ബംഗളൂരു : നടി പ്രണിത സുഭാഷ് വിവാഹിതയായി. ബംഗളൂരു സ്വദേശിയായ വ്യവസായി നിധിന് രാജുവാണ് വരന്. ഞായറാഴ്ചയായിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞത് . കോവിഡ് പശ്ചാത്തലത്തില്‍ ലളിതമായാണ് വിവാഹം നടത്തിയത്. എന്നാല്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.താരം തന്നെയാണ് തന്റെ ഇസ്റ്റഗ്രാം പേജിലൂടെ ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്.കൂടാതെ ആരോടും വിവാഹക്കാര്യം പറയാത്തതില്‍ താരം ക്ഷമയും ചോദിക്കുന്നുണ്ട്.
