ബെംഗളൂരു: ബെംഗളൂരുവിൽ ഏഴുവർഷമായി ക്ഷേത്രങ്ങളിലും അപ്പാർട്ട്മെൻ്റുകളിലുംനിന്ന് ബ്രാൻഡഡ് ഷൂസുകൾ മോഷ്ടിച്ചുവന്ന രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. ഗംഗാധർ, യെല്ലപ്പ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ചേർന്ന് 10,000 ജോഡിയിലധികം ബ്രാൻഡഡ് ഷൂസുകൾ മോഷ്ടിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികളുടെ വീട്ടിൽനടത്തിയ പരിശോധനയിൽ 10 ലക്ഷം രൂപ വില വരുന്ന 715 ജോഡി ഷൂസുകൾ കണ്ടെത്തി. അടുത്തിടെ ബി.ഇ .എൽ. ലേഔട്ടിൽ വീട്ടിൽനടന്ന മോഷണത്തിൽ കേസെടുത്ത പോലീസ് പ്രതികളിലേക്കെ ത്തുകയായിരുന്നു. രാത്രികാലങ്ങളിലാണ് പ്രതികൾ ഓട്ടോറിക്ഷയിലെത്തി മോഷണം നടത്തിയിരുന്നത്.