സീരീയല്‍ രംഗത്ത് നിന്ന് ബിഗ് ബോസ് സീസണ് 3 ല്‍ മത്സരാർത്ഥി ആയി എത്തിയ ആളാണ് നടി അപ്സര രത്നാകരൻ. നിരവധി സീരിയലുകളില്‍ വില്ലത്തിയായായി എത്തിയ അപ്സര യഥാർത്ഥ ജീവിതത്തില്‍ പൊലീസ് ആകാൻ തയ്യാറെടുക്കുകയാണ്. സ്കൂളില്‍ മുഖ്യാതിഥിയായി പങ്കെടുക്കവേയാണ് പോലീസ് ഡിപ്പാർട്ട്മെന്റില്‍ ജോയിൻ ചെയ്യാൻ പോകുന്ന കാര്യം നടി പറഞ്ഞത്.
” എന്റെ അച്ഛൻ പോലീസ് ഓഫീസർ ആയിരുന്നു. അച്ഛൻ മരിച്ചിട്ട് 11 വർഷമായി. സർവീസില്‍ ഇരിക്കേയാണ് അച്ഛൻ പോയത്. ഇപ്പോള്‍ ആ ജോലി എനിക്കാണ്. എനിക്ക് ആ ജോലിക്ക് പോകാൻ മടിയാണ്. സർക്കാർ ജോലി കിട്ടിയാല്‍ ലൈഫ് സെക്യൂർ ആകുമെന്ന് ഹസ്ബന്റും കുടുംബവും പറയുന്നു. ജോലിക്കുള്ള ഗവണ്മെന്റ് ഓർഡർ ആയി. ഉടനെ ജോയിൻ ചെയ്യേണ്ടി വരും. പൊലീസിന്റെ ഓഫീസിലായിരിക്കും നിയമനം”, അപ്സര പറഞ്ഞു.
പണ്ട് സ്കൂളില്‍ പഠിക്കുന്ന സമയത്ത് എൻസിസിയില്‍ ഉണ്ടായിരുന്നു. ആർമിയില്‍ ചേരാനും ആഗ്രഹമുണ്ടായിരുന്നു. അഭിനയത്തില്‍ എത്തിയതോടെ അതിനോടുള്ള പഴയ ഇഷ്ടം കുറഞ്ഞു. എത്രത്തോളം നന്നായി ആ ജോലി ചെയ്യാൻ സാധിക്കുമെന്ന് അറിയില്ലെന്നും അപ്സര കൂട്ടിച്ചേർത്തു.
തിരുവനന്തപുരം സ്വദേശിയാണ് അപ്സര. അപ്സര എട്ടാം ക്ലാസ്സില്‍ പഠിക്കുമ്ബോഴാണ് അപകടത്തെ തുടർന്നു ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചത്.