച് ദിവസം മുൻപ് കിറ്റ് വിതരണം ആരംഭിക്കും. തിരക്ക് ഒഴിവാക്കാൻ റേഷൻ കാർഡ് ഉടമകള്‍ക്ക് പ്രത്യേക ടോക്കണുകള്‍ വിതരണം ചെയ്തിരുന്നു. ടോക്കണുകള്‍ ലഭിച്ചവർക്ക് ജനുവരി 9 മുതല്‍ രാവിലെ 100 പേർക്കും ഉച്ചകഴിഞ്ഞ് 100 പേർക്കും കിറ്റ് വാങ്ങാം. ഓണത്തിന് കേരളത്തില്‍ വിതരണം ചെയ്ത കിറ്റില്‍ 13 ഇനങ്ങളാണ് ഉണ്ടായിരുന്നത്.