ബെംഗളൂരു : ഉദ്യാനനഗരമായ ബെംഗളൂരുവിൽ കബൺ പാർക്ക് മാതൃകയിൽ വിശാലമായ ഒരു പാർക്ക് കൂടി വരുന്നു. യെലഹങ്കയിൽ വനം വകുപ്പിന്റെ അധീനതയിലുള്ള 153 ഏക്കർ സ്ഥലമാണ് പാർക്കാക്കി മാറ്റുന്നത്.കർണാടക വനം വികസന കോർപ്പറേഷനിൽനിന്ന് ഏറ്റെടുത്ത ഈ സ്ഥലം കബൺപാർക്കിന് സമാനമായി വികസിപ്പിക്കാനാണ് പദ്ധതിയെന്ന് വനം മന്ത്രി ഈശ്വർ ഖൻഡ്രെ അറിയിച്ചു.യെലഹങ്ക ആർ.ടി.ഒ. ഓഫീസിനു സമീപമാണ് പാർക്ക് വരുന്നത്. പരിസ്ഥിതി പ്രവർത്തക സാലുമരദ തിമ്മക്കയുടെ പേരിലാണ് പാർക്ക് സ്ഥാപിക്കുക.
ഇത് പ്രാവർത്തികമാകുന്നതോടെ ബെംഗളൂരു നഗരത്തിന്റെ വടക്കേ അതിർത്തിയിൽ പ്രകൃതിയുടെ ഓക്സിജൻ ദാതാവായി സാലുമരദ തിമ്മക്ക ഗാർഡൻ മാറും.നഗരത്തിന്റെ ഹൃദയഭാഗത്താണ് കബൺപാർക്ക് സ്ഥിതി ചെയ്യുന്നത്. ശ്രീ ചാമരാജേന്ദ്ര ഉദ്യാനവനം എന്നറിയപ്പെടുന്ന കബൺ പാർക്ക് 500 ഏക്കറാണ്. 1870-ൽ ബ്രിട്ടീഷ് ചീഫ് എൻജിനിയറായിരുന്ന റിച്ചാർഡ് സാങ്കിയാണ് പാർക്ക് നിർമിച്ചത്.
ബെംഗളൂരുകോർപ്പറേഷന്(ബി.ബി.എം.പി.)കീഴിൽ നിലവിൽ 1,270 പാർക്കുകളുണ്ടെന്നാണ് കണക്ക്. 2,400 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനാണ് ഇതിൽ ഏറ്റവും വലുത്.
10,000 രൂപ നിക്ഷേപിച്ചാല്‍ ഒരാഴ്ചയ്ക്കിപ്പുറം 50,000 രൂപയാക്കി മടക്കി തരും’;കെ എസ് ചിത്രയുടെ പേരില്‍ പണം ആവശ്യപ്പെട്ട് ആരാധകര്‍ക്ക് മെസേജുകള്‍; വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്
ഗായിക കെഎസ് ചിത്രയുടെ പേരും ചിത്രവും ഉപയോഗിച്ച് പണം തട്ടിപ്പ്. വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ നിന്നും പലരോടായി പണം ആവശ്യപ്പെട്ട് സന്ദേശങ്ങള്‍ അയച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.സന്ദേശം ലഭിച്ചവർക്ക് ആദ്യം അമ്ബരപ്പാണ് ഉണ്ടായത്. പിന്നാലെ ഇത് ചിത്ര ചേച്ചി തന്നെയാണോ എന്നും ചോദിച്ചു. ഈ ചോദ്യത്തിന് അതെ എന്ന തരത്തിലുള്ള മറുപടിയും മറ്റ് ചില കാര്യങ്ങള്‍ പറഞ്ഞ് ചാറ്റ് നടത്തുകയും ചെയ്തിട്ടുണ്ട്. ചിത്രയുടെ അടുത്ത വൃത്തങ്ങള്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ഞാൻ കെഎസ് ചിത്ര, ഇന്ത്യൻ പിന്നണി ഗായികയും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഇൻവെസ്റ്റ്മെന്റ് കമ്ബനിയുടെ അംബാസഡർ കൂടിയാണ്’- ഇങ്ങനെയാണ് പലർക്കും ലഭിക്കുന്ന സന്ദേശം. റിലയൻസില്‍ 10,000 രൂപ നിക്ഷേപിച്ചാല്‍ ഒരാഴ്ചയ്ക്കിപ്പുറം 50,000 രൂപയാക്കി മടക്കിത്തരുമെന്നും താല്പര്യമുണ്ടെങ്കില് നിക്ഷേപം എങ്ങനെ തുടങ്ങണമെന്ന് തന്നോട് ചോദിച്ചാല്‍ മതിയെന്നും സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ തന്റെ പേരിലെ സന്ദേശങ്ങള്‍ എല്ലാം തന്നെ വ്യാജമാണെന്നും ആരും തട്ടിപ്പിന് ഇരയാകരുതെന്നും കെഎസ് ചിത്ര ആരാധകരോടും സുഹൃത്തുക്കളോടും അഭ്യർത്ഥിച്ചു.