Home Featured പേമാരിയില്‍ ബോർ ബാങ്ക് റോഡില്‍ വൻ ഗർത്തം രൂപപ്പെട്ടു

പേമാരിയില്‍ ബോർ ബാങ്ക് റോഡില്‍ വൻ ഗർത്തം രൂപപ്പെട്ടു

by admin

ബംഗളൂരു: ബുധനാഴ്ച വൈകീട്ടുണ്ടായ പേമാരിയില്‍ ബംഗളൂരു മെട്രോ റെയില്‍ കോർപറേഷന്റെ നിർമാണപ്രവർത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന പോട്ടെറി ടൗണ്‍ മെട്രോ സ്റ്റേഷനരികെയുള്ള ബോർ ബാങ്ക് റോഡില്‍ വൻ ഗർത്തം രൂപപ്പെട്ടു.

ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി തൂണിനുള്ള കുഴിയെടുത്തതിന്റെ ഭാഗമായിട്ടായിരിക്കാം റോഡില്‍ ഗർത്തം രൂപപ്പെട്ടതെന്ന് മുതിർന്ന മെട്രോ ഉദ്യോഗസ്ഥൻ പറഞ്ഞു. തന്നേരി-മില്ലേരി റോഡിനെ ബന്ധിപ്പിക്കുന്ന ബോർ ബാങ്ക് റോഡില്‍ പൊലീസ് ഗതാഗതം നിരോധിച്ചു. ഇതുവഴിയുള്ള വാഹനങ്ങളെ സമീപത്തെ മറ്റു റോഡുകളിലൂടെ വഴിതിരിച്ചുവിട്ടു. ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയില്‍ നിരവധി സ്ഥലങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടും മരച്ചില്ലകള്‍ പൊട്ടിവീണും ഗതാഗത തടസ്സമുണ്ടായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group