ബംഗളൂരു: കൊങ്കണ്‍ സെക്ഷനില്‍ മുരുഡേശ്വറിനും സേനാപുരക്കും ഇടയില്‍ പാളത്തില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ വ്യാഴാഴ്ച മുരുഡേശ്വർ എക്സ്പ്രസ് ഭാഗികമായി റദ്ദാക്കിയതായി ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു.ബുധനാഴ്ച പുറപ്പെടുന്ന സർ എം. വിശ്വേശ്വരയ്യ ടെർമിനല്‍ ബംഗളൂരു- മുരുഡേശ്വർ എക്സ്പ്രസ് (16585) കുന്താപുരയില്‍ സർവിസ് അവസാനിപ്പിക്കും. മുരുഡേശ്വർ-സർ എം. വിശ്വേശ്വരയ്യ ടെർമിനല്‍ ബംഗളൂരു എക്സ്പ്രസ് (16586) വ്യാഴാഴ്ച കുന്താപുരയില്‍നിന്ന് സർവിസ് ആരംഭിക്കും. ഈ ട്രെയിനുകള്‍ വ്യാഴാഴ്ച കുന്താപുരക്കും മുരുഡേശ്വറിനുമിടയില്‍ സർവിസ് നടത്തില്ല.
സിദ്ധാര്‍ത്ഥനെ കൊന്ന് കെട്ടി തൂക്കിയത് തന്നെ”; പുതിയ വെളിപ്പെടുത്തല്‍
വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണത്തില്‍ ഗുരുതര വെളിപ്പെടുത്തലുമായി പഞ്ചായത്ത് അംഗം.സിദ്ധാർത്ഥനെ കൊന്ന് കെട്ടി തൂക്കിയെന്നാണ് പഞ്ചായത്ത് മെംബറുടെ ആരോപണം.വൈത്തിരി പഞ്ചായത്തംഗം ജ്യോതിഷ് കുമാറാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുന്നത്. സിദ്ധാർത്ഥൻ്റേത് ആത്മഹത്യയല്ലെന്നും ആത്മഹത്യയാക്കി വരുത്തിത്തീർക്കാൻ ശ്രമിച്ചെന്നും ജ്യോതിഷിൻ്റെ പ്രതികരണം. ശുചിമുറിയില്‍ രണ്ട് എസ്‌എഫ്‌ഐ പ്രവർത്തകർ കയറിയെന്നും മറ്റോരാള്‍ വാതില്‍ ചവിട്ടി പൊളിച്ചെന്നും പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി തന്നോട് വെളിപ്പെടുത്തിയതായി ജ്യോതിഷ് കുമാർ പറഞ്ഞു.സിദ്ധാർത്ഥൻ്റെ മൃതദേഹം കാണാൻ പോയപ്പോള്‍ സിദ്ധാർത്ഥൻ്റെ കഴുത്തിലോ സമീപത്തോ തൂങ്ങി എന്നു പറഞ്ഞ മുണ്ട് കണ്ടില്ലെന്ന് പഞ്ചായത്തംഗം പറഞ്ഞു.
ഇത് സിഐയോട് സൂചിപ്പിച്ചപ്പോള്‍ അത് പൊലീസ് കസ്റ്റഡിയിലുണ്ടെന്ന് അറിയിച്ചു. എന്നാല്‍ റിപ്പോർട്ടില്‍ എവിടെയും വന്നില്ലെന്ന് ജ്യോതിഷ് പറഞ്ഞു. സിദ്ധാർത്ഥൻ്റെ മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുമ്ബോള്‍ സ്‌ട്രെക്‌ചറില്‍ രക്തത്തിൻ്റെ അംശം കണ്ടെന്ന് ചോദിച്ചപ്പോള്‍ വളരെ വേഗത്തില്‍ ആംബുലൻസില്‍ മൃതശരീരം പോയെന്ന് ജ്യോതിഷ് പറയുന്നു.സിദ്ധാർത്ഥൻ്റേത് കൊലപാതകമാണെന്ന് തെളിയിക്കാതിരിക്കാൻ ശുചിമുറിയില്‍ കെട്ടിത്തൂക്കിയ ശേഷം ശുചിമുറിയില്‍ രണ്ടു എസ്‌എഫ്‌ഐ പ്രവർത്തകർ കയറി വാതിലടച്ചു. പുറത്തുനിന്ന് അഞ്ചോളം എസ്‌എഫ്‌ഐക്കാർ വാതില്‍ ചവിട്ടിപൊളിച്ചാണ് ആത്മഹത്യചെയ്തത്. ഇത് പറഞ്ഞത് കോളേജിലെ വിദ്യാർത്ഥികളാണെന്നും ജ്യോതിഷ് പറഞ്ഞു.
സിദ്ധാർത്ഥൻ വാ വിട്ട് നിലവിളിക്കുന്നത് ഹോസ്റ്റലിന് താഴെയുള്ള ഫാം ഹൗസിലുള്ള തൊഴിലാളികള്‍ കേട്ടിരുന്നു. എന്നാല്‍ അങ്ങോട്ട് പോകാൻ ഒരു തൊഴിലാളിക്കും കഴിയില്ല. എസ്‌എഫ്‌ഐക്കാർ തടയും. ജ്യോതിഷ് പറഞ്ഞു. സിദ്ധാർത്ഥൻ്റെ മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ഉണ്ടായിരുന്നപ്പോള്‍ പ്രേമനൈരാശ്യമുണ്ടെന്ന് സംശയമുണ്ടെന്ന് ഡീൻ തന്നോട് പറഞ്ഞെന്ന് ജ്യോതിഷ് വെളിപ്പെടുത്തി.