ഫീസ് നിരക്കിലെ വർധന കാരണം കർണാടകയിലെ മെഡിക്കല്‍ കോളജുകളില്‍ 596 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. രണ്ടാം റൗണ്ട് സീറ്റ് അലോട്ട്മെന്റിന് ശേഷമുള്ള കണക്കാണിത്.അലോട്ട്മെന്റ് ലഭിച്ച സീറ്റുകള്‍ വിദ്യാർഥികള്‍ നിരസിച്ചതിനെത്തുടർന്ന് റദ്ദാക്കിയ സീറ്റുകള്‍ ഉള്‍പ്പെടെയാണിത്. മുൻ വർഷങ്ങളില്‍, രണ്ടാം റൗണ്ട് അലോട്ട്മെന്റിന് ശേഷം 100 മുതല്‍ 150 വരെ സീറ്റുകള്‍ മാത്രമേ അവശേഷിച്ചിരുന്നുള്ളൂവെന്ന് ആരോഗ്യ വിദ്യാഭ്യാസ അധികൃതർ പറഞ്ഞു.ഏഴെണ്ണം സർക്കാർ ക്വോട്ട, 135 സ്വകാര്യ ക്വോട്ട, 453 മാനേജ്മെന്റ് ക്വോട്ട, ഒരെണ്ണം നോണ്‍ റെസിഡന്റ് ഇന്ത്യൻ (എൻ.ആർ.ഐ) ക്വോട്ട എന്നിങ്ങനെയാണ് ഒഴിവ്.
ഫീസ് ഘടന ഈ വർഷം സർക്കാർ കോളജുകളിലെ സീറ്റുകള്‍ക്ക് 65,100 രൂപയാണ് സർക്കാർ ഫീസ് നിശ്ചയിച്ചത്. എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ കോളജുകളില്‍, ഈ ഫീസ് 1,10,100 രൂപയാണ്. സ്വകാര്യ കോളജുകളിലെ സർക്കാർ ക്വോട്ട സീറ്റുകള്‍ക്ക് 1,54,321 രൂപ മുതല്‍ 6,09,834 രൂപ വരെയാണ് ഫീസ്. സ്വകാര്യ കോളജുകളിലെ സ്വകാര്യ ക്വോട്ട സീറ്റുകളുടെ ഫീസ് 8,11,285 രൂപ മുതല്‍ 25,15,750 രൂപ വരെയാണ്. മാനേജ്മെന്റ്, എൻ.ആർ.ഐ ക്വോട്ട സീറ്റുകള്‍ക്ക് പ്രതിവർഷം 26,62,700 രൂപ മുതല്‍ 45,15,750 രൂപ വരെയാണ് ഫീസ്.
ആന്ധ്രപ്രദേശില്‍ പുതിയ മദ്യനയം ഫുള്ളിന് 99 രൂപ
ആന്ധ്രാപ്രദേശില്‍ വെറും 99 രൂപയ്ക്ക് ഒരു ഫുള്‍ കിട്ടുമെന്ന് പറഞ്ഞാല്‍ ഈ കാലത്ത് ആരെങ്കിലും വിശ്വസിക്കുമോ. എന്നാല്‍ സംഭവം സത്യമാണ്.സംസ്ഥാനത്ത് നടപ്പാക്കുന്ന പുതിയ മദ്യനയത്തിന്റെ ഭാഗമായി ഈ മാസം പന്ത്രണ്ടുമുതലാണ് 99 രൂപയ്ക്ക് ഒരു ഫുള്‍ ലഭിക്കുന്നത്. പുതിയ മദ്യനയത്തിലൂടെ കൂടുതല്‍ വരുമാനം ലക്ഷ്യം വയ്ക്കുകതിനായാണ് സർക്കാർ ഈ മധ്യനയം നടപ്പിലാക്കുന്നത്. ഏകദേശം 5,500 കോടിയുടെ അധിക വരുമാനമാണ് ആന്ധ്രാപ്രദേശ് സർക്കാർ പ്രതീക്ഷിക്കുന്നത്
.ചെറിയ വരുമാനം മാത്രമുള്ള അടിസ്ഥാന വർഗം വ്യാജമദ്യം ഉപയോഗിക്കാതിരിക്കാനാണ് തുച്ഛമായ വിലയ്ക്ക് ഗുണമേന്മയുളള മദ്യം വില്‍ക്കുന്നതെന്ന് സർക്കാർ വിശദീകരിക്കുന്നു. കുറഞ്ഞവിലയ്ക്ക് മുന്തിയ ഇനങ്ങള്‍ ഉള്‍പ്പടെ കൂടുതല്‍ ബ്രാൻഡുകള്‍ ലഭ്യമാകും. ഇതിന് പുറമേ സംസ്ഥാനത്ത് 3,736 റീട്ടെയില്‍ മദ്യഷോപ്പുകള്‍ സ്വകാര്യവത്ക്കരിക്കുമെന്നും സർക്കാർ സൂചിപ്പിക്കുന്നു.
ചുരുക്കിപ്പറഞ്ഞാല്‍, ലൈസൻസ് ഇനത്തില്‍ തന്നെ ലക്ഷങ്ങളുടെ വരുമാനമാകും സർക്കാരിന് ലഭ്യമാവുക. രണ്ടുവർഷമാണ് പുതിയ മദ്യനയത്തിന്റെ കാലാവധി. ഇത് ആനാരോഗ്യകരവും വികലവുമായ മദ്യനയമാണെന്ന ആക്ഷേപവും ഒരു ഭാഗത്ത് ഉയരുന്നുണ്ട്. ഈ മദ്യനയം മൂലം കുടുംബബന്ധങ്ങള്‍ തകരുമെന്നും ആരോഗ്യപ്രശ്നങ്ങല്‍ ഉണ്ടാകുമെന്നും സർക്കാരിന്റെ വിമർശകർ വാദിക്കുന്നു.