Home കർണാടക 13 റോപ്പ്‌വേ പദ്ധതികളുമായി കര്‍ണാടക; ടൂറിസ്റ്റ് കേന്ദ്രങ്ങളും ക്ഷേത്രങ്ങളും ലക്ഷ്യമിട്ട് പദ്ധതി

13 റോപ്പ്‌വേ പദ്ധതികളുമായി കര്‍ണാടക; ടൂറിസ്റ്റ് കേന്ദ്രങ്ങളും ക്ഷേത്രങ്ങളും ലക്ഷ്യമിട്ട് പദ്ധതി

by ടാർസ്യുസ്

ബെംഗളൂരു: വർഷങ്ങളായി പാതിവഴിയില്‍ മുടങ്ങിക്കിടന്ന സംസ്ഥാനത്തുടനീളമുള്ള 13 റോപ്പ്‌വേ പദ്ധതികള്‍ വേഗത്തിലാക്കി കർണാടകയിലെ ഡികെ ശിവകുമാർ സർക്കാർ.പൊതു – സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയില്‍ പദ്ധതികള്‍ നടപ്പിലാക്കാനാണ് ടൂറിസം വകുപ്പ് ഉദ്ദേശിക്കുന്നത്. ടൂറിസം കേന്ദ്രങ്ങള്‍ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കാണ് റോപ്പ്‌വേ സജ്ജമാക്കുക.റോപ്പ്‌വേ പദ്ധതികള്‍ നടപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് സെക്രട്ടറി കെവി ത്രിലോക് ചന്ദ്ര ഉദ്യോഗസ്ഥരുമായി തിങ്കളാഴ്ച ഉന്നതതല അവലോകന യോഗം ചേർന്നു. പദ്ധതികളുമായി ബന്ധപ്പെട്ട ടെൻഡർ നടപടികള്‍ക്ക് മുൻപായി വനം വകുപ്പ്, പരിസ്ഥിതി വകുപ്പ്, മറ്റ് സ്റ്റാറ്റ്യൂട്ടറി ഏജൻസികള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ നിന്ന് എല്ലാ നിർബന്ധിത അനുമതികളും നേടുന്നതിന് മുൻ‌ഗണന നല്‍കണമെന്ന് ടൂറിസം മന്ത്രി കെജെ ജോർജ് ഉദ്യോഗസ്ഥരോട് നിർദേശിച്ചു.

നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയാല്‍ പദ്ധതി വൈകില്ലെന്ന നിലപാടിലാണ് അധികൃതർ. പദ്ധതി പൂർത്തിയാക്കുന്നതിന് ആവശ്യമായ അനുമതികള്‍ വേഗത്തിലാക്കുന്നതിന് ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങളില്‍ നിന്ന് അനുമതി നേടുന്നതിനായി ടൂറിസം കമ്മീഷണർ വി രാം പ്രസാത് മനോഹർ ഡല്‍ഹിയില്‍ എത്തിയേക്കും. നിലവിലെ പട്ടികയിലുള്ള പല പദ്ധതികളും വർഷങ്ങളായി പല കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുകയാണ്. പലതും ആസൂത്രണ ഘട്ടത്തിലാണ്.2026 – 2027 ബജറ്റില്‍ പ്രഖ്യാപിച്ച അനുമതികള്‍ ലഭിക്കാത്തതിനാല്‍ മുല്ലയനഗിരി റോപ്‌വേ പദ്ധതിയാണ് സാധ്യതാ പഠനങ്ങള്‍ വൈകിപ്പിച്ച അഞ്ച് പദ്ധതികളില്‍ ഒന്ന്. ഓഗസ്റ്റ് 13നകം ഇതിന്റെ സാധ്യതാ പഠന റിപ്പോർട്ട് തേടിയിട്ടുണ്ട്. ഹൊളാലമ്മ ക്ഷേത്രം (ഗഡാഗ്), കലകലേശ്വര ക്ഷേത്രം (ഗഡാഗ്), സവദത്തി യെല്ലമ്മ ക്ഷേത്രം (ബെലഗാവി), യാദ്ഗിർ കോട്ട (യാദ്ഗിർ) എന്നിവയാണ് സാധ്യതാ റിപ്പോർട്ടുകള്‍ അവശേഷിക്കുന്ന മറ്റ് നാല് പദ്ധതികള്‍.13 റോപ്‌വേ പദ്ധതികളുടെയും സാധ്യതാ പഠനങ്ങള്‍ക്കായി റെയില്‍ ഇന്ത്യ ടെക്നിക്കല്‍ ആൻഡ് ഇക്കണോമിക് സർവീസിനെ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് മന്ത്രി കെജെ ജോർജ് പറഞ്ഞു. അതേസമയം, ഗോകക് റോപ്‌വേ പദ്ധതിക്ക് ധനവകുപ്പിന്റെ അനുമതി ലഭിച്ചു.

ജൂലൈ 16ന് മന്ത്രിസഭയുടെ അംഗീകാരത്തിനായി ഉദ്യോഗസ്ഥർ നിർദേശം സമർപ്പിക്കും.കർണാടകയിലെ നിർദിഷ്ട റോപ്‌വേ പദ്ധതികള്‍:മധുഗിരി കോട്ട – തുമകുരു.മല്ലല്ലി വെള്ളച്ചാട്ടം – കുടക്.അഞ്ജനാദ്രി ഹില്‍ – കൊപ്പള്‍.ബല്ലാരി കോട്ട – ബല്ലാരി.നൃപതുംഗ ഹില്‍ – ധാർവാഡ്.യാദ്ഗിർ കോട്ട – യാദ്ഗിർ.മൈലാര ലിംഗേശ്വര ക്ഷേത്രം – യാദ്ഗിർ.ഹോളലമ്മ ക്ഷേത്രം – ഗദഗ്.കാലകാലേശ്വര ക്ഷേത്രം – ഗദഗ്.സവദത്തി യെല്ലമ്മ ക്ഷേത്രം – ബെലഗാവി.ദേവരഗുഡ്ഡ മലതേശ ക്ഷേത്രം – ഹാവേരി.ഗോകാക് വെള്ളച്ചാട്ടം – ബെലഗാവി.മുല്ലയനഗിരി കൊടുമുടി – ചിക്കമംഗളൂരു.

You may also like

error: Content is protected !!
Join Our WhatsApp Group