Home കർണാടക കഴുകൻ കണ്ണുമായി റിയല്‍ എസ്റ്റേറ്റ്, ഭൂമിക്ക് പൊന്നുംവില; ബെംഗളൂരുവിലെ അനേക്കല്‍ ക്രിക്കറ്റ് സ്റ്റേഡിയം പ്രദേശത്തെ അടിമുടി മാറ്റും

കഴുകൻ കണ്ണുമായി റിയല്‍ എസ്റ്റേറ്റ്, ഭൂമിക്ക് പൊന്നുംവില; ബെംഗളൂരുവിലെ അനേക്കല്‍ ക്രിക്കറ്റ് സ്റ്റേഡിയം പ്രദേശത്തെ അടിമുടി മാറ്റും

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവില്‍ നിന്ന് 35 കിലോമീറ്റർ മാത്രം അകലെ നിർമിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയം കർണാടകയുടെ വൻ പദ്ധതികളില്‍ ഇടം പിടിക്കും.ബന്നാർഘട്ട ദേശീയോദ്യാനത്തിനടുത്തുള്ള അനേക്കല്‍ താലൂക്കിലാണ് പുതിയ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയവും സംയോജിത സ്‌പോർട്‌സ് കോംപ്ലക്‌സും നിർമിക്കാൻ പദ്ധതിയിടുന്നത്. വമ്പൻ പദ്ധതി എത്തുന്നതോടെ അനേക്കലില്‍ ഭൂമി വില കുതിച്ചുയരുകയാണ്.മെഗാ സ്‌പോർട്‌സ് പദ്ധതിയുടെ തറക്കില്ലിട്ടതോടെ നിർദിഷ്ട പദ്ധതി പ്രദേശത്തിന് സമീപമുള്ള പ്രോപ്പർട്ടി വിലകളില്‍ കുത്തനെയുള്ള വർധനവിന് കാരണമായി. പദ്ധതി പ്രഖ്യാപനത്തെത്തുടർന്ന് പ്രദേശത്തെ ഭൂമിയുടെ വില ചതുരശ്ര അടിക്ക് ഏകദേശം 1,500 രൂപയില്‍ നിന്ന് ചതുരശ്ര അടിക്ക് ഏകദേശം 5,000 രൂപയായി വർധിച്ചു. നിർദിഷ്ട പദ്ധതി സാധ്യമാകുന്നതോടെ അടിസ്ഥാന സൗകര്യ വികസനം സാധ്യമാകുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

ടൂറിസം മേഖലയില്‍ കുതിപ്പ് ഉണ്ടാകുന്നതിനൊപ്പം മേഖലയിലെ പ്രാദേശിക വളർച്ചയ്ക്ക് കളമൊരുങ്ങുകയും ചെയ്യും.പദ്ധതി മേഖലയിലെ റെസിഡൻഷ്യല്‍ പ്ലോട്ടുകള്‍, അപ്പാർട്ടുമെന്റുകള്‍ എന്നിവയ്ക്കുള്ള ആവശ്യം വർധിപ്പിക്കുമെന്ന് പ്രാദേശിക ബ്രോക്കർമാർ പറഞ്ഞു. ബെംഗളൂരു നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന എം ചിന്നസ്വാമി സ്റ്റേഡിയത്തിന് ചുറ്റുമുള്ള വാണിജ്യ പ്രവർത്തനങ്ങള്‍ക്ക് സമാനമായി അനേക്കലിലും വളർച്ചയുണ്ടാകും. പുതിയ വേദി പ്രവർത്തനക്ഷമമാകുന്നതോടെ നിരവധി ബിസിനസുകളെ ഇവിടേക്ക് ആകർഷിക്കും.പുതിയ സ്റ്റേഡിയം ഹോസ്പിറ്റാലിറ്റി, റീട്ടെയില്‍, വിനോദം തുടങ്ങിയ മേഖലകള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കും. കായിക, സാംസ്കാരിക പരിപാടികളില്‍ എത്തുന്നതോടെ ഇവിടേക്ക് ആളുകള്‍ എത്തും. ഈ സാാചര്യം ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, മറ്റ് ബിസിനസുകള്‍ എന്നിവ വ്യാപകമാക്കും.കർണാടകയില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കായികതാരങ്ങള്‍ക്ക് പരീശീലനം ലഭിക്കാൻ നിർദിഷ്ട സ്പോർട്സ് കോംപ്ലക്സ് സഹായിക്കും. ഏകദേശം 75 ഏക്കർ വിസ്തൃതിയില്‍ പൂർത്തിയാക്കാനൊരുങ്ങുന്ന പദ്ധതി കർണാടകയുടെ കായിക അടിസ്ഥാന സൗകര്യങ്ങളെ ശക്തിപ്പെടുത്തും.

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയംതെക്കൻ കർണാടകയിലെ ബെംഗളൂരു നഗര കേന്ദ്രത്തില്‍ നിന്ന് ഏകദേശം 24 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അനേക്കല്‍ താലൂക്കിലെ ഇന്ദ്‌ലാവാഡി ഗ്രാമത്തിലാണ് സ്റ്റേഡിയം സമുച്ചയം വികസിപ്പിക്കുന്നത്. ഏകദേശം 80,000 കാണികളെ ഉള്‍ക്കൊള്ളാൻ ശേഷിയുള്ള അനേക്കലിലെ നിർദിഷ്ട ക്രിക്കറ്റ് സ്റ്റേഡിയത്തിൻ്റെ നിർമാണം പൂർത്തിയാകുന്നതോടെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ശേഷം ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി മാറുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഉയർന്ന നിലവാരമുള്ള ക്രിക്കറ്റ് ടൂർണമെന്റുകളും പ്രധാന ആഭ്യന്തര മത്സരങ്ങളും ഉള്‍പ്പെടെ വലിയ അന്താരാഷ്ട്ര കായിക മത്സരങ്ങള്‍ നടത്താൻ സാധിക്കും.ഏകദേശം 943 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആധുനിക കായിക അടിസ്ഥാന സൗകര്യങ്ങള്‍, പരിശീലന സൗകര്യങ്ങള്‍, അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടും. സ്റ്റേഡിയം ക്രിക്കറ്റിന് വേണ്ടി മാത്രമല്ലെന്നും ബെംഗളൂരുവിലെ ഒന്നിലധികം കായിക ഇനങ്ങളെയും അത്‌ലറ്റ് വികസനത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായാണ് സംയോജിത സ്‌പോർട്‌സ് കോംപ്ലക്‌സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.സ്റ്റേഡിയത്തിനും സ്‌പോർട്‌സ് കോംപ്ലക്‌സിനും കർണാടക ഹൗസിങ് ബോർഡ് ധനസഹായം നല്‍കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.കർണാടകയിലുട നീളമുള്ള കോർണർ സൈറ്റുകളുടെ ലേലത്തിലൂടെ ധനസഹായം കണ്ടെത്തുമെന്നും ഏകദേശം 20,000 കോടി രൂപ വരുമാനം പ്രതീക്ഷിക്കാമെന്നും അധികൃതർ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group