ബംഗളൂരു: കലബുറഗി അഫ്സല്‍പുരയില്‍ സ്കൂള്‍ വാഹനമിടിച്ച് നാലു വയസ്സുകാരി മരിച്ചു.രാജശേഖർ ബന്നട്ടിയുടെ മകള്‍ ഖുശി ആണ് മരിച്ചത്. അശ്രദ്ധമായി വാഹനം പിന്നോട്ടെടുത്തതാണ് അപകട കാരണം. ഡ്രൈവർ ശ്രീശൈലനെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്കൂള്‍ വാഹനത്തില്‍ വീടിനു മുന്നിലിറങ്ങിയ കുട്ടി വാഹനത്തിന് പിന്നിലൂടെ ഗേറ്റിനടുത്ത് നിന്ന പിതാവിനടുത്തേക്ക് ഓടുകയായിരുന്നു.ഇതിനിടെ പിന്നോട്ടെടുത്ത വാഹനം കുട്ടിയുടെ മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധമൂലമാണ് കുട്ടി കൊല്ലപ്പെട്ടതെന്ന രക്ഷിതാക്കളുടെ പരാതിയിലാണ് അഫ്സല്‍പുര പൊലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്.
കൂട്ടബലാത്സംഗ ശ്രമം; ഡോക്ടറുടെ ജനനേന്ദ്രിയത്തില്‍ ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ച് നഴ്സ് രക്ഷപ്പെട്ടു
ബിഹാറിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സിനെ കൂട്ടബലാത്സംഗം ചെയ്യാൻ ശ്രമം. ഡോക്ടർ അടക്കം മൂന്നുപേരെ ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ച് രക്ഷപ്പെടുകയായിരുന്നു നഴ്സ്.കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ പ്രതിഷേധം ഇപ്പോഴും അടങ്ങിയിട്ടില്ല. ഇതിനിടെയാണ് ബിഹാറില്‍ ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത്.സമസ്തിപുർ ജില്ലയിലെ മുസ്രിഘരാരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ആർ.ബി.എസ് ഹെല്‍ത്ത് കെയർ സെന്‍ററിലാണ് നടുക്കുന്ന സംഭവം.
ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് ഇറങ്ങുകയായിരുന്ന നഴ്സിനെ ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ ഡോ. സഞ്ജയ് കുമാറും രണ്ട് സുഹൃത്തുക്കളും ചേർന്ന് മദ്യലഹരിയില്‍ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. കൈയില്‍ കിട്ടിയ ബ്ലേഡ് കൊണ്ട് ഡോക്ടറുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവേല്‍പ്പിച്ച് രക്ഷപ്പെടുകയായിരുന്നു നഴ്സ്. തുടർന്ന് ആശുപത്രിയില്‍നിന്ന് പുറത്തിറങ്ങി ഓടി ഒളിച്ചിരുന്ന് പൊലീസില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
പൊലീസെത്തി മൂന്നു പേരെയും അറസ്റ്റ് ചെയ്തു. ഡോക്ടർക്കൊപ്പം സുനില്‍ കുമാർ ഗുപ്ത, അവധേഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. നഴ്സിനെ ആക്രമിക്കുന്നതിന് മുമ്ബ് സംഘം ആശുപത്രിയിലെ സി.സി.ടി.വി ക്യാമറകള്‍ ഓഫ് ചെയ്തിരുന്നെന്നും വാതിലുകള്‍ പൂട്ടിയിരുന്നെന്നും പൊലീസ് പറഞ്ഞു.