ബംഗളൂരു: കഠിനമായ ചൂട് ജീവിതം ദുസ്സഹമാക്കിയതിനു പുറമെ രാത്രികാലങ്ങളിലെ പവർ കട്ടിനെതിരെ പരാതിയുമായി ജനങ്ങള്‍.
ഈ വേനല്‍ക്കാലത്ത് ലോഡ് ഷെഡ്ഡിങ് ഉണ്ടാവില്ലെന്ന് പറഞ്ഞിരുന്നെങ്കിലും ചൂട് കൂടിയതുമൂലം ഉപയോഗം വർധിച്ചതാണ് വൈദ്യുതി വിതരണം തടസ്സപ്പെടാൻ കാരണമെന്ന് ബംഗളൂരു വൈദ്യുതി വിതരണ കമ്ബനി (ബെസ്കോം) ഉദ്യോഗസ്ഥർ പറഞ്ഞു. ഉദ്യോഗസ്ഥർ പരമാവധി വേഗത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ബെസ്കോം അധികൃതർ പറഞ്ഞു. യെലഹങ്ക, ജെ.പി നഗർ, എച്ച്.എസ്.ആർ ലേ ഔട്ട്, മാറത്തഹള്ളി, നഗരത്തിന്റെ കിഴക്കൻ ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ പരാതികള്‍ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.