Home Featured ബെംഗളൂരു : കന്നഡ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് തർക്കം ;2 പേർ അറസ്റ്റിൽ

ബെംഗളൂരു : കന്നഡ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് തർക്കം ;2 പേർ അറസ്റ്റിൽ

ബെംഗളൂരു : കടയിൽ സാധനം വാങ്ങാനെത്തിയയാൾ ജീവനക്കാരോട് കന്നഡ പഠിച്ച് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്നുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. ഇയാളെ ജീവനക്കാർ മർദിച്ചതായി പരാതിയുയർന്നു. ദാബാസ്പേട്ട് സ്വദേശി സയ്യിദ് റഫീഖിനാണ് മർദനമേറ്റത്. ഹിന്ദിക്കാരായ ജീവനക്കാർക്ക് റഫീഖ് കന്നഡയിൽ പറഞ്ഞത് മനസ്സിലായില്ല. തുടർന്ന് ജീവനക്കാർ കന്നഡ പഠിക്കണമെന്ന് ഇയാൾ ആവശ്യപ്പെടുകയായിരുന്നു.

ഇതാണ് സംഘർഷത്തിനുകാരണമായത്. ഇയാളുടെ പരാതിയിൽ ജീവനക്കാരായ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്‌തു. ബി.വി.കെ. അയ്യങ്കാർ റോഡിലെ മമത ആർട്സ് സ്റ്റോറിലെ ജീവനക്കാരായ ഷേഷ് കുമാർ, അരവിന്ദ് എന്നിവരെയാണ് അറസ്റ്റുചെയ്തത്.

33000 അടി ഉയരത്തില്‍ വിമാനം പറക്കവെ യാത്രക്കാരുടെ സീറ്റിന് മുന്നിലുള്ള മിനി ടിവി സ്‌ക്രീനില്‍ തെളിഞ്ഞത് പോണ്‍ സിനിമ; മക്കളുടെ കണ്ണുപൊത്തി രക്ഷിതാക്കള്‍:

33000 അടി ഉയരത്തില്‍ പറക്കവെ വിമാനത്തിലെ ടിവി സ്‌ക്രീനില്‍ തെളിഞ്ഞ പോണ്‍ സിനിമ കണ്ട് ഞെട്ടി യാത്രക്കാര്‍.500 ലധികം യാത്രക്കാരുമായി പറന്ന വിമാനത്തിലാണ് സംഭവം.യാത്രക്കാരുടെ സീറ്റിന് മുന്നിലുള്ള മിനി ടിവി സ്‌ക്രീനിലാണ് പോണ്‍ സിനിമ പ്രദര്‍ശിപ്പിച്ചത്. സിനിമ കണ്ട് ഞെട്ടിയ രക്ഷിതാക്കള്‍ തങ്ങളുടെ മക്കളുടെ കണ്ണുകള്‍ പൊത്തുകയും ജീവനക്കാരോട് പരാതിപ്പെടുകയും ചെയ്തു.എന്നാല്‍ ഒരു മണിക്കൂറോളം പരിശ്രമിച്ചിട്ടും ജീവനക്കാര്‍ക്ക് സിനിമ ഓഫ് ചെയ്യാനായില്ല. സാങ്കേതിക തകരാര്‍ എന്നാണ് ക്രൂ അംഗങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത്.

ക്വാണ്ടാസ് എയര്‍ലൈനിന്റെ ക്യൂഎഫ്59 വിമാനത്തിലാണ് സംഭവം. ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നിന്ന് ജപ്പാനിലെ ഹനേഡയിലേക്ക് പോവുകയായിരുന്നു വിമാനം. യാത്രാമധ്യേ പെട്ടെന്ന് ടിവി സ്‌ക്രീനില്‍ സിനിമ തെളിയുകയായിരുന്നു. ഈ സിനിമയില്‍ അസ്വസ്ഥതയുണ്ടാക്കുന്ന തരത്തിലുള്ള ലൈംഗിക ഉള്ളടക്കം ഉണ്ടായിരുന്നു. യാത്രക്കാര്‍ സിനിമയുടെ ശബ്ദം ഓഫാക്കിയെങ്കിലും സിനിമയുടെ പ്രദര്‍ശനം ഓഫ് ചെയ്യാന്‍ ക്രൂ അംഗങ്ങള്‍ക്ക് ഒരു മണിക്കൂറോളം വേണ്ടി വരികയായിരുന്നു.

ക്വാണ്ടാസ് എയര്‍ലൈന്‍ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. സിനിമ യാത്രയ്ക്കിടയില്‍ പ്ലേ ചെയ്യാന്‍ അനുയോജ്യമായിരുന്നില്ലെന്നും അബദ്ധത്തില്‍ തിരഞ്ഞെടുത്തതാണെന്നും ഈ കയ്‌പേറിയ അനുഭവത്തില്‍ ഞങ്ങള്‍ യാത്രക്കാരോട് ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും എയര്‍ലൈന്‍ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group