ജന്മദിനത്തില് കേക്ക് കൊണ്ടുവരാന്‍ വൈകിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഭാര്യയെയും മകനെയും കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍.
മുംബൈ സകിനകയില് താമസിക്കുന്ന രാജേന്ദ്ര ഷിന്‍ഡെയാണ് പൊലീസ് പിടിയിലായത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു. ഭാര്യയെയും മകനെയും ആക്രമിച്ച ശേഷം ഇയാള്‍ ലത്തൂരിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇവിടെ വെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്.
രാജേന്ദ്ര ഷിന്‍ഡെയുടെ പിറന്നാള്‍ ആഘോഷിക്കാനായി ഭാര്യയോട് കേക്ക് വാങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഭാര്യ എത്താന്‍ വൈകിയതില്‍ പ്രകോപിതനായി രാജേന്ദ്ര ഷിന്‍ഡെ ഭാര്യയുമായി തര്‍ക്കത്തിലായി. പിന്നീട് ഇയാള്‍ ഭാര്യയെയും മകനെയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
വഴക്കിനിടെ ആദ്യം കറിക്കത്തി ഉപയോഗിച്ച് ഭാര്യയുടെ കൈക്ക് വെട്ടി. ഇത് കണ്ട് രക്ഷിക്കാനെത്തിയ മകനെയും ആക്രമിക്കുകയായിരുന്നു. മകന്റെ വയറ്റിലാണ് കുത്തേറ്റത്. തുടര്‍ന്ന് രാജേന്ദ്ര വീട്ടില്‍ നിന്ന് ഓടിരക്ഷപ്പെട്ടു. സംഭവം അറിഞ്ഞെത്തിയ പൊലീസാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയെ പ്രാഥമിക ചികിത്സ നല്കി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. മകന് ചികിത്സയില്‍ തുടരുകയാണ്. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു