ക്രിസ്തുമസ്, പുതുവത്സര അവധിക്ക് കേരളത്തിലേക്ക് എത്തേണ്ട ബെംഗളൂരു മലയാളികള്‍ക്ക് തിരിച്ചടിയായി കെഎസ്ആര്‍ടിസിയുടെ നിരക്ക് വര്‍ധന. പതിവ് സര്‍വീസുകളില്‍ 50 ശതമാനമാണ് കേരള ആര്‍.ടി.സി വര്‍ധിപ്പിച്ചത്. ഡിസംബര്‍ 18 മുതല്‍ ജനുവരി 5 വരെയുള്ള സര്‍വീസുകളിലാണ് അധിക നിരക്ക് ഏര്‍പ്പെടുത്തിയത്.തിരക്കുള്ള സമയങ്ങളില്‍ ‘ഫ്‌ലെക്‌സി ടിക്കറ്റ്’ എന്ന പേരില്‍ കെഎസ്ആര്‍ടിസി നിരക്ക് വര്‍ധിപ്പിക്കുന്നത് സാധാരണയാണ്. എന്നാല്‍ 30 ശതമാനം വരെയാണ് ടിക്കറ്റ് നിരക്ക് കൂട്ടുന്നതിലെ പരിധി.
ഈ തവണയത് 50 ശതമാനമായി ഉയര്‍ത്തി. ബംഗളൂരു തിരുവനന്തപുരം റൂട്ടില്‍ 1300 മുതല്‍ 1800 രൂപ വരെയാണ് നിലവിലെ നിരക്ക്. ഡിസംബര്‍ 18ന് ശേഷം 1700 മുതല്‍ 2800 രൂപ വരെ നല്‍കണം.എറണാകുളത്തേയ്ക്ക് 800 മുതല്‍ 1200 രൂപ വരെയാണ് യാത്രക്ക് ആവശ്യം. എന്നാല്‍ ക്രിസ്തുമസ്, പുതുവത്സര അവധി ദിനങ്ങളില്‍ 1200 മുതല്‍ 2000 വരെ നല്‍കണം. കോഴിക്കോട് റൂട്ടിലും മറിച്ചല്ല സാഹചര്യം. 400 മുതല്‍ 600 രൂപ വരെ സാധാരണ നിരക്ക്. ഡിസംബര്‍ 18ന് ശേഷം നിശ്ചയിച്ചിരിക്കുന്നത് 500 മുതല്‍ 1100 രൂപ വരെ.
ട്രെയിന്‍ റിസര്‍വേഷന്‍ കൃത്യമായി ലഭിക്കാത്തതും, സ്വകാര്യ ബസുകളിലെ കൊള്ളയും ഒരു ഭാഗത്ത് നില്‍ക്കുമ്പോഴാണ് KSRTC യും യാത്രക്കാരെ പിഴിയുന്നത്. കുടുംബമായി ക്രിസ്തുമസ് ആഘോഷിക്കാന്‍ നാട്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പോയി വരവിന് മാത്രം വലിയ തുക മുടക്കേണ്ടിവരും. എന്നാല്‍ നിവൃത്തികേടു കൊണ്ടായിരിക്കണം ഡിസംബര്‍ 20ന് ശേഷമുള്ള ദിവസങ്ങളിലെ സര്‍വീസുകളില്‍ മുഴുവന്‍ ടിക്കറ്റുകളും ഇതിനകം തന്നെ വിറ്റഴിഞ്ഞു.
ഫെംഗല്‍: സ്കൂളുകള്‍ക്ക് അവധി, ഉച്ചയ്‌ക്ക് ശേഷം പൊതുഗതാഗതം നിര്‍ത്തിവെക്കും, IT കമ്ബനികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം; പൊതുജനങ്ങള്‍ വീടിനുള്ളില്‍ തന്നെ തുടരാൻ നിര്‍ദേശം
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറിയ സാഹചര്യത്തില്‍ ജാഗ്രതാ നിർദേശങ്ങള്‍ പുറപ്പെടുവിച്ച് തമിഴ്നാട് സർക്കാർ.ശനിയാഴ്ചയോടെ ചുഴലിക്കാറ്റ് തീരംതൊടാനുള്ള സാധ്യത കണക്കിലെടുത്താണ് കർശന നിർദേശങ്ങള്‍. ചുഴലിക്കാറ്റ് സമയത്ത് പൊതുജനങ്ങള്‍ വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാനും തമിഴ്‌നാട് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റി അഭ്യർത്ഥിച്ചിട്ടുണ്ട്.ചെന്നൈ അടക്കം 6 ജില്ലകളിലെ സ്കൂളുകള്‍ക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു.
സ്പെഷ്യല്‍ ക്ലാസുകളോ പരീക്ഷകളോ നടത്തരുതെന്ന കർശന നിർദേശമാണുള്ളത്. ഐടി കമ്ബനി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തണം. ബീച്ചുകളിലും അമ്യൂസ്മെന്റ് പാർക്കുകളിലും പൊതുജനങ്ങള്‍ക്ക് വിലക്കും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ നാളെ നടത്താനിരുന്ന രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ പരിപാടിയും റദ്ദാക്കി. മുൻകരുതലിന്റെ ഭാഗമായി 2,299 ദുരിതാശ്വാസ ക്യാമ്ബുകളും സർക്കാർ സജ്ജീകരിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റിന്റെ സ്വാധീനഫലത്താല്‍ മണിക്കൂറില്‍ 60 മുതല്‍ 90 കിലോമീറ്റർ വേഗതയില്‍ കാറ്റ് വീശാൻ സാധ്യതയുള്ളതിനാല്‍ ഈസ്റ്റ് കോസ്റ്റ് റോഡിലും പഴയ മഹാബലിപുരം റോഡിലും നവംബർ 30ന് ഉച്ചയ്‌ക്ക് ശേഷം പൊതുഗതാഗതം നിർത്തിവെക്കും. യാത്രക്കാർ നിർദേശങ്ങള്‍ കണക്കിലെടുത്ത് യാത്രകള്‍ ചെയ്യാൻ ശ്രദ്ധിക്കണം. മദ്രാസ് സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ നവംബർ 30-ന് നടത്താനിരുന്ന ബിരുദ പരീക്ഷകള്‍ ഡിസംബർ 14-ലേക്ക് മാറ്റിവച്ചതായും അറിയിച്ചിട്ടുണ്ട്.