Home Featured രേണുകസ്വാമി വധക്കേസ്: നടൻ ദര്‍ശനെ ബെംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

രേണുകസ്വാമി വധക്കേസ്: നടൻ ദര്‍ശനെ ബെംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

by admin

രേണുകസ്വാമി വധക്കേസില്‍ ജയിലില്‍ കഴിയവേ ആരോഗ്യ കാരണങ്ങളാല്‍ ജാമ്യം ലഭിച്ച നടൻ ദർശനെ ബെംഗളൂരുവിലെ കെങ്കേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഭാര്യ വിജയലക്ഷ്മിക്കൊപ്പം കാറില്‍ ആശുപത്രിയിലെത്തിയ ദർശനെ ന്യൂറോളജിസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു.കെങ്കേരിയിലെ ബിജിഎസ് ഗ്ലോബല്‍ ആശുപത്രിയിലാണ് നടൻ ദർശനെ പ്രവേശിപ്പിച്ചത്. ദർശന് നടുവേദനയും കാലുവേദനയും ഉണ്ടെന്ന് ചികിത്സിക്കുന്ന ഡോക്ടർ നവീൻ അപ്പാജി ഗൗഡ വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.ശസ്ത്രക്രിയ വേണോ എന്നത് പരിശോധനക്ക് ശേഷം തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമിയെ വധിച്ച കേസില്‍ ബെല്ലാരി സെൻട്രല്‍ ജയിലില്‍ കഴിയുന്ന ദർശന് ചികിത്സയ്‌ക്കായി ഹൈക്കോടതി ബുധനാഴ്ച ആറാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. പിന്നീട് ബെല്ലാരിയില്‍ നിന്ന് ബെംഗളൂരുവിലെത്തിയ ദർശൻ ഭാര്യ വിജയലക്ഷ്മി താമസിക്കുന്ന അപ്പാർട്ട്‌മെൻ്റിലേക്ക് പോയിരുന്നു. അവിടെ അദ്ദേഹത്തിന്റെ വീടിന് പുറത്ത് വൻതോതില്‍ ആരാധകർ തടിച്ചുകൂടിയതിനാല്‍ സുരക്ഷാ പ്രതിസന്ധി ഉണ്ടായിരുന്നു.

വെള്ളിയാഴ്ച ബിജെപി ഗ്ലോബല്‍ ആശുപത്രിക്ക് പുറത്തും നിരവധി അനുയായികള്‍ തടിച്ചുകൂടിയിരുന്നു.ആരുമായും സംസാരിക്കരുതെന്ന് ഹൈക്കോടതിയില്‍ നിന്ന് ഉത്തരവുണ്ടെന്ന് വ്യക്തമാക്കിയ ദർശന്റെ മകൻ വിനീഷ് ആരാധകരോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടു.

ഒരേ സാധനം, പക്ഷേ ഐഫോണില്‍ നിന്ന് വാങ്ങുമ്ബോള്‍ കൂടുതല്‍ വില? സ്ക്രീൻഷോട്ട് സഹിതം ആരോപണവുമായി ഉപഭോക്താവ്

ഇ-കൊമേഴ്സ് സൈറ്റുകകള്‍ ആൻഡ്രോയിഡ് ഉപയോക്താക്കളില്‍ നിന്നും ഐഫോണ്‍ ഉപയോക്താക്കളില്‍ നിന്നും ഒരേ സാധനത്തിന് രണ്ട് വിലയാണോ ഈടാക്കുന്നത്?സോഷ്യല്‍ മീഡിയയില്‍ വൻ ചർച്ചകളാണ് ഇതേച്ചൊല്ലി നടക്കുന്നത്. ഒരാള്‍ പങ്കുവെച്ച രണ്ട് സ്ക്രീൻഷോട്ടുകളുടെ പിന്നാലെയാണ് വിഷയത്തിന് ചൂടു പിടിച്ചതെങ്കിലും സമാനമായ അനുഭവമുണ്ടെന്ന് പറയുന്ന നിരവധി പേരുടെ കമന്റുകളും കാണാം.സൗരഭ് ശർമ എന്നയാണാണ് ഫ്ലിപ്‍കാർട്ട് ആപ്ലിക്കേഷനില്‍ നിന്നുള്ള രണ്ട് സ്ക്രീൻ ഷോട്ടുകള്‍ പോസ്റ്റ് ചെയ്തത്. ഒരെണ്ണം ആൻഡ്രോയിഡ് ഫോണില്‍ നിന്ന് എടുത്തതും മറ്റൊന്നും ഐഫോണില്‍ നിന്ന് എടുത്തതും.

വൻ വിലക്കുറവോടെ വില്‍ക്കുന്ന ഒരു ക്യാബിൻ സ്യൂട്ട്കേസിന്റെ വിലയാണ് ഇതിലുള്ളത്. ആൻഡ്രോയിഡ് ആപ്പില്‍ 4119 രൂപയും ഐഒഎസ് ആപ്പില്‍ 4799 രൂപയുമാണുള്ളത്. ആൻഡ്രോയിഡില്‍ 65 ശതമാനം വിലക്കുറവും ഐഫോണില്‍ 60 ശതമാനം വിലക്കുറവുമാണ് അവകാശപ്പെടുന്നതും. ഇതിന് പുറമെ ആൻഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് മാസം 1373 രൂപ മുതലുള്ള നോ-കോസ്റ്റ് ഇഎംഐ സൗകര്യമുള്ളപ്പോള്‍ ഐഒഎസില്‍ 1600 രൂപ മുതലുള്ള സാധാരണ ഇഎംഐയാണ് ലഭ്യമായിട്ടുള്ളതും.

സബ്സ്ക്രിപ്ഷനുകള്‍ക്ക് ആപ്പിള്‍ 30 ശതമാനം കമ്മീഷൻ എടുക്കുന്നതു കൊണ്ടു തന്നെ അത്തരം കാര്യങ്ങള്‍ക്ക് ഐഫോണുകളില്‍ നിരക്ക് കൂടുന്നത് സ്വാഭാവികമാണെങ്കിലും ഇ-കൊമേഴ്സ് വെബ്സൈറ്റുകളില്‍ ഈ വ്യത്യാസം വരുന്നത് സംശകരമാണെന്നും പോസ്റ്റിട്ട വ്യക്തി ആരോപിക്കുന്നു. ഈ വിഷയത്തില്‍ ഫ്ലിപ്‍കാർട്ട് കസ്റ്റമ‍ർ കെയർ ടീമിനോട് സംസാരിച്ച ചാറ്റിന്റെ സ്ക്രീൻ ഷോട്ടും പുറത്തുവന്നിട്ടുണ്ട്. പല കാര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തി വില്‍പ്പനക്കാരാണ് വില നിശ്ചയിക്കുന്നതെന്നാണ് കമ്ബനി വിശദീകരിക്കുന്നത്.

അതേസമയം പല ആപ്പുകളിലും ഇത്തരത്തില്‍ ഐഫോണിലും ഐഒഎസിലും വില മാറ്റമുണ്ടെന്ന് ആളുകള്‍ പറയുന്നു. രണ്ട് ഉകരണങ്ങളും ഉപയോഗിച്ച്‌ ടാക്സി വിളിച്ചാല്‍ പോലും ഈ മാറ്റം അറിയാൻ കഴിയുമെന്നും ആളുകള്‍ വിശദീകരിക്കുന്നുണ്ട്. അതേസമയം കമ്മീഷൻ റേറ്റ് അടിസ്ഥാനപ്പെടുത്തി ചെറിയ മാറ്റമാണ് വിലയില്‍ വരുന്നതെന്നും മറിച്ച്‌ വലിയ മാറ്റമുണ്ടെങ്കില്‍ അത് വില്‍പനക്കാരന് പറ്റിയ പിഴവായിരിക്കുമെന്ന അഭിപ്രായവുമുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group