സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ മേഖലകളില്‍ നിർമ്മിക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങളിലും കന്നഡയില്‍ പേരുകള്‍ എഴുതുന്നത് നിർബന്ധമാക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വെള്ളിയാഴ്ച പ്രഖ്യാപിച്ചു.കന്നഡ ഭാഷയുടെ വളർച്ചയ്‌ക്ക് കന്നഡ സംസാരിക്കാത്തവർ കന്നഡ പഠിക്കുന്ന സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.”കർണാടകയില്‍ സ്വകാര്യ, സർക്കാർ മേഖലകളില്‍ നിർമ്മിക്കുന്ന ചരക്കുകളും ഉല്‍പ്പന്നങ്ങളും നിലവില്‍ പാക്കേജിംഗില്‍ ഇംഗ്ലീഷ് ഭാഷ മാത്രമാണ് ഉള്ളത്.
ഇനിയങ്ങോട്ട് , പാക്കേജിംഗില്‍ കന്നഡയിലും ഉല്‍പ്പന്നങ്ങളുടെ പേരുകള്‍ ഉണ്ടായിരിക്കണം, ഈ ലക്ഷ്യത്തിനായി ഞങ്ങള്‍ പരിശ്രമിക്കും, “സംസ്ഥാനത്ത് കന്നഡ അന്തരീക്ഷം സൃഷ്ടിക്കണം. മറ്റു സംസ്ഥാനത്തുനിന്നുള്ളവരെ കന്നഡ പഠിപ്പിക്കണം. അവരെ കന്നഡയില്‍ സംസാരിക്കാനും ബിസിനസ്സ് ചെയ്യാനും പ്രേരിപ്പിക്കണം.
സർക്കാർ ഇത്തരമൊരു കാര്യം ചെയ്യും, എല്ലാവരെയും കന്നഡ പഠിപ്പിക്കുമെന്ന് പൗരന്മാരും പ്രതിജ്ഞയെടുക്കണം. ” സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.കർണാടക രാജ്യോത്സവ പുരസ്‌കാരവും സുവർണ പ്രഭ പുരസ്‌കാരവും വിജയികള്‍ക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാചകം ചെയ്യുന്നതിനിടെ തിളച്ച എണ്ണയിലേക്ക് മൊബൈല്‍ വീണു, പിന്നാലെ ബാറ്ററി പൊട്ടിത്തെറിച്ചു, യുവാവിന് ദാരുണാന്ത്യം
മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. മധ്യപ്രദേശിലെ ഭിന്ദിലാണ് സംഭവം നടന്നത്. പാചകം ചെയ്യുന്നതിനിടെ മൊബൈല്‍ കൈയ്യില്‍ നിന്ന് വഴുതി തിളച്ച എണ്ണയിലേക്ക് വീഴുകയായിരുന്നു.പിന്നാലെ ബാറ്ററി പൊട്ടിത്തെറിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് യുവാവിന്റെ അന്ത്യം. ഭിന്ദിലെ ലാഹാർ സ്വദേശിയായ ചന്ദ്രപ്രകാശ് എന്നയാളാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.ആംബുലന്‍സ് എത്താന്‍ വൈകിയെന്ന് കുടുംബം ആരോപിച്ചു. ആദ്യം ലാഹാറിലെ സിവില്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ഗ്വാളിയോറിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചു.
എന്നാല്‍ ഗതാഗതക്കുരുക്ക് കാരണം ആംബുലന്‍സ് എത്താന്‍ വൈകിയെന്നാണ് റിപ്പോര്‍ട്ട്.കൃത്യസമയത്ത് ഗ്വാളിയോറിലെ ആശുപത്രിയില്‍ എത്തിയിരുന്നെങ്കില്‍ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് കുടുംബം പ്രതികരിച്ചു. യുവാവിന് ഭാര്യയും 14 വയസ്സുള്ള മൂത്ത മകളും 8 വയസ്സുള്ള ഒരു മകനുമുണ്ട്.