Home Featured അഴുകിയ നിലയില്‍ യുവതിയുടെ നഗ്നശരീരം: സമീപത്തായി സിറിഞ്ചും മയക്കുമരുന്നും

അഴുകിയ നിലയില്‍ യുവതിയുടെ നഗ്നശരീരം: സമീപത്തായി സിറിഞ്ചും മയക്കുമരുന്നും

by admin

ബെംഗളൂരു: ഫ്ളാറ്റില്‍ അഴുകിയ നിലയില്‍ യുവതിയുടെ നഗ്നശരീരം. ബംഗളൂരു നഗരത്തിലാണ് സംഭവം. സമീപത്തായി സിറിഞ്ചും മയക്കുമരുന്നും കണ്ടെത്തിയിട്ടുണ്ട്. ചന്ദാപുരയിലെ ഫ്ളാറ്റിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. 25 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയാണ് മരണപ്പെട്ടിരിക്കുന്നത്. ബംഗാള്‍ സ്വദേശിയാണ് യുവതിയെന്നാണ് പുറത്തു വരുന്ന വിവരം. മരണം സംഭവിക്കുന്നതിന് മുൻപ് യുവതി ലൈംഗികപീഡനത്തിനിരയായിട്ടുണ്ടോയെന്ന സംശയമുണ്ട്. യുവതിയുടെ ഒപ്പമുണ്ടായിരുന്ന 40 കാരനെ കുറിച്ച്‌ വിവരമൊന്നുമില്ല.

മൃതദേഹം അഴുകിയ നിലയിലായതിനാല്‍ മുറിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സോഫ്റ്റ് വെയർ എൻജിനീയറായ സങ്കേത് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അപ്പാർട്ട്മെന്റ് കെട്ടിടത്തിലെ താഴത്തെനിലയിലാണ് സങ്കേത് ഗുപ്ത കുടുംബസമേതം താമസിക്കുന്നത്. മുകളിലെ ഫ്ളാറ്റുകളെല്ലാം ഇദ്ദേഹം വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ ഡിസംബറില്‍ ഒഡീഷ സ്വദേശിയായ സഫാൻ എന്നയാള്‍ക്ക് വാടകയ്ക്ക് നല്‍കിയ ഫ്ളാറ്റിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇയാളെ കുറിച്ചുള്ള വിവരങ്ങളും ലഭ്യമല്ല.

ഫെബ്രുവരി 28-ന് ഒരു യുവതിയും 40 വയസ്സ് പ്രായം തോന്നിക്കുന്നയാളും സഫാൻ വാടകയ്ക്കെടുത്ത ഫ്ളാറ്റിലെത്തി. തുടർന്ന് ഫ്ളാറ്റുടമ സഫാനെ വിളിച്ച്‌ കാര്യം തിരക്കി. ഫ്ളാറ്റിലുള്ളത് തനിക്ക് പരിചയമുള്ളവരാണെന്നും ഇവർ അച്ഛനും മകളുമാണെന്നും മൂന്നുദിവസത്തിന് ശേഷം മടങ്ങുമെന്നുമായിരുന്നു ഇയാളുടെ മറുപടി. എന്നാല്‍, മാർച്ച്‌ പത്താം തീയതി വീട്ടുടമ ഫ്ളാറ്റിലെത്തിയപ്പോള്‍ വാതില്‍ തുറന്നനിലയിലായിരുന്നു. പുതപ്പിട്ട് മൂടിയനിലയില്‍ യുവതി നിലത്തുകിടക്കുന്നതും ശ്രദ്ധയില്‍പ്പെട്ടു. പിറ്റേദിവസം രാവിലെ പരിശോധിച്ചപ്പോഴും യുവതി അതുപോലെ കിടക്കുന്നതാണ് കണ്ടത്. ഇതോടെ സംശയം തോന്നിയ വീട്ടുടമ അകത്തുകയറി പുതപ്പ് നീക്കി. ഇതോടെയാണ് യുവതി മരിച്ചുവെന്നും മൃതദേഹം അഴുകിയനിലയിലാണെന്നും മനസിലായത്. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group