തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് തമിഴ് സൂപ്പർതാരം വിജയ്. കരിയറിലെ അറുപത്തൊൻപതാം ചിത്രം പൂർത്തിയാക്കിയശേഷം സിനിമാഭിനയത്തോട് വിടപറഞ്ഞ് പൂർണമായി രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. വിജയ്യുടെ അവസാനചിത്രം ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇതിന് മുന്നോടിയായി താരത്തിന് ആദർമർപ്പിച്ചുകൊണ്ടുള്ള വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് നിർമാതാക്കൾ.ദ ലവ് ഫോർ ദളപതി എന്ന പേരിലാണ് ദളപതി 69 എന്ന് താത്ക്കാലികമായി പേരുനൽകിയിരിക്കുന്ന ചിത്രത്തിന്റെ നിർമാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻ ട്രിബ്യൂട്ട് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
വിജയ്യേക്കുറിച്ചുള്ള ആരാധകരുടെ ഓർമകളാണ് വൈകാരികമായ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിജയ് എന്ന താരം ആരാധകരിൽ എത്രമാത്രം സ്വാധീനം ചെലുത്തിയിരിക്കുന്നു എന്നും വീഡിയോ കാട്ടിത്തരുന്നുണ്ട്. വിജയ്യുടെ അവസാനചിത്രമായിരിക്കും ദളപതി 69 എന്ന് സൂചിപ്പിക്കാൻ ‘അവസാനമായി ഒരിക്കൽക്കൂടി’ എന്ന വാചകവും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.അതേസമയം ദളപതി 69-നേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിർമാതാക്കൾ പുറത്തുവിട്ടിട്ടില്ല. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം. “നിങ്ങളുടെ സിനിമകൾക്കൊപ്പമായിരുന്നു ഞങ്ങൾ വളർന്നത്.
ഞങ്ങളുടെ ജീവിതത്തിന്റെ ഒരുഭാഗംതന്നെയായിരുന്നു നിങ്ങൾ. 30 വർഷത്തിലേറെയായി ഞങ്ങളെ രസിപ്പിച്ചതിന് നിങ്ങളോട് നന്ദിയുണ്ട് ദളപതീ” എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് നിർമാതാക്കൾ കുറിച്ചത്.
എച്ച് വിനോദ് ആയിരിക്കും ദളപതി 69 സംവിധാനം ചെയ്യുക എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. അനിരുദ്ധ് സംഗീതസംവിധാനം നിർവഹിക്കുമെന്നും സൂചനയുണ്ട്. അതേസമയം വിജയ് നായകനായ ദ ഗോട്ട് തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. വെങ്കട്ട് പ്രഭുവാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്.
ടോക്‌സിക്ക് തൊഴിലിടങ്ങളെ കുറിച്ചുള്ള പോസ്റ്റില്‍ ലൈക്ക്; യുവതിയുടെ ജോലി തെറിച്ചു
ടോക്‌സിക്ക് തൊഴിലിടങ്ങളെ കുറിച്ചുള്ള പോസ്റ്റില്‍ ലൈക്ക് ചെയ്ത യുവതിയുടെ ജോലി തെറിച്ചു.ലിങ്ക്ഡ്‌ഇന്നില്‍ ടോക്‌സിക് വര്‍ക്ക് എന്‍വയോണ്‍മെന്റുകളെ പറ്റിയുള്ള ഒരു പോസ്റ്റ് ലൈക്ക് ചെയ്തതിനാണ് ജീവനക്കാരിയെ മെന്റല്‍ ഹെല്‍ത്ത് സ്റ്റാര്‍ട്ടപ്പ് പിരിച്ചുവിട്ടത്.അവിടുത്തെ ടോക്‌സിക് അന്തരീക്ഷം തന്റെ മാനസികാരോഗ്യത്തെയും ബാധിച്ചുവെന്നാണ് ജീവനക്കാരി പറയുന്നത്.കമ്ബനിയുടെ സിഇഒയെ ആട്ടിന്‍ തോലിട്ട് ചെന്നായ് എന്നാണ് ജീവനക്കാരി വിശേഷിപ്പിച്ചത്. യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് ജീവനക്കാരിയെ കമ്ബനി പിരിച്ചുവിട്ടത്.
ടോക്‌സിക് അന്തരീക്ഷമുള്ള ജോലി സ്ഥലങ്ങളെ വിമര്‍ശിക്കുന്ന ഒരു പോസ്റ്റ് ലൈക്ക് ചെയ്തുവെന്ന ഒറ്റക്കാരണത്താലാണിതെന്നും യുവതി വാദിച്ചു.ഓഫീസ് ടോയ്‌ലറ്റില്‍ വരെ ഇരുന്ന് താന്‍ കരയുമായിരുന്നുവെന്നും സ്ഥിതി അത്ര മോശമായിരുന്നുവെന്നും ജീവനക്കാരി പോസ്റ്റിലൂടെ പറയുന്നു. തന്റെ പേര് വെളിപ്പെടുത്താന്‍ ജീവനക്കാരി ആഗ്രഹിക്കുന്നില്ല. ഒരു മെന്റല്‍ ഹെല്‍ത്ത് സ്ഥാപനം തന്നെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനെയും വിമര്‍ശിച്ച് നിരവധി പേരാണ് കമന്റുമായി എത്തിയത്.