Home Featured വിഷു, വേനലവധി: : കൊച്ചുവേളി-ബെംഗളൂരു പ്രത്യേക ട്രെയിൻ സർവീസ് ഇന്നു മുതൽ

വിഷു, വേനലവധി: : കൊച്ചുവേളി-ബെംഗളൂരു പ്രത്യേക ട്രെയിൻ സർവീസ് ഇന്നു മുതൽ

ബെംഗളൂരു: വിഷു, വേനലവധിയോടനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക തീവണ്ടി പ്രഖ്യാപിച്ച് റെയിൽവേ. കൊച്ചുവേളി-ബെംഗളൂരു സർ എം. വിശ്വേശ്വരായ ടെർമിനൽ (06083/06084) പ്രതിവാര വണ്ടിയാണ് പ്രഖ്യാപിച്ചത്.കൊച്ചുവേളിയിൽനിന്ന് ബെംഗളൂരുവിലേക്ക് ചൊവ്വാഴ്ച മുതൽ മേയ് 28 വരെയും ബെംഗളൂരുവിൽനിന്ന് കൊച്ചുവേളിക്ക് ബുധനാഴ്ചമുതൽ മേയ് 29 വരെയും ആഴ്ചയിലൊരിക്കലാണ് സർവീസ്.

ആകെ എട്ട് സർവീസുകളുണ്ടാകും.കൊച്ചുവേളി-സർ എം. വിശ്വേശ്വരായ ടെർമിനൽ പ്രതിവാര വണ്ടി (06083) എല്ലാ ചൊവ്വാഴ്ചയും വൈകീട്ട് 6.5-ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.55-ന് ബെംഗളൂരുവിലെത്തും. സർ എം. വിശ്വേശ്വരായ ടെർമിനൽ-കൊച്ചുവേളി പ്രതിവാര വണ്ടി (06084) എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് 12.45-ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6.45-ന് കൊച്ചുവേളിയിലെത്തും.

സ്റ്റോപ്പുകൾ:കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, പാലക്കാട്, പൊഡനുർ, തിരുപ്പൂർ, ഈറോഡ്, സേലം, ബംഗാരപ്പേട്ട്,

ചരിത്രത്തെ വളച്ചൊടിക്കരുത്; നടി കങ്കണയ്ക്കെതിരെ നേതാജിയുടെ കുടുംബം

നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയാണെന്ന നടിയും ബി.ജെ.പി. സ്ഥാനാർഥിയുമായ കങ്കണാ റണൗട്ടിന്റെ പ്രസ്താവനയില്‍ വിമർശനവുമായി കുടുംബം.രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ആരും ചരിത്രത്തെ വളച്ചൊടിക്കരുതെന്ന് സുഭാഷ് ചന്ദ്രബോസിൻ്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് എക്സില്‍ കുറിച്ചു.’ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നെഹ്റുവായിരുന്നു. ഇത് ചരിത്രമാണ്. ആർക്കും ഇത് മാറ്റാൻ കഴിയില്ല. അവിഭജിത ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസ്’ ചന്ദ്രകുമാർ ബോസ് പറഞ്ഞു.

നേതാജി ഒരു രാഷ്ട്രീയ ചിന്തകനും, സൈനികനും, രാഷ്ട്രതന്ത്രജ്ഞനും, ദർശകനും, അവിഭജിത ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുമായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടാൻ എല്ലാ സമുദായങ്ങളെയും ഭാരതീയരായി ഒന്നിപ്പിക്കാൻ കഴിഞ്ഞ ഒരേയൊരു നേതാവ്. നേതാവിനോടുള്ള യഥാർത്ഥ ആദരവ് അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം ഉള്‍ക്കൊള്ളുന്നതാണെന്നും ചന്ദ്രകുമാർ ബോസ് എക്സില്‍ കുറിച്ചു.തൻ്റെ തത്വങ്ങള്‍ പാർട്ടിയുമായി യോജിക്കുന്നില്ലെന്ന് ചൂണ്ടികാട്ടി ചന്ദ്രകുമാർ ബോസ് കഴിഞ്ഞ വർഷം ബിജെപിയില്‍ നിന്ന് രാജിവെച്ചിരുന്നു.ടെലിവിഷൻ അഭിമുഖത്തിനിടെ ആയിരുന്നു, കങ്കണാ റണൗട്ടിന്റെ പരാമർശം. ഹിമാചല്‍ പ്രദേശിലെ മണ്ഡി ലോക്സഭാ മണ്ഡലത്തില്‍നിന്നാണ് കങ്കണ ജനവിധി തേടുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group