Home Featured മലയാളി യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച്‌ ലക്ഷങ്ങള്‍ തട്ടി! ഹണിട്രാപ്പ്!!! പ്രമുഖ വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യയ്ക്ക് പിന്നിലുള്ള വിവരങ്ങൾ പുറത്ത്

മലയാളി യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച്‌ ലക്ഷങ്ങള്‍ തട്ടി! ഹണിട്രാപ്പ്!!! പ്രമുഖ വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യയ്ക്ക് പിന്നിലുള്ള വിവരങ്ങൾ പുറത്ത്

പ്രമുഖ വ്യവസായി മുംതാസ് അലിയെ കാണാനില്ല എന്ന വാര്‍ത്ത ഞായറാഴ്ച പുലര്‍ച്ചയാണ് പുറംലോകം അറിയുന്നത്. കോൺഗ്രസ് മുൻ എംഎൽഎ മൊഹിയൂദീൻ ബാവയുടെയും ജനതാദൾ (എസ്) മുൻ എംഎൽസി ബി.എം.ഫാറൂഖിന്റെയും സഹോദരന്‍കൂടിയാണ് മുംതാസ് അലി. മുംതാസ് അലിയെ കാണാനില്ലെന്ന വിവരം ബന്ധുക്കളാണ് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പോലീസ് ഊര്‍ജ്ജിത അന്വേഷണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ മുംതാസ് അലിയുടെ വാഹനം കുളൂര്‍ പാലത്തില്‍ ഉപേക്ഷിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസിനെ വിവരമറിയിച്ചു.

തുടര്‍ന്നാണ് ഫാല്‍ഗുനി പുഴയില്‍ തിരച്ചില്‍ ആരംഭിച്ചത്. എന്‍ ഡി ആര്‍ എഫ് സംഘവും മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മാല്‍പ്പയുടെ സംഘവും സംയുക്തമായി നടത്തിയ തിരച്ചിലില്‍ വ്യവസായിയുടെ മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തി. മുംതാസ് അലിയുടെ ഫോണും വാഹനത്തിന്റെ താക്കോലും പുഴയുടെ സമീപപ്രദേശത്തുനിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ കാറില്‍ വീട്ടില്‍ നിന്ന് പുറപ്പെട്ട അലി പുലര്‍ച്ചെ അഞ്ച് മണിയോടെ കുളൂര്‍ പാലത്തിന് സമീപം നിര്‍ത്തിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇയാളുടെ വാഹനം കുളൂര്‍ പാലത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതാണ് പാലത്തില്‍ നിന്ന് ചാടിയതെന്ന സംശയത്തിന് ഇടയാക്കിയത്.കൂടാതെ അദ്ദേഹം പുലര്‍ച്ചെ തന്നെ തങ്ങളുടെ കുടുംബത്തിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഒരു സന്ദേശം അയച്ചിരുന്നു. വോയിസ് മെസ്സേജില്‍ താന്‍ ഇനി മടങ്ങി വരില്ലെന്നും 50 ലക്ഷം രൂപയോളം തട്ടിയെടുത്തു എന്ന് പറഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഹണി ട്രാപ്പ് ആണോ വ്യവസായിയുടെ മരണത്തിന് കാരണമെന്ന് അന്വേഷിച്ച് വരികയാണ് പോലീസ്. റഹ്‌മത്ത് എന്ന മലയാളിയായ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് വ്യവസായിയെ ഒരു സംഘം ഭീഷണിപ്പെടുത്തിയിരുന്നു എന്നും, റഹ്‌മത്തുമായി അവിഹിതബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസ് കണ്ടെത്തലില്‍ പറയുന്നു. കൂടാതെ സംഘം മുംതാസ് അലിയില്‍ നിന്ന് 50 ലക്ഷം രൂപയോളം തട്ടിയെടുത്തു എന്നും കൂടുതല്‍ പണം ആവശ്യപ്പെട്ട് ഇവര്‍ മുംതാസ് അലിയെ വിളിച്ചിരുന്നു എന്നും പോലീസ് പറയുന്നു.

ചെന്നൈ എയര്‍ഷോ ദുരന്തം; തീവണ്ടിയുടെ വാതിലില്‍ തൂങ്ങിവരെ ജനങ്ങള്‍, ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

മറീന ബീച്ചില്‍ ഇന്ത്യൻ എയർഫോഴ്സിന്റെ എയർഷോയ്ക്കായി എത്തിയ ജനക്കൂട്ടം എന്ന പേരിലുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു.ഇന്ത്യൻ എയർഫോഴ്സിന്റെ എയർഷോയ്ക്കായി ഞായറാഴ്ച ചെന്നൈയിലെ മറീന ബീച്ചില്‍ തടിച്ചുകൂടിയ കാണികളില്‍ അഞ്ചുപേർ മരിക്കുകയും 50-ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. നിർജലീകരണവും കടുത്ത ക്ഷീണവും മൂലമാണ് ജനങ്ങള്‍ മരണപ്പെട്ടതെന്നാണ് റിപ്പോർട്ടുകള്‍.അതേസമയം, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ സംഘാടകർ പരാജയപ്പെട്ടുവെന്നും ഗതാഗത ക്രമീകരണങ്ങള്‍ പാളിയെന്നും പരിപാടിയില്‍ പങ്കെടുത്തവരെ ഉദ്ധരിച്ച്‌ ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ കാലുകുത്താൻ പോലും ഇടമില്ലാതെ ജനങ്ങള്‍ നില്‍ക്കുന്ന വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടുചെയ്തു.ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍നിന്ന്’ എന്ന തലക്കെട്ടുകളോടെ പങ്കുവെച്ചിട്ടുള്ള വീഡിയോകളില്‍ ജനങ്ങള്‍ പ്ലാറ്റ്ഫോമില്‍ തിങ്ങിഞെരുങ്ങി നില്‍ക്കുന്നത് കാണാം. ചിലർ റെയില്‍വേപാളത്തിലേക്ക് കാലുംനീട്ടി ഇരിക്കുന്നുണ്ട്.

അതേസമയം, ട്രെയിനിന്റെ വാതിലുകളില്‍ വരെ തൂങ്ങിപ്പിടിച്ച്‌ കിടക്കുന്ന യാത്രക്കാരെയും ചില വീഡിയോകളില്‍ കാണാം. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങളുടെയും വീഡിയോയുടെയും ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group