100 കോടി രൂപക്ക് വാക്സീന് വാങ്ങി സൗജന്യമായി വിതരണം ചെയ്യാന്‍ ഒരുങ്ങി കര്‍ണാടക കോണ്‍ഗ്രസ്. നിര്‍മ്മാതാക്കളില്‍ നിന്ന് വാക്സീന് നേരിട്ട് വാങ്ങി ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുമെന്ന് കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവര്‍ പറഞ്ഞു.
ഇതിനായി 10 കോടി രൂപ പാര്‍ട്ടി ഫണ്ടില്‍ നിന്നും 90 കോടി രൂപ എംഎല്‍എ, എംഎല്‍എസി ഫണ്ടില്‍ നിന്നും ലഭ്യമാക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ഇരുവരും പറഞ്ഞു.
വാക്സിൻ വിതരണത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പരാചയപ്പെട്ട സ്ഥിതിയിൽ കോൺഗ്രസിനു നോക്കി നിൽക്കാനാവില്ല എന്നും കൂട്ടിച്ചേർത്തു