Home Featured ചിറ്റൂര്‍-ബെംഗളൂരു ദേശീയ പാതയില്‍ ബസ് ലോറികളില്‍ ഇടിച്ച്‌ എട്ട് പേർ മരിച്ചു;30 പേര്‍ക്ക് പരിക്ക്

ചിറ്റൂര്‍-ബെംഗളൂരു ദേശീയ പാതയില്‍ ബസ് ലോറികളില്‍ ഇടിച്ച്‌ എട്ട് പേർ മരിച്ചു;30 പേര്‍ക്ക് പരിക്ക്

ചിറ്റൂര്‍-ബെംഗളൂരു ദേശീയ പാതയില്‍ വാഹനാപകടം . ബസ് ലോറികളില്‍ ഇടിച്ച്‌ എട്ടുപേര്‍ മരിച്ചു.പാതയിലെ ഏറ്റവും അപകടരമായ മൊഗിലി ഘാട്ട് സെക്ഷനിലാണ് ദാരുണമായ അപടമുണ്ടായത്. എ.പി.എസ്.ആര്‍.ടി.സി ബസില്‍ യാത്രചെയ്തവരാണ് മരിച്ചവരും പരിക്കേറ്റവരും.

തിരുപ്പതിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസ് രണ്ട് ലോറികളിലായിട്ടാണ് ബസ് ഇടിച്ചത്. പരിക്കേറ്റവരില്‍ നിരവധി ആളുകളുടെ നില അതീവ ഗുരുതരമാണ്. ഇവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്. തിരുമല ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി തിരിച്ചുപോകുകയായിരുന്ന തീര്‍ത്ഥാടകരാണ് ബസിലുണ്ടായിരുന്നവരില്‍ ഏറെയും.

യെച്ചൂരിക്ക് പകരം താല്‍ക്കാലിക ചുമതല; കേരളത്തില്‍ നിന്നുള്ള രണ്ട് നേതാക്കളുടെ പേരുകള്‍ ചര്‍ച്ചയില്‍

അന്തരിച്ച സിപിഎമ്മിന്റെ അനിഷേദ്ധ്യ നേതാവും ജനറല്‍ സെക്രട്ടറിയുമായ സീതാറാം യെച്ചൂരിക്ക് പകരം നിലവിലെ പിബിയില്‍ നിന്ന് ഒരാള്‍ക്ക് താല്‍ക്കാലിക ചുമതല നല്‍കാൻ തീരുമാനം.ഇതുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്ക് ശേഷം മാത്രമേ തീരുമാനമുണ്ടാകുകയുള്ളുവെന്ന് നേതാക്കള്‍ വ്യക്തമാക്കുന്നു. അടുത്ത വർഷം ഏപ്രില്‍ രണ്ടു മുതല്‍ ആറു വരെ മധുരയില്‍ നടക്കുന്ന സിപിഎം പാർട്ടി കോണ്‍ഗ്രസില്‍ മൂന്നു ടേം പൂർത്തിയാക്കി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയാനിരിക്കെയാണ് സീതാറാം യെച്ചൂരിയുടെ ആകസ്മികമായ നിര്യാണം.പകരക്കാരനായി എംഎ ബേബി, എ വിജയരാഘവൻ എന്നിവരുടെ പേരുകള്‍ ഉയർന്നു കേള്‍ക്കുന്നുണ്ട്. അടുത്ത പിബി യോഗത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിച്ചേക്കും.

പതിനേഴംഗ സിപിഎം പിബിയില്‍ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, മണിക് സർക്കാർ എന്നിവർ 75 എന്ന പാർട്ടി പ്രായ പരിധി കടന്നവരാണ്.അതേസമയം, പശ്ചിമ ബംഗാളില്‍ നിന്നുള്ള സിഐടിയു നേതാവ് തപൻസെൻ ,ആന്ധ്രയില്‍ നിന്നുള്ള ബിവി രാഘവലു, കേരളത്തില്‍ നിന്നുള്ള എംഎ ബേബി എന്നിവരാണ് പിബിയില്‍ നിലവിലുള്ളവരില്‍ പ്രായപരിധി കടക്കാത്തവരിലെ മുതിർന്ന നേതാക്കള്‍.

ഇവരില്‍ ബേബിക്കാണ് കൂടുതല്‍ സാദ്ധ്യത കല്‍പ്പിക്കപ്പെടുന്നത്.നാല്‍പ്പതു വർഷം മുമ്ബ് എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പദവി എംഎ ബേബി ഒഴിഞ്ഞപ്പോള്‍ പകരം ആ സ്ഥാനത്തേക്കുവന്നത് സീതാറാം യെച്ചൂരിയായിരുന്നു. ഇപ്പോള്‍ യെച്ചൂരി ചരിത്രത്തിലേക്ക് മായുമ്ബോള്‍ സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബേബി വന്നുകൂടായ്കയില്ല. കേരള ഘടകത്തിന്റെ പിന്തുണ ഇതില്‍ നിർണായകമാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ, എംവി ഗോവിന്ദൻ, എ വിജയരാഘവൻ എന്നിവരാണ് ബേബിയെ കൂടാതെ കേരളത്തില്‍ നിന്നും പിബിയിലുള്ളത്.തപൻ സെൻ ട്രേഡ് യൂണിയൻ രംഗത്തായതിനാല്‍ സാദ്ധ്യത കുറവാണ്. പക്ഷേ, മുതിർന്ന നേതാവെന്ന നിലയില്‍ രാഘവലുവിനെ പരിഗണിച്ചേക്കാം. ബംഗാളില്‍ നിന്നുള്ള നീലോല്‍പ്പല്‍ ബസു, മുഹമ്മദ് സലിം എന്നീ പിബി അംഗങ്ങളില്‍ നീലോല്‍പ്പല്‍ ജൂനിയറാണെങ്കിലും ഉയർന്നു വരുന്ന നേതാവാണ്. എന്നാല്‍ അടുത്ത പാർട്ടി കോണ്‍ഗ്രസ് വരെ ഒരു വനിതയ്ക്ക് ചുമതല നല്‍കാൻ ആലോചിച്ചാല്‍ പ്രായ പരിധി പരിഗണിക്കാതെ വൃന്ദയ്ക്ക് നറുക്കു വീഴാം. പിന്നെയുള്ള വനിത സുഭാഷിണി അലിയാണ്. അവർക്ക് സാദ്ധ്യത കുറവാണ്. ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാരും പ്രായപരിധി നോക്കാതെ പരിഗണിക്കപ്പെട്ടേക്കാം .

You may also like

error: Content is protected !!
Join Our WhatsApp Group