Home Featured കളിക്കുന്നതിനിടെ ഹൃദയാഘാതം; മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

കളിക്കുന്നതിനിടെ ഹൃദയാഘാതം; മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

സ്കൂള്‍ പരിസരത്ത് കളിക്കുന്നതിനിടെ ഹൃദയാഘാതം. മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ലഖ്‌നൗവ്വിലാണ് സംഭവം.ലഖ്‌നൗവ്വിലെ മോണ്ട്ഫോർട്ട് സ്കൂളിലാണ് ഒൻപതുവയസുകാരി ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണ് മരിച്ചത്. വ്യാഴാഴ്ച കുട്ടികള്‍ കളിക്കുന്നതിനിടെ 3ാം ക്ലാസ് വിദ്യാർത്ഥിനി മാൻവി സിംഗ് കുഴഞ്ഞ് വീഴുകയായിരുന്നു.കുട്ടിയെ അധ്യാപകർ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മാർഗമധ്യേ മാൻവി മരിക്കുകയായിരുന്നു.

മരണകാരണം ഹൃദയാഘാതമാണെന്ന് സ്കൂള്‍ പ്രിൻസിപ്പല്‍ ശനിയാഴ്ച പുറത്തുവിട്ട പ്രസ്താവന വിശദമാക്കി. സംഭവം ശ്രദ്ധയില്‍പ്പെട്ടതായും എന്നാല്‍ മാൻവിയുടെ രക്ഷിതാക്കളോ ബന്ധുക്കളോ സ്കൂളിനെതിരെ പരാതി നല്‍കിയിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്.കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി മകളുടെ മരണത്തില്‍ സ്കൂളിനെതിരെ നിയമ നടപടികള്‍ തുടങ്ങാൻ താല്‍പര്യമില്ലെന്ന് എഴുതി നല്‍കിയതായാണ് എസ്‌എച്ച്‌ഒ അഖിലേഷ് മിശ്ര പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കുന്നത്.

9 വയസുകാരിക്ക് കഴിഞ്ഞ ഒരാഴ്ചയായി സുഖമില്ലാതിരുന്നതായും ചികിത്സയും പരിശോധനകളും പുരോഗമിക്കുന്നതിനിടയിലാണ് മരണമെന്നുമാണ് പൊലീസ് വിശദമാക്കുന്നത്.കുട്ടിയുടെ മരണത്തിന് പിന്നാലെ സ്കൂളിന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ കഴിഞ്ഞ ഒരു വർഷത്തിനിടെ ലഖ്‌നൗവ്വിലെ സ്കൂളുകളില്‍ വച്ച്‌ കുട്ടികള്‍ പെട്ടന്ന് മരിക്കുന്ന രണ്ടാമത്തെ സംഭവമാണ് ഇതെന്നാണ് പൊലീസ് വിശദമാക്കുന്നത്. കഴിഞ്ഞ സെപ്തംബർ 20ന് 9ാംക്ലാസ് വിദ്യാർത്ഥി ക്ലാസ് നടക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചിരുന്നു.

റോഡില്‍ നില്‍ക്കുകയായിരുന്ന യുവതിയെ ബൈക്ക് യാത്രക്കാരൻ അടിച്ചു, ചോദ്യം ചെയ്തപ്പോള്‍ മര്‍ദനം; പിന്നാലെ നാട്ടുകാരുടെ അടി

കാല്‍നട യാത്രക്കാരിയായ യുവതിയെ ആക്രമിച്ചെന്ന് ആരോപിച്ച്‌ ബൈക്ക് യാത്രക്കാരനെ നാട്ടുകാ‍ർ മർദിച്ചു. ദക്ഷിണ മുംബൈയിലാണ് റോഡരികില്‍ വെച്ച്‌ അടിപിടിയും മർദനവും പിന്നിലെ പൊലീസ് നടപടിയുമൊക്കെ അരങ്ങേറിയത്.ബൈക്ക് യാത്രക്കാരനായ ശഹിൻ ആലം ശൈഖ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം പിന്നീട് വിട്ടയച്ചു.ശനിയാഴ്ച രാത്രിയാണ് സംഭവങ്ങള്‍ നടന്നത്. നിസാം സ്ട്രീറ്റില്‍ ജെജെ ഫ്ലൈ ഓവറിന് താഴെ ടാക്സി വാഹനം കാത്തു നില്‍ക്കുകയായിരുന്നു പരാതിക്കാരിയായ യുവതി. ഈ സമയം ബൈക്കില്‍ ഇതുവഴി വന്ന യുവാവ് ഇവരുടെ കാലില്‍ അടിച്ചുവെന്നാണ് ആരോപണം. പിന്നാലെ യുവതി ഇയാളെ ചോദ്യം ചെയ്തു.

ഇതോടെ ശഹിൻ യുവതിയെ അസഭ്യം പറയാൻ ആരംഭിച്ചുവെന്നും യുവതിയെ റോഡിലേക്ക് തള്ളിയതായും തന്റെ ഹെല്‍മറ്റ് ഉപയോഗിച്ച്‌ തലയ്ക്ക് അടിച്ചതായും പരാതിയില്‍ പറയുന്നു. സംഭവങ്ങള്‍ കണ്ട് അടുത്തുണ്ടായിരുന്ന ആളുകള്‍ കൂടി യുവാവിനെ തല്ലാൻ തുടങ്ങി. മർദനം ശക്തമായപ്പോള്‍ ആള്‍ക്കൂട്ടത്തിന് നടുവില്‍ നിന്ന് രക്ഷപ്പെടാൻ ശഹിൻ ശ്രമിച്ചെങ്കിലും നാട്ടുകാർ വിട്ടില്ല. ഇതിനിടയ്ക്ക് താൻ പൊലീസ് ഉദ്യോഗസ്ഥനാണെന്നും ഇയാള്‍ പറഞ്ഞു.

അതുകൊണ്ടും കാര്യമുണ്ടായിവ്വ പിന്നീട് ലോക്കല്‍ പൊലീസ് സ്ഥലത്തെത്തി ആളുകളുടെ പിടിയില്‍ നിന്ന് ശഹിനെ മോചിപ്പിച്ച്‌ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന്റെ ബൈക്കിനും നാട്ടുകാരുടെ അക്രമത്തില്‍ നാശനഷ്ടമുണ്ടായതായി പൊലീസ് പറഞ്ഞു. യുവതി പൊലീസിന് നല്‍കിയ പരാതി പ്രകാരം ശഹിനെതിരെ കേസ് രജിസ്റ്റ‍ർ ചെയ്തു. അക്രമം, ശാരീരിക ഉപദ്രവം, ആയുധനങ്ങള്‍ ഉപയോഗിച്ചുള്ള മർദനം തുടങ്ങിയവയ്ക്കുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group