Home Featured യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്നത്തെ എറണാകുളം – ബെംഗളൂരു ട്രെയിൻ സർവീസ് റദ്ധാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്നത്തെ എറണാകുളം – ബെംഗളൂരു ട്രെയിൻ സർവീസ് റദ്ധാക്കി

by admin

റേക്കുകളുടെ അഭാവം മൂലം കേരളത്തിലേക്കുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കി ദക്ഷിണ റെയിൽവേ. ഇന്ന് പുറപ്പെടേണ്ടിയിരുന്ന എറണാകുളം – ബെംഗളൂരു, ബെംഗളൂരു എറണാകുളം സർവീസുകളാണ് റദ്ദാക്കിയത്. റേക്കുകൾ ലഭ്യമല്ല എന്നതാണ് സർവീസുകൾ റദ്ദാക്കുന്നതിന് റെയിൽവേ നൽകുന്ന വിശദീകരണം.ഇന്ന് വൈകിട്ട് 4.50 ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 12683 എറണാകുളം ബെംഗളൂരു സൂപ്പർഫാസ്‌റ്റ് ട്രെയിനാണ് റദ്ദാക്കിയവയിൽ ഒന്ന്. നാളെ വൈകിട്ട് 7 മണിക്ക് ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വരേണ്ട ട്രെയിൻ നമ്പർ 12684 ബെംഗളൂരു സൂപ്പർഫാസ്‌റ്റ് ട്രെയിനാണ് രണ്ടാമത്തേത്.

കന്യാകുമാരി – പുതുച്ചേരി എക്‌സ്പ്രസും റദ്ദാക്കിയിട്ടുണ്ട്. ഇന്ന് ഉച്ചക്ക് 12.05 ന് പുതുച്ചേരിയിൽനിന്ന് പുറപ്പെട്ട് കന്യാകുമാരിയിൽ എത്തേണ്ട ട്രെയിൻ നമ്പർ 16861 പുതുച്ചേരി കന്യാകുമാരി എക്‌സ്പ്രസും, നാളെ ഉച്ചതിരിഞ്ഞ് 2 മണിക്ക് കന്യാകുമാരിയിൽനിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16862 കന്യാകുമാരി പുതുച്ചേരി എക്‌സ്പ്രസുമാണ് പൂർണമായി റദ്ദുചെയ്‌തത്. റേക്ക് ലഭ്യമല്ലാത്തതിനാലാണ്‌ സർവീസുകൾ റദ്ദ് ചെയ്യുന്നതിനും റെയിൽവേ നൽകുന്ന വിശദീകരണം.

ഭാര്യക്ക് 24 വയസ്, തനിക്ക് 42, ഉടൻ അച്ഛനാകുമെന്ന് ബാല; നടനെ പ്രണയിച്ചതെന്തുകൊണ്ടെന്ന് വെളിപ്പെടുത്തി കോകില

ഭാര്യ കോകിലയക്ക് 24 വയസുണ്ടെന്ന് വെളിപ്പെടുത്തി നടൻ ബാല. തനിക്ക് 42 വയസുണ്ടെന്നും താരം വ്യക്തമാക്കി. ഭാര്യ തനിക്ക് വേണ്ടി ഡയറി മാത്രമല്ല, കവിതയും എഴുതിയിട്ടുണ്ടെന്ന് ബാല പറയുന്നു.ഇത്രയും കോടി വിധിച്ചത് കോകിലയ്ക്കാണെന്നും നടൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.’എന്റെ ഭാര്യ, അവള്‍ അവളായിരിക്കട്ടെ. അടുത്തുതന്നെ ഞങ്ങള്‍ക്കൊരു കുട്ടിയുണ്ടാകും. നല്ല രീതിയില്‍ ജീവിക്കും. ഞങ്ങള്‍ അടിപൊളിയായി ജീവിക്കും. ഞാൻ രാജാവും ഇവള്‍ റാണിയുമായി ജീവിക്കും.

എന്റെ കൂടെയുള്ള എല്ലാവരും നന്നായിരിക്കും. ഇതുകണ്ട് ആർക്കെങ്കിലും അസൂയ ഉണ്ടായാല്‍ അത് അവരുടെ കുഴപ്പം. അവരുടെ വീട്ടില്‍ കാറില്ല, പെണ്ണ് കിട്ടാത്തതുകൊണ്ട് ഞാൻ നാല് കെട്ടിയെന്ന് പറയും. എന്ത് ചെയ്താലും കുറ്റം. ഓപ്പണായി പറയാം, കോകിലയ്ക്ക് 24 വയസാണ്. അവള്‍ എന്നേ എന്റെ കൂടെയുണ്ടായിരുന്നു. പക്ഷേ എനിക്കത് മനസിലായില്ല.’- ബാല വ്യക്തമാക്കി.ബാലയില്‍ ഏറ്റവും ഇഷ്ടമുള്ള കാര്യമെന്താണെന്ന് കോകില വെളിപ്പെടുത്തി. ‘മാമ ഇതുവരെ തനിയെ ആയിരുന്നു. ഇപ്പോള്‍ ഞാനുണ്ട്.

മാമ ചെറിയ പ്രായത്തിലേ എല്ലാവരെയും സഹായിക്കുമായിരുന്നു. അതാണ് എനിക്ക് ആദ്യം ഇഷ്ടം തോന്നാൻ കാരണം.’- കോകില പറഞ്ഞു.ഈ മാസം ഇരുപത്തിനാലിനാണ് ബാലയും കോകിലയും വിവാഹിതരായത്. നടന്റെ ബന്ധു കൂടിയാണ് കോകില. ഒരുവർഷം മുമ്ബ് കരള്‍മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനായ ബാല അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. വീണ്ടും അഭിനയത്തില്‍ സജീവമാകാൻ പോകുകയാണ് താരം. ജീവിതത്തില്‍ ഒരുതുണ വേണമെന്ന് തോന്നിയാണ് വിവാഹം കഴിച്ചതെന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group