Home Featured മെട്രോ സ്റ്റേഷനുകളിൽ ഇനി ബാഗുകൾ സുരക്ഷിതമായി സൂക്ഷിക്കാം ; സ്മാർട്ട് ലോക്കർ സംവിധാനവുമായി ബി.എം.ആർ.സി.എൽ

മെട്രോ സ്റ്റേഷനുകളിൽ ഇനി ബാഗുകൾ സുരക്ഷിതമായി സൂക്ഷിക്കാം ; സ്മാർട്ട് ലോക്കർ സംവിധാനവുമായി ബി.എം.ആർ.സി.എൽ

by admin

ബെംഗളൂരു : ബെംഗളൂരു മെട്രോസ്റ്റേഷനുകളിൽ യാത്രക്കാരുടെ ബാഗുകളും മറ്റ് സാധനങ്ങളും സുരക്ഷിതമായി സൂക്ഷിക്കാൻ സൗകര്യമൊരുങ്ങി.സ്മ‌ാർട്ട് ഡിജിറ്റൽ ലഗേജ് ലോക്കർ സംവിധാനമാണ് ബി.എം.ആർ.സി.എൽ. ഒരുക്കിയിരിക്കുന്നത്. സാധനങ്ങൾ ഇനി ഈ ലോക്കറുകളിൽ സൂക്ഷിച്ചശേഷം യാത്രക്കാർക്ക് ഇനി സ്വതന്ത്രമായി യാത്രചെയ്യാം.

ശരാശരി വലുപ്പമുള്ള ലോക്കറിൽ ആറു മണിക്കൂറിന് 70 രൂപയും കൂടുതൽ വലുപ്പമുള്ള ലോക്കറിൽ 100 രൂപയുമാണ് ചാർജ് ഈടാക്കുക.മജസ്റ്റിക് സ്റ്റേഷനിലും തിരഞ്ഞെടുത്ത മറ്റ് ഏതാനും സ്റ്റേഷനുകളിലുമാണ് ലോക്കർ സംവിധാനം ആദ്യഘട്ടത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്.മജസ്റ്റിക്കിലെ ലോക്കർ സംവിധാനം ബുധനാഴ്ച‌ യാത്രക്കാർക്കായി തുറന്നു കൊടുത്തു.

പ്രസവപരിചരണ കേന്ദ്രത്തിലെ യുവതിയുടെ നഗ്ന ദൃശ്യം കാമുകന് നല്‍കിയ ജീവനക്കാരി അറസ്റ്റില്‍

പൊന്നാനിയില്‍ പ്രസവപരിചരണ കേന്ദ്രത്തില്‍നിന്ന് യുവതിയുടെ നഗ്നദൃശ്യങ്ങള്‍ കാമുകന് അയച്ചു നല്‍കിയ സംഭവത്തില്‍ ജീവനക്കാരി അറസ്റ്റില്‍.വിദേശത്തുള്ള തന്റെ കാമുകന് വീഡിയോ കോളിലൂടെയാണ് ജീവനക്കാരി ദൃശ്യങ്ങള്‍ അയച്ചു നല്‍കിയത്.സംഭവത്തില്‍ കേന്ദ്രത്തിലെ ജീവനക്കാരിയായ മാറഞ്ചേരി കുറഞ്ഞ സ്വദേശിനി ഉഷ(24)യെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു.

വെളിയങ്കോട്ടെ പ്രസവ പരിചാരനകേന്ദ്രത്തില്‍ കുഴമ്ബ് തേച്ചിരിക്കുകയായരുന്ന യുവതിയുടെ നഗ്നചിത്രങ്ങളാണ് ജീവനക്കാരി കാമുകന് അയച്ചത്.സംഭവം കണ്ട മറ്റൊരു സ്ത്രീയാണ് ഇത് യുവതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടർന്ന് ഇവരുടെ ബന്ധുക്കള്‍ ചേർന്ന് നടത്തിയ പരിശോധനയില്‍ സംഭവം സത്യമാണെന്ന് തിരിച്ചറിയുകയായിരുന്നു. ഇവരുടെ ഫോണില്‍ നിന്ന് തെളിവ് കണ്ടെത്തിയതോടെ പരാതിയും നല്‍കി. മൊബൈല്‍ ഫോണ്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കൂടാതെ യുവതിയുടെ കാമുകനെതിരേയും കേസെടുത്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group