Home Featured ബംഗളുരു നഗരത്തിലെ എല്ലാ പാർക്കുകളും ഇനി രാവിലെ അഞ്ചുമുതൽ രാത്രി 10 വരെ തുറന്നു പ്രവർത്തിക്കും

ബംഗളുരു നഗരത്തിലെ എല്ലാ പാർക്കുകളും ഇനി രാവിലെ അഞ്ചുമുതൽ രാത്രി 10 വരെ തുറന്നു പ്രവർത്തിക്കും

by admin

ബെംഗളൂരു: ബെംഗളൂരു കോർപ്പറേഷന് (ബി.ബി.എം.പി.) കീഴിലുള്ള എല്ലാ പാർക്കുകളും ഇനി രാവിലെ അഞ്ചുമുതൽ രാത്രി 10 വരെ തുറന്നു പ്രവർത്തിക്കുമെന്ന് ബെംഗളൂരു നഗരവികസന മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു.

നിലവിൽ രാവിലെ അഞ്ചു മുതൽ 10 വരെയും ഉച്ചയ്ക്ക് 1.30 മുതൽ രാത്രി എട്ടുവരെയുമാണ് തുറക്കുന്നത്. പാർക്കുകൾ പകൽ സമയങ്ങളിൽ അടച്ചിടരുതെന്ന് ഒട്ടേറെ ആളുകൾ ആവശ്യപ്പെടുന്നുണ്ടെന്നും ജനങ്ങളുടെ സൗകര്യാർഥമാണ് രാവിലെ മുതൽ രാത്രി 10 വരെ തുടർച്ചയായി പ്രവർത്തിക്കാൻ തീരുമാനിച്ചെന്നും ശിവകുമാർ പറഞ്ഞു.

പാർക്കുകളിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി പ്രവേശന കവാടത്തിലും പുറത്തേക്കുള്ള കവാടത്തിലും സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ 1,200-ലധികം പൊതു പാർക്കുകൾ ഉണ്ട്. രാജ്യത്ത് തന്നെ പാർക്കുകൾ കൂടുതലുള്ള നഗരങ്ങളിലൊന്നാണ് ബെംഗളൂരു. ബൃഹത് ബെംഗളൂരു മഹാനഗരപാലികെയുടെ (ബി.ബി.എം.പി.) പരിധിയിൽ വരുന്ന പാർക്കുകൾക്കാണ് പുതിയ സമയക്രമം ബാധകമാവുക.

അതേസമയം, സംസ്ഥാന ഹോർട്ടികൾച്ചർ വകുപ്പിന് ലാൽബാഗും കബൺപാർക്കും നിലവിലുള്ള സമയക്രമം തുടരും. നിലവിൽ മിക്കപാർക്കുകളും രാവിലെ തുറന്ന ശേഷം പകൽസമയങ്ങളിൽ അടച്ചിടുന്നതിനാൽ സമയം ചെലവഴിക്കാനിറങ്ങുന്ന ഒട്ടേറെ ആളുകൾ നിരാശരായി

You may also like

error: Content is protected !!
Join Our WhatsApp Group